ഒരു ആപ്പിള്‍ ഒരു ദിവസം കഴിക്കുക, ഡോക്‌ടറെ അകറ്റിനിര്‍ത്താമെന്നാണ് ചൊല്ല്. എന്നാല്‍ ഈ ചൊല്ല് ഒരു വാഴപ്പഴം ഒരു ദിവസം കഴിച്ചാല്‍ എന്ന് തിരുത്തണം. കാരണം ആപ്പിളിലുള്ളതിനേക്കാള്‍ കൂടുതല്‍ വൈറ്റമിനുകളും പോഷകങ്ങളും വാഴപ്പഴത്തിലുണ്ട്. ആപ്പിളിലുള്ളതിന്റെ രണ്ടിരട്ടി കാര്‍ബോഹൈഡ്രേറ്റും അഞ്ചിരട്ടി വൈറ്റമിന്‍-എയും ഇരുമ്പും മൂന്നിരട്ടി ഫോസ്‌ഫറസും വാഴപ്പഴത്തിലുണ്ട്. പൊട്ടാസ്യത്തിന്റെയും പ്രകൃതിദത്ത പഞ്ചസാരയുടെയും കലവറയാണ് വാഴപ്പഴം. പ്രമേഹരോഗികള്‍ക്കുപോലും ദിവസേന ഒരു വാഴപ്പഴം ആകാമെന്ന് ഡോക്‌ടര്‍മാര്‍ പറയുന്നു. വാഴപ്പഴത്തിന് അധികമാരും അറിയാത്ത മറ്റു പല ഗുണങ്ങളുമുണ്ട്.
വാഴപ്പഴത്തിലുള്ള ട്രിപ്‌റ്റേഫന്‍ എന്ന രാസപദാര്‍ഥം മനസ്സിനെ സന്തോഷപ്രദമാക്കാന്‍ സഹായിക്കുന്നു. അതിനാല്‍ വിഷാദരോഗികള്‍ക്ക് നല്ലതാണ്.
� പൊട്ടാസ്യത്തിന്റെ കലവറയായ വാഴപ്പഴം തലച്ചോറിന്റെ കഴിവിനെ വര്‍ധിപ്പിക്കുന്നു.
� മലബന്ധം ശമിപ്പിക്കാന്‍ അത്യുത്തമം.
� കൊതുകുകടിയേറ്റ ഭാഗത്ത് പഴത്തൊലികൊണ്ടു തിരുമ്മിയാല്‍ ചൊറിച്ചില്‍ ശമിക്കും.
� അസിഡിറ്റി കുറയ്‌ക്കാനും കുടലിന്റെ ആരോഗ്യം സംരക്ഷിക്കാനും സഹായിക്കുന്നു. അതിനാല്‍ അള്‍സര്‍ രോഗികള്‍ക്ക് നല്ലത്.
� ഇരുമ്പിന്റെ അംശം കൂടുതല്‍ ഉള്ളതിനാല്‍ ഹീമോഗ്ലോബിന്റെ ഉല്‍പാദനം ത്വരിതപ്പെടുത്തുന്നു. രക്തം പെട്ടെന്ന് കട്ട പിടിക്കാന്‍ സഹായിക്കുന്നു.
� ഗര്‍ഭിണികള്‍ക്കുണ്ടാകുന്ന ഛര്‍ദിക്കും ഓക്കാനത്തിനും നല്ലതാണ് വാഴപ്പഴം.
� പൂക്കാത്ത ചെടിയുടെ ചുവട്ടില്‍ ഏതാനും പഴത്തൊലി ഇട്ടുമൂടുക ചെടി വേഗം പുഷ്‌പിക്കുന്നതു കാണാം.
� പഴത്തൊലിയുടെ പുറവശം കാലിലോ മറ്റോ ഉള്ള വ്രണത്തില്‍ വച്ചുകെട്ടിയാല്‍ വേഗം സുഖം പ്രാപിക്കും.
� പഴത്തൊലിയുടെ അകവശംകൊണ്ടു പല്ലു തേക്കുക. തൊലിയിലുള്ള പൊട്ടാസ്യം, മഗ്നീഷ്യം, മാംഗനീസ് എന്നിവ പല്ലിനെ മുല്ലപ്പൂപോലെ വെളുപ്പിക്കും.
� നല്ലതുപോലെ പഴുത്ത വാഴപ്പഴത്തിന്റെ തൊലിയില്‍ കാണുന്ന ബ്രൗണ്‍ പൊട്ടുകളില്‍ (പ്രത്യേകിച്ചും റോബസ്റ്റായില്‍) ഠചഎ അഥവാ ഠൗാീൃ ചലലൃീശെ െഎമരീേൃ അടങ്ങിയിട്ടുണ്ട്. ഇതിന് കോശങ്ങളുടെ അസാധാരണ വളര്‍ച്ചയെ തടയാനുള്ള കഴിവുണ്ട്. എത്രയും കൂടുതല്‍ കാന്‍സര്‍ രോഗപ്രതിരോധശക്തി വാഴപ്പഴത്തിനുണ്ടെന്നു സാരം.
� ഈ പ്രത്യേകതകള്‍ വാഴപ്പഴത്തെ സൂപ്പര്‍ ഫുഡ് ആക്കുന്നു എന്നു പറഞ്ഞാല്‍ അതിശയോക്തി ഇല്ല.

.jpg)






