തിരുവനന്തപുരം: ധനമന്ത്രി കെ.എം. മാണിയെ രക്ഷിക്കാൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി സ്വയം ജഡ്ജി ചമയുന്നെന്ന് പ്രതിപക്ഷ നേതാവ് വി.എസ്. അച്യുതാനന്ദൻ. ഇത് നിയമവാഴ്ചയോടുള്ള വെല്ലുവിളിയും കേരള ജനതയോടുള്ള കൊഞ്ഞനംകുത്തലുമാണ്. ഉമ്മൻ ചാണ്ടി കള്ളന് കഞ്ഞി വയ്ക്കുക മാത്രമല്ല, പായസം കൂട്ടി സദ്യ ഒരുക്കുകയാണെന്നും വി.എസ് ആരോപിച്ചു.
അന്വേഷണം നടത്തുന്ന വിജിലൻസോ ഏതെങ്കിലും കോടതിയോ മാണി കൈക്കൂലി വാങ്ങിയിട്ടില്ലാ എന്ന് ഇതുവരെ വ്യക്തമാക്കിയിട്ടില്ല. മാത്രമല്ല, കേസിൽ കുറ്റപത്രം സമർപ്പിക്കാൻ വിജിലൻസ് നടപടിയെടുക്കുകയുമാണ്. വിജിലൻസ് നടപടികളും ജുഡീഷ്യൽ മജിസ്‌ട്രേട്ടിന് മുമ്പാകെ ബിജു രമേശ് നൽകിയ മൊഴിയും കാറ്റിൽപ്പറത്തി മാണിയെ രക്ഷിക്കാൻ സ്വയം ജഡ്ജിയായി ചമയുകയാണ് ഉമ്മൻചാണ്ടി ചെയ്യുന്നത്.
നേരത്തെ സോളാർ കേസിലും, ഭൂമി തട്ടിപ്പ് കേസിലുമൊക്കെ പയറ്റിയ തന്ത്രങ്ങൾ തന്നെയാണ് ഇപ്പോൾ ബാർക്കോഴ കേസിലും ഉമ്മൻചാണ്ടി പ്രയോഗിക്കുന്നതെന്നും വി.എസ് പറഞ്ഞു.