Home » » ``ബാലികാപീഡനം : ഗുരുതര വീഴ്‌ചകള്‍ ഉണ്ടായി'' വനിതാ കമ്മീഷന്‍ അംഗം നൂര്‍ബിനാ റഷീദ്‌.

``ബാലികാപീഡനം : ഗുരുതര വീഴ്‌ചകള്‍ ഉണ്ടായി'' വനിതാ കമ്മീഷന്‍ അംഗം നൂര്‍ബിനാ റഷീദ്‌.

Written By Unknown on Monday 17 November 2014 | 01:24

കോഴിക്കോട്‌ : നാദാപുരം പാറക്കടവിലെ ദാറുല്‍ ഹുദാ ഇംഗ്ലീഷ്‌ മീഡിയം സ്‌കൂളില്‍ നാലര വയസ്സുകാരിയെ പീഡിപ്പിച്ച സംഭവത്തില്‍ ഗുരുതര വീഴ്‌ചകള്‍ ഉണ്ടായി എന്ന്‌ വനിതാ കമ്മീഷന്‍ അംഗം നൂര്‍ബിനാ റഷീദ്‌. സ്‌കൂള്‍ സന്ദര്‍ശിച്ച ശേഷം മാധ്യമ പ്രവര്‍ത്തകരോട്‌ സംസാരിക്കുകയായിരുന്നു വനിതാകമ്മീഷന്‍ അംഗം.
കുട്ടി ശാരീരികാതിക്രമത്തിന്‌ വിധേയയായി എന്നറിഞ്ഞാലുടന്‍ തൊട്ടടുത്ത പോലീസ്‌ സ്റ്റേഷനില്‍ വിവരമറിയിക്കണമെന്നാണ്‌ പ്രോക്‌സി നിയമം വ്യക്തമാക്കുന്നത്‌. എന്നാല്‍ സ്‌കൂള്‍ അധികൃതര്‍ പീഡന വിവരമറിഞ്ഞിട്ടും പത്ത്‌ ദിവസത്തോളം മറച്ചുവെച്ചു. ഇത്‌ ഗുരുതര വീഴ്‌ചയാണ്‌.
നിയമമനുശാസിക്കുന്ന സുരക്ഷിതത്വസംവിധാനങ്ങള്‍ പലതുമില്ലാതെയാണ്‌ അനാഥാലയവും സ്‌കൂളും പ്രവര്‍ത്തിക്കുന്നത്‌. രണ്ട്‌ കെട്ടിടങ്ങളും പരസ്‌പരം ചേര്‍ന്നാണ്‌, ഇതിനെ വേര്‍തിരിക്കുന്നവിധത്തില്‍ മതില്‍ക്കെട്ട്‌ ഇല്ല, മാത്രമല്ല, ഇരു കെട്ടിടങ്ങളും തമ്മില്‍ ബന്ധപ്പെടാന്‍ കഴിയുന്നവിധത്തില്‍ മുകള്‍ഭാഗത്ത്‌ ഇരുമ്പ്‌ ഏണിയും, താഴെ പടിക്കെട്ടും ഉണ്ട്‌. ഇത്‌ സുരക്ഷിതത്വമില്ലായ്‌മയാണ്‌ വ്യക്തമാക്കുന്നത്‌. 
 പെണ്‍കുട്ടികളുടെ മൂത്രപ്പുര വാതിലുകളില്‍ ദ്വാരമിട്ട നിലയിലായിരുന്നു. ആരോപണമുയര്‍ന്നപ്പോഴാണ്‌ ചിലത്‌ പൊളിച്ചുമാറ്റി പുതിയ ഫൈബര്‍ ഡോര്‍ ഇട്ടത്‌.
 പെണ്‍കുട്ടിയുടെ 164 മൊഴി എടുക്കാന്‍ വൈകിയതും, പെണ്‍കുട്ടിയെ സ്റ്റേഷനില്‍ കൊണ്ടുവന്ന്‌ മൊഴി എടുപ്പിച്ചതും പോലീസിന്റെ ഭാഗത്ത്‌ നിന്നണ്ടായ വീഴ്‌ചയാണ്‌. കേരളത്തിലെ പോലീസിന്‌ പോക്‌സനിയമത്തെക്കുറിച്ച്‌ വേണ്ടത്ര അറിവില്ലെന്നുവേണം ഇതില്‍നിന്ന്‌ അനുമാനിക്കാന്‍. ഈ കാര്യത്തില്‍ ആവശ്യമായ പരിശീലനം നല്‍കാന്‍ സര്‍ക്കാരിനോട്‌ വനീതാകമ്മീഷന്‍ ആവശ്യപ്പെടും.
നിരപരാധിയായ ഒരുവനെ കസ്റ്റഡിയിലെടുത്തതും, ജനകീയ പ്രതിഷേധത്തെ തുടര്‍ന്ന്‌ വിട്ടയച്ച സാഹചര്യവും കൂടി അന്വേഷിക്കണമെന്നും വനിതാ കമ്മീഷന്‍ ആവശ്യപ്പെടും. നൂര്‍ബിനാ റഷീദ്‌ പറഞ്ഞു.
Share this article :

 
Copyright © 2014. Mvartha.com - All Rights Reserved
Proudly powered by axinture
Powered by Blogger.