Home » » ശബരിമലയെ സര്‍ക്കാര്‍ അവഗണിക്കുന്നു - ഹിന്ദു ഐക്യവേദി

ശബരിമലയെ സര്‍ക്കാര്‍ അവഗണിക്കുന്നു - ഹിന്ദു ഐക്യവേദി

Written By Unknown on Monday 17 November 2014 | 01:29

കോഴിക്കോട്‌ : ``ശബരിമല തീര്‍ത്ഥാടനത്തിനെത്തുന്ന ലക്ഷക്കണക്കിന്‌ ഭക്തരോട്‌ തികഞ്ഞ അവഗണനയാണ്‌ കേരള സര്‍ക്കാര്‍ എന്നും കാണിച്ചിട്ടുള്ളത്‌. ഖജനാവ്‌ നിറക്കാനുള്ള തന്ത്രമായി തീര്‍ത്ഥാനടനകാലത്തെ സര്‍ക്കാര്‍ ഉപയോഗിക്കുന്നു. എന്നാല്‍ ഭക്തര്‍ക്കാവശ്യമായ സൗകര്യങ്ങള്‍ നല്‍കുന്നുമില്ല. ഈ അവഗണനക്കെതിരെ ഭക്തര്‍ പലതവണ പ്രതികരിച്ചതാണ്‌, എന്നിട്ടും ഇത്തവണയും പതിവ്‌ അവഗണന തന്നെയാണ്‌ സര്‍ക്കാര്‍ തുടരുന്നത്‌. ഇതിനെതിരെ ശക്തമായ പോരാട്ടവുമായി ഹൈന്ദവ സമൂഹം മുന്നോട്ട്‌ പോകും'' - ഹിന്ദു ഐക്യവേദി വ്യക്തമാക്കുന്നു.
ഹിന്ദുക്കളുടെ നിശ്ശബ്‌ദത ദൗര്‍ബല്യമായി സര്‍ക്കാര്‍ കാണരുത്‌, പുല്ല്‌മേട്‌ ദുരന്തമുണ്ടായിട്ടും, ശബരിമല തീര്‍ത്ഥാനടത്തെ ഗൗരവമായി പരിഗണിക്കാന്‍ സര്‍ക്കാര്‍ തയ്യാറാകുന്നില്ല, അമര്‍നാഥ്‌, പ്രയാഗ, തിരുപ്പതി തുടങ്ങിയ തീര്‍ത്ഥാടന കേന്ദ്രങ്ങളെ മാതൃകയാക്കിയുള്ള വികസന പ്രവര്‍ത്തനങ്ങള്‍ നടത്തണം. ശബരിമല സീസണ്‍ ആരംഭിച്ചിട്ടും, ശബരിമലയിലേക്കുള്ള 17 റോഡില്‍ 16ഉം തര്‍ന്ന്‌ കിടക്കുകയാണ്‌, ആവശ്യത്തിന്‌ ഗതാഗതസൗകര്യങ്ങള്‍ ഉണ്ടായിട്ടില്ല, പാര്‍ക്കിംഗ്‌ സുഗമമല്ല, എന്തിനധികം ഭക്തര്‍ക്ക്‌ വിരിവെക്കാനുള്ള സൗകര്യംപോലുമായിട്ടില്ല. അടിസ്ഥാന സൗകര്യങ്ങള്‍ എത്രയുംവേഗം ഒരുക്കിയില്ലെങ്കില്‍ ശക്തമായ പ്രക്ഷോഭത്തെ നേരിടേണ്ടിവരും - ഹിന്ദു ഐക്യവേദി സംസ്ഥാന സെക്രട്ടറി പി.വി.മുരളീധരന്‍ പറഞ്ഞു.
സര്‍ക്കാര്‍ വകുപ്പുകള്‍ ശബരിമലയില്‍ സേവന പ്രവര്‍ത്തനമാണ്‌ നടത്തുന്നതെന്ന അവകാശവാദം തെറ്റാണ്‌. കഴിഞ്ഞ തീര്‍ത്ഥാടന സമയത്ത്‌, ശബരിമലയില്‍ പ്രവര്‍ത്തിച്ചതിന്‌ ഒന്നരകോടി രൂപയാണ്‌ കേരളാപോലീസ്‌ വാങ്ങിയത്‌. ജലവിതരണ വകുപ്പ്‌ 75 ലക്ഷം രൂപ വാങ്ങി, ആരോഗ്യവകുപ്പ്‌ ഒന്നാകാല്‍ കോടി രൂപയാണ്‌ കൈപ്പറ്റിയത്‌. മറ്റേതെങ്കിലും മതവിഭാഗത്തിന്റെ ആരാധനാവേളയില്‍ സേവനമനുഷ്‌ടിച്ചതിന്‌ ഈ വിധത്തില്‍ പണം ഏതെങ്കിലും ഔദ്യോഗിക വിഭാഗം കൈപ്പറ്റുമോ ? അങ്ങനെ ചെയ്‌താല്‍ എന്തെല്ലാം ബഹളങ്ങള്‍ ആണ്‌ ഉണ്ടാവുക. എന്നിട്ടും ഹൈന്ദവ സമൂഹം ക്ഷമിക്കുകയാണ്‌. തീര്‍ത്ഥാടനവേളയില്‍ പതിനായിരം കോടിയോളം വരുമാനം ശബരിമലയില്‍ നിന്ന്‌ സര്‍ക്കാര്‍ ഖജനാവിന്‌ ലഭിക്കുന്നുണ്ട്‌. അതില്‍ നിന്ന്‌ 100 കോടി രൂപയെങ്കിലും ശബരിമലയുടെ വികസനത്തിനായി ചെലവഴിച്ചുകൂടെ... ? ഇത്‌ തികഞ്ഞ അനീതിയാണ്‌, ഹൈന്ദവ സമൂഹത്തോടുള്ള അവഗണനയാണ്‌ ! അദ്ദേഹം വ്യക്തമാക്കി.
കോഴിക്കോട്‌ നടന്ന ഹിന്ദുഐക്യവേദി പ്രചരണ യോഗത്തില്‍ ഗൗതമന്‍മാസ്റ്റര്‍ അദ്ധ്യക്ഷനായിരുന്നു. കെ. ഷൈനു, ടി.കൃഷ്‌ണദാസ്‌, പി.കെ. പ്രേമാനന്ദന്‍ എന്നിവര്‍ പ്രസംഗിച്ചു.
Share this article :

 
Copyright © 2014. Mvartha.com - All Rights Reserved
Proudly powered by axinture
Powered by Blogger.