ന്യുഡല്‍ഹി: ട്രോളിംഗ് നിരോധനത്തില്‍ നിന്ന് പരമ്പരാഗത മത്സ്യത്തൊഴിലാളികളെ ഒഴിവാക്കുമെന്ന് കേന്ദ്രസര്‍ക്കാര്‍ അറിയിച്ചതായി മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി. കേന്ദ്ര കൃഷിമന്ത്രി രാധാ മോഹന്‍സിംഗുമായി മുഖ്യമന്ത്രി നടത്തിയ കൂടിക്കാഴ്ചയിലാണ് പരമ്പരാഗത തൊഴിലാളികള്‍ക്ക് ഇളവ് അനുവദിച്ചത്. കേന്ദ്ര സര്‍ക്കാരിന്റെ ഈ തീരുമാനം സ്വാഗതാര്‍ഹമാണെന്ന് ഉമ്മന്‍ ചാണ്ടി പറഞ്ഞു.
എന്നാല്‍ ട്രോളിംഗ് നിരോധനം 47 ദിവമായി ചുരുക്കണമെന്ന കേരളത്തിന്റെ ആവശ്യം കേന്ദ്രം തള്ളി. നിരോധന കാലയളവ് 61 ദിവസമായി കേന്ദ്രം ഉയര്‍ത്തിയിരുന്നു. ജൂണ്‍ ഒന്നു മുതല്‍ ജൂലൈ 31 വരെയാണ് നിരോധനം. ഇതില്‍ മത്സ്യത്തൊളിലാളികള്‍ക്കും മറ്റ് വിഭാഗങ്ങള്‍ക്കും എതിര്‍പ്പുണ്ട്. പരമ്പരാഗത തൊഴിലാളികളെ ഒഴിവാക്കിയതോടെ മത്സ്യബന്ധന മേഖലയില്‍ വലിയ പ്രതികരണം ഉണ്ടാക്കും.
മത്സ്യബന്ധന മേഖലയിലെ അടിസ്ഥാന സൗകര്യങ്ങള്‍ വികസിപ്പ്പിക്കുന്നതിന് കുുടതല്‍ നടപടികള്‍ സ്വീകരിക്കണമെന്ന് കേന്ദ്രത്തോട് ആവശ്യപ്പെട്ടിട്ടുണ്ട്. മത്സ്യബന്ധന തുറമുഖങ്ങള്‍, ബോട്ടുകള്‍ക്കായുള്ള ലാന്‍ഡിംഗ് സെന്റര്‍ എന്നിവയുടെ നവീകരണത്തിനുള്ള തുകയില്‍ 75 ശതമാനം കേന്ദ്രവും 25 ശതമാനം സംസ്ഥാനവുമാണ് ഇപ്പോള്‍ വഹിക്കുന്നത്. കേന്ദ്രവിഹിതത്തില്‍ കാര്യമായ കുറവ് വരുത്താന്‍ പരിഗണിക്കുന്നുണ്ട്. എന്നാല്‍ അത് ഉടന്‍ നിലവില്‍ വരില്ല. താന്‍ കൂടി അംഗമായ നീതി ആയോഗിന്റെ ഉപസമിതിയുടെ റിപ്പോര്‍ട്ട് വന്നശേഷം മാത്രമേ ഇക്കാര്യത്തില്‍ അന്തിമ തീരുമാനം എടുക്കൂവെന്ന് കേന്ദ്രം ഉറപ്പ് നല്‍കിയിട്ടുണ്ടെന്നും ഉമ്മന്‍ ചാണ്ടി അറിയിച്ചു.
ഗാര്‍ഹിക ആവശ്യത്തിന് സബ്‌സിഡി ഇനത്തില്‍ ക്വാട്ടയായി ലഭിക്കുന്ന മണ്ണെണ്ണ വിഹിതത്തില്‍ നിന്നാണ് ഇപ്പോള്‍ മത്സ്യത്തൊളിലാളികള്‍ ഉപയോഗിച്ചുവരുന്നത്. ഈ വിഹിതം കൂട്ടണമെന്ന് കേന്ദ്രത്തോട് ആവശ്യപ്പെട്ടു. പെട്രോളിയം മന്ത്രാലയവുമായി ചര്‍ച്ച ചെയ്തശേഷം തീരുമാനിമെടുക്കാമെന്ന് കൃഷിമന്ത്രി അറിയിച്ചു. മഴയെ തുടര്‍ന്ന് കൃഷിനാശമുണ്ടാകുമ്പോള്‍ നല്‍കുന്ന നഷ്ടപരിഹാരം വര്‍ധിപ്പിക്കണമെന്നും കേന്ദ്രത്തോട് ആവശ്യപ്പെട്ടിട്ടുണ്ടെന്നും ഉമ്മന്‍ ചാണ്ടി മാധ്യമങ്ങളോട് പ്രതികരിച്ചു.








