Home » » സുഹൃത്തിനെ കൊന്നത്‌ ഭാര്യയുമായുള്ള ബന്ധം, പ്രതി കത്തിവാങ്ങിയത്‌ കണ്ണൂരില്‍ നിന്ന്‌.

സുഹൃത്തിനെ കൊന്നത്‌ ഭാര്യയുമായുള്ള ബന്ധം, പ്രതി കത്തിവാങ്ങിയത്‌ കണ്ണൂരില്‍ നിന്ന്‌.

Written By Unknown on Tuesday, 14 January 2014 | 23:22

കണ്ണൂര്‍: യുവാവിനെ വീട്ടില്‍ നിന്ന്‌ വിളിച്ചിറക്കി കുത്തിക്കൊന്ന കേസിലെ പ്രതിയെ തെളിവെടുപ്പിനായി കണ്ണൂരില്‍ കൊണ്ടുവരും. മാനന്തവാടി എരുമത്തെരുവിലെ വാടകവീട്ടില്‍ താമസിച്ചിരുന്ന പാലക്കാംപുള്ളിയില്‍ ഗിരീഷിനെ കുത്തിക്കൊന്ന കേസിലെ പ്രതി കമ്മന സ്വദേശി ചെമ്പകശ്ശേരി ബാബു (35) വിനെയാണ്‌ കഴിഞ്ഞ ദിവസം പിടികൂടിയത്‌ . ഞായറാഴ്‌ച പുലര്‍ച്ചെയാണ്‌ ഗിരീഷ്‌ കുത്തേറ്റ്‌ മരിച്ചത്‌. തുടര്‍ന്ന്‌ കാസര്‍കോട്‌ ബദിയടുക്കയിലെ കോഴിക്കടയില്‍ ജോലിചെയ്‌തുവരികയായിരുന്ന ബാബുവിനെ പുലര്‍ച്ചെയാണ്‌ പോലീസ്‌ പിടികൂടിയത്‌. ഇയാളുടെ വാടകവീട്‌ വളഞ്ഞാണ്‌ പോലീസ്‌ കീഴടക്കിയത്‌. കൊല്ലപ്പെട്ട ഗിരീഷും ബാബുവും സുഹൃത്തുക്കളായിരുന്നു. ബാബുവിന്റെ ഭാര്യയുമായി ഗിരീഷിന്‌ ബന്ധമുണ്ടെന്ന സംശയമാണ്‌ കൊലപാതകത്തിനിടയാക്കിയത്‌. മാസങ്ങള്‍ക്ക്‌ മുമ്പ്‌ കൊലപാതകം നടത്താന്‍ ബാബു തീരുമാനിച്ചിരുന്നു. ഇതിനായി കണ്ണൂരില്‍ നിന്നും കത്തിയും സംഘടിപ്പിച്ചു. മുന്‍കൂട്ടി നിശ്ചയിച്ച പ്രകാരം കൊലനടത്താനായി ബദിയടുക്കയില്‍ നിന്നും ശനിയാഴ്‌ച രാത്രി മാനന്തവാടിയിലെത്തി. കൊലനടത്തിയശേഷം കണിയാരം ടി ടി ഐക്ക്‌ സമീപം കത്തി ഉപേക്ഷിച്ച്‌ രാവിലെ വരെ ഒളിച്ചിരുന്നു. ബസില്‍ കയറി ബൈരക്കുപ്പയിലെത്തി. പുഴയിലെത്തി രക്തകറ കഴുകികളഞ്ഞ ശേഷം മൈസൂര്‍ വഴി ബദിയടുക്കയില്‍ എത്തുകയായിരുന്നു. പ്രതിയെ കത്തിവാങ്ങിയ കണ്ണൂരിലടക്കം തെളിവെടുപ്പിനായി ഈയാഴ്‌ച തന്നെ കൊണ്ടുവരും.
Share this article :

 
Copyright © 2014. Mvartha.com - All Rights Reserved
Proudly powered by axinture
Powered by Blogger.