Home » » എസ്‌.പി രാഹുല്‍ ആര്‍ നായരെ സസ്‌പെന്റ്‌ ചെയ്‌തു.

എസ്‌.പി രാഹുല്‍ ആര്‍ നായരെ സസ്‌പെന്റ്‌ ചെയ്‌തു.

Written By Unknown on Monday 17 November 2014 | 06:35

തിരുവനന്തപുരം: ക്വാറി അഴിമതി കേസില്‍ ആരോപണ വിധേയനായ പത്തനംതിട്ട മുന്‍ എസ്‌.പി രാഹുല്‍ ആര്‍ നായരെ സസ്‌പെന്റ്‌ ചെയ്‌തു. ആഭ്യന്തര മന്ത്രി രമേശ്‌ ചെന്നിത്തല അറിയിച്ചതാണ്‌ ഇക്കാര്യം. ക്വാറി ഉടമയില്‍ നിന്ന്‌ കൈക്കൂലി വാങ്ങിയെന്ന കേസിലാണ്‌ നടപടി. നിലവില്‍ എം.എസ്‌.പി കമാന്‍ഡന്റാണ്‌ രാഹുല്‍.

കൈക്കൂലിക്കേസില്‍ രാഹുല്‍ ആര്‍.നായര്‍ക്കെതിരെ ഇന്ന്‌ വിജിലന്‍സ്‌ എഫ്‌.ഐ.ആര്‍ സമര്‍പ്പിച്ചിരുന്നു. ഇതിന്റെ പശ്‌ചാത്തലത്തിലവണ്‌ വകുപ്പുതല നടപടി. തിരുവനന്തപുരം വിജിലന്‍സ്‌ കോടതിയിലാണ്‌ എഫ്‌.ഐ.ആര്‍ സമര്‍പ്പിച്ചത്‌. അനേ്വഷണ ഉദ്യോഗസ്‌ഥനായ എസ്‌.പി സുകേശാണ്‌ എഫ്‌.ഐ.ആര്‍ സമര്‍പ്പിച്ചത്‌. ക്വാറി ഉടമകളില്‍ നിന്ന്‌ രാഹുല്‍ ആര്‍.നായര്‍ 17 ലക്ഷം രൂപ കൈക്കൂലി വാങ്ങിയെന്നായിരുന്നു ആരോപണം.
രാഹുല്‍ കുറ്റം ചെയ്‌തതായി വിജിലന്‍സ്‌ ഡയക്‌ടര്‍ വിന്‍സന്‍ എം.പോള്‍ സര്‍ക്കാരിന്‌ പ്രത്യേക റിപ്പോര്‍ട്ട്‌ നല്‍കിയിരുന്നു. ഇതിന്റെ്‌ അടിസ്‌ഥാനത്തില്‍ രാഹുലിനെ ഒന്നാം പ്രതിയാക്കി പൂജപ്പുര വിജിലന്‍സ്‌ സ്‌പെഷ്യല്‍ ഇന്‍വെസ്‌റ്റിഗേഷന്‍ യൂണിറ്റ്‌ കേസ്‌ രജിസ്‌റ്റര്‍ ചെയ്‌തിരുന്നു.
Share this article :

 
Copyright © 2014. Mvartha.com - All Rights Reserved
Proudly powered by axinture
Powered by Blogger.