കണ്ണൂര്‍: അന്യ സംസ്ഥാനങ്ങളില്‍ നിന്ന് പാക്കറ്റുകളിലാക്കി വരുന്ന ഇറച്ചി കേരളത്തില്‍ വില്‍ക്കാന്‍ അനുവദിക്കില്ലെന്ന് കേരള കന്നുകാലി-മാംസ വ്യാപാരി തൊഴിലാളി സംയുക്ത സമരസമിതി പ്രസ്‌താവനയില്‍ പറഞ്ഞു. കേരളത്തിലേക്ക് ഇത്തരത്തില്‍ പാക്കറ്റ് ഇറച്ചികൊണ്ട് വന്ന് വില്‍പന നടത്താനുള്ള നീക്കമുള്ളതായി സൂചന ലഭിച്ചിട്ടുണ്ടെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.
കേരളത്തിലേക്ക് കടന്നുകടത്ത് കര്‍ശനമായി നിരോധിച്ചുകൊണ്ടുള്ള സര്‍ക്കാര്‍ നടപടി അത്യന്തം അപലപനീയവും പ്രതിഷേധാര്‍ഹവുമാണെന്ന് സംയുക്ത സമര സമിതി ഭാരവാഹികള്‍ പറഞ്ഞു. വിവിധ ആവശ്യങ്ങളുന്നയിച്ച് സംയുക്ത സംയുക്ത സമരസമിതിയുടെ ആഭിമുഖ്യത്തില്‍ സംസ്ഥാനത്തെ 14 ജില്ലാ കലക്‌ട്രേറ്റിലേക്ക് മാര്‍ച്ച് നടത്തും. കഴിഞ്ഞ ഒക്‌ടോബര്‍ മുതല്‍ കന്നുകടത്ത് നിയന്ത്രണം മൂലം രണ്ട് ലക്ഷത്തിലധികപേര്‍ തൊഴില്‍രഹിതരായതായി സമര സമിതി നേതാക്കള്‍ ചൂണ്ടിക്കാട്ടി. ഉദ്യോഗസ്ഥര്‍ അവസരം മുതലെടുത്ത് ഭീകരവീഴ്‌ച നടത്തുകയാണെന്നും രോഗമില്ലാത്ത കന്നുകാലികളെ അതിര്‍ത്തി കടത്തി കൊണ്ട് വരുന്നതിന് അനുമതി നല്‍കണമെന്നും എല്ലാ ചെക്ക് പോസ്റ്റുകളിലും വെറ്ററിനറി ഡോക്‌ടര്‍മ്മാരെ നിയോഗിച്ച് കന്നുകാലികളെ പരിശോധിക്കണമെന്നും സമര സമിതി ആവശ്യപ്പെട്ടു. കേരളത്തില്‍ ഇപ്പോള്‍ ഒരു കന്നുകാലി ചന്തയും പ്രവര്‍ത്തിക്കുന്നില്ല. വിവിധ രാഷ്‌ട്രീയ പ്രസ്ഥാനങ്ങളും സമരത്തിന് അനുഭാവം പ്രകടിപ്പിച്ചു. കലക്‌ട്രേറ്റ് ഉപരോധത്തിനുശേഷം കാലികളെ മറ്റ് സംസ്ഥാനങ്ങളില്‍ നിന്ന് കൊണ്ട് വരാന്‍ വിട്ടില്ലെങ്കില്‍ പച്ചക്കറി, പാല്‍ ഉള്‍പ്പെടെയുള്ള അവശ്യവസ്‌തുക്കള്‍ തങ്ങളുടെ സംഘടനകള്‍ തടയുമെന്നും അവര്‍ മുന്നറിയിപ്പ് നല്‍കി.