Showing posts with label Health. Show all posts
Showing posts with label Health. Show all posts

ചര്‍മം സുന്ദരമാകാന്‍

Written By Unknown on Thursday, 13 February 2014 | 09:47




വെള്ളരിക്ക അരച്ചു പുരട്ടുന്നത്‌ മുഖത്തെ കറുത്ത പാടുകള്‍ മാറാന്‍ സഹായിക്കും.
* കാബേജ്‌ അരച്ചു ഞെക്കിപ്പിഴിഞ്ഞ നീര്‌ മുഖത്തു പുരട്ടുന്നത്‌ ചര്‍മത്തിന്റെ യുവത്വം നിലനിര്‍ത്താന്‍ സഹായിക്കും. മാത്രമല്ല, കാബേജ്‌നീരിനു ചര്‍മത്തിന്റെ ഈര്‍പ്പം നിലനിര്‍ത്താനുള്ള കഴിവുണ്ട്‌. ഇത്‌ കോശങ്ങളുടെ പ്രവര്‍ത്തനത്തെ ത്വരിതപ്പെടുത്തുന്നു.
* തേന്‍ മുഖത്തു പുരട്ടി പതിനഞ്ചു മിനിറ്റിനു ശേഷം ചൂടുവെള്ളത്തില്‍ മുക്കിയ പഞ്ഞിക്കഷണം കൊണ്ടു തുടച്ചു മാറ്റുക. ചര്‍മം മൃദുലമാകും.
* മുഖക്കുരുവും മുഖത്തെ കറുത്ത പാടുകളും മാറുന്നതിന്‌ വെള്ളരിക്കാനീരും തേനും യോജിപ്പിച്ചു പുരട്ടുക.
* തക്കാളിനീരു മുഖത്തു പുരട്ടിയാല്‍ മുഖത്തെ അഴുക്കു മാറുകയും നിറം വര്‍ധിക്കുകയും ചെയ്യും.
* നാലു വലിയ സ്‌പൂണ്‍ മോരും രണ്ടു ചെറിയ സ്‌പൂണ്‍ തക്കാളി നീരും തമ്മില്‍ യോജിപ്പിച്ചു മുഖത്തു പുരട്ടുക. അരമണിക്കൂര്‍ കഴിഞ്ഞു കഴുകുക. വെയിലേറ്റതു മൂലമുള്ള കരുവാളിപ്പു മാറാന്‍ ഇതു സഹായിക്കും.
* കാരറ്റ്‌ ഗ്രേറ്റ്‌ ചെയ്‌ത ശേഷം പിഴിഞ്ഞു നീരെടുക്കുക. ഇതു ചര്‍മത്തില്‍ പുരട്ടുക. ചര്‍മത്തിന്‌ ഭംഗി നല്‍കുകയും ചര്‍മത്തിന്റെ ഇലാസ്‌തികത മെച്ചപ്പെടുത്തുകയും ചെയ്യും.
* കാരറ്റ്‌ അരച്ചതു മുഖത്തു പുരട്ടുന്നതു മുഖത്തെ കറുത്ത പാടുകള്‍ മാറാന്‍ സഹായിക്കും.
* എണ്ണമയമുള്ള ചര്‍മത്തിന്‌ അനുയോജ്യമായ ടോണര്‍ ആണ്‌ ആപ്പിള്‍. ആപ്പിള്‍ കനം കുറച്ചു വട്ടത്തില്‍ അരിഞ്ഞ ശേഷം ഫ്രിഡ്‌ജില്‍ വച്ചു തണുപ്പിക്കുക. ഇതു മുഖത്തു പതിനഞ്ചു മിനിറ്റ്‌ വച്ച ശേഷം മുഖം കഴുകുക.
* നാരങ്ങാനീരും മഞ്ഞളും യോജിപ്പിച്ചു പുരട്ടുക. ചര്‍മത്തിന്റെ നിറം വര്‍ധിക്കും.
* കൈമുട്ടുകളിലെ കറുപ്പകറ്റാന്‍ ചെറുനാരങ്ങ രണ്ടായി മുറിച്ച്‌ അവയില്‍ പഞ്ചസാര വിതറി അവിടം കൊണ്ട്‌ കൈമുട്ടുകളില്‍ ഉരസുക. ആദ്യം ക്ലോക്ക്‌വൈസായും പിന്നീട്‌ ആന്റിക്ലോക്ക്‌വൈസായും ഉരസണം. കറുപ്പുനിറത്തിന്റെ കാഠിന്യം കുറഞ്ഞ്‌ ചര്‍മം മയപ്പെടും.
* മുഖചര്‍മം വരണ്ടാല്‍ മുഖത്ത്‌ നല്ലെണ്ണ കൊണ്ടു തടവുക. അരമണിക്കൂറിനു ശേഷം കഴുകിക്കളയുക. നല്ലെണ്ണ ചര്‍മത്തിനു തിളക്കവും മിനുസവും നല്‍കും.
* കൈകളില്‍ നല്ലെണ്ണ പുരട്ടി താഴേക്കു തടവിയാല്‍ കൈകള്‍ക്കു ഭംഗി വര്‍ധിക്കും. വിരലുകള്‍ മിനുസമുള്ളതും ചുളിവില്ലാത്തതും ആകും. നല്ലെണ്ണ പുരട്ടി തടവിയാല്‍ കാലുകള്‍ക്കും ഭംഗിയും കൂടും.
* റോസാദളങ്ങള്‍ ഇട്ടുവച്ച വെള്ളം കൊണ്ടു മുഖം കഴുകിയാല്‍ മുഖം സുഗന്ധമുള്ളതും മൃദുവും ആയിത്തീരും.
* ബാര്‍ലി പൊടിച്ചതും രണ്ടു ചെറിയ സ്‌പൂണ്‍ നാരങ്ങാനീരും അല്‍പം പാലുമായി ചേര്‍ത്തു മുഖത്ത്‌ മാസ്‌ക്കായി ഇടുക. മുഖത്തെ രക്‌തചംക്രമണം കൂടാന്‍ ഇതു സഹായിക്കും.
* ഒരു വലിയ സ്‌പൂണ്‍ തേനും ഒരു മുട്ടവെള്ളയും ഒരു ചെറിയ സ്‌പൂണ്‍ ഗ്ലിസറിനും കുറച്ചു ബാര്‍ലി പൊടിച്ചതില്‍ ചേര്‍ത്തിളക്കി കൈയിലും മറ്റു ചര്‍മഭാഗങ്ങളിലും തേയ്‌ക്കുക. അരമണിക്കൂറിനു ശേഷം കഴുകിക്കളയാം.
* രണ്ടു വലിയ സ്‌പൂണ്‍ പഴുത്ത പപ്പായയും ഒരു വലിയ സ്‌പൂണ്‍ ചെറുചൂടുവെള്ളവും യോജിപ്പിച്ച്‌ മുഖത്തു തേച്ചു പിടിപ്പിക്കുക. പതിനഞ്ചു മിനിറ്റിനു ശേഷം ചെറുചൂടുവെള്ളത്തില്‍ കഴുകുക.
* പഴുത്ത പപ്പായ ഉടച്ചതു മുഖത്തു തേയ്‌ക്കുന്നത്‌ മുഖത്തെ കറുത്ത പാടുകള്‍ മാറി നിറം വര്‍ധിക്കാന്‍ സഹായിക്കും.
* മുന്തിരിങ്ങയുടെയോ തണ്ണിമത്തന്റെയോ ചാറോ പള്‍പ്പോ മുഖത്തു പുരട്ടിയാല്‍ ബ്ലാക്‌ ഹെഡ്‌സും മുഖക്കുരുവും മാറുന്നതാണ്‌.
* മുഖത്ത്‌ കറുത്ത പാടുകള്‍ ഉള്ളയിടത്ത്‌ ഉരുളക്കിഴങ്ങ്‌ കനം കുറച്ച്‌ അരിഞ്ഞതു വയ്‌ക്കുക. ഇത്‌ പതിവായി ചെയ്‌താല്‍ പാടുകള്‍ മാറിക്കിട്ടാം.
* ഏത്തപ്പഴം ഉടച്ച്‌ അതില്‍ തേനും ചേര്‍ത്തു കുഴമ്പു രൂപത്തിലാക്കി പതിവായി പുരട്ടിയാല്‍ പ്രസവാനന്തരം വയറിലും തുടയിലുമുണ്ടാകുന്ന സ്‌ട്രെച്ച്‌ മാര്‍ക്കുകള്‍ മാറുന്നതാണ്‌.
* തിളപ്പിക്കാത്ത പാല്‍ മുഖത്തു പുരട്ടി മസാജ്‌ ചെയ്‌ത ശേഷം കഴുകിക്കളയുക. ഇത്‌ ചര്‍മത്തിലെ പാടുകള്‍ അപ്രത്യക്ഷമാകുകയും ചര്‍മത്തിന്റെ തിളക്കം വര്‍ധിപ്പിക്കാന്‍ സഹായിക്കുകയും ചെയ്യും.
* പാല്‍പ്പാടയില്‍ ഒന്നോ രണ്ടോ തുള്ളി നാരങ്ങാനീരു ചേര്‍ത്ത്‌ മുഖത്തു തേച്ചു പിടിപ്പിക്കുക. ഇത്‌ ചര്‍മത്തിന്റെ ഭംഗി വര്‍ധിപ്പിക്കും.
* മുഖത്തുണ്ടാകുന്ന കറുപ്പുനിറം മാറുന്നതിന്‌ പാലില്‍ മുക്കിയ പഞ്ഞി കൊണ്ടു മുഖം തുടച്ചാല്‍ മതി.
* മഞ്ഞളും പാലും കൂടി യോജിപ്പിച്ച ശേഷം മുഖത്തു പുരട്ടി ഉണങ്ങിയ ശേഷം കഴുകിക്കളയുക. ഇതു മുഖത്തെ രോമവളര്‍ച്ച കുറയ്‌ക്കും.

ലൈംഗികബന്ധം അസ്വസ്ഥജനകം

Written By Unknown on Tuesday, 4 February 2014 | 09:02

ഞാനൊരു കോളജ്‌ അധ്യാപികയാണ്‌. വിവാഹം കഴിഞ്ഞിട്ട്‌ 5 വര്‍ഷമായി. ലൈംഗികബന്ധം അസ്വസ്ഥജനകമാണ്‌. വജൈനിസ്‌മസ്‌ എന്നാണ്‌ ഡോക്‌ടര്‍ പറഞ്ഞത്‌. ലൈംഗികബന്ധം എനിക്കിതുവരെ ശരിയായി സാധിച്ചിട്ടില്ല. പല ഡോക്‌ടര്‍മാരെയും മനഃശാസ്‌ത്ര വിദഗ്‌ദരെയും കണ്‌ടു. ഒന്നും ഫലപ്രദമായില്ല. ഇതുമൂലം എന്റെ വിവാഹബന്ധം തകരുകയാണ്‌. ഞാന്‍ എന്താണ്‌ ചെയ്യേണ്‌ടത്‌.

  ഭഗപേശികളെ നിയന്ത്രിക്കുന്ന നാഡികള്‍ സ്വയമറിയാതെയെന്നോണം പ്രവര്‍ത്തിക്കുന്നതാണു വജൈനിസ്‌മസിനു കാരണം. ശാരീരികകാരണങ്ങള്‍ കൊണ്‌ടല്ല ഈ അസ്വസ്ഥത ഉണ്‌ടാകുന്നത്‌. യോനിയിലേക്കു ലിംഗമോ എന്തെങ്കിലും പരിശോധനാ ഉപകരണങ്ങളോ വിരലോ മറ്റോ പ്രവേശിപ്പിക്കാന്‍ ശ്രമിക്കുമ്പോള്‍ അതിനെ ചെറുത്തു സ്വയം രക്ഷപ്പെടാനെന്നോണമാണു യോനീ പേശികള്‍ ചുരുങ്ങി മുറുകുന്നത്‌.

മനസിന്റെ ആഴങ്ങളിലെങ്ങോ പതുങ്ങിക്കിടക്കുന്ന ലൈംഗിക വിരക്തി, ഭയം, പാപബോധം, ചെറുപ്പത്തിലുണ്‌ടായിട്ടുള്ള തിക്താനുഭവങ്ങള്‍ എന്നിവയൊക്കെ വജൈനിസ്‌മസിനു കാരണമാകാം. സ്‌ത്രീകള്‍ക്കു ലൈംഗിക താത്‌പര്യം ഉണ്‌ടായിരിക്കുകയും എന്നാല്‍ യോനീ പ്രവേശം സാധിക്കാത്തതിനാല്‍ ലൈംഗീകാനന്ദം അനുഭവിക്കാന്‍ കഴിയാതെ വരികയും ചെയ്യും.

ഇതു സ്‌ത്രീയെ കടുത്ത അസ്വസ്ഥതയിലാക്കും. വേണ്‌ടത്ര മനസംയമനത്തോടെയും അവശ്യമായ പൂര്‍വലീലകളോടെയും ബന്ധപ്പെടാന്‍ ശ്രമിക്കുക. എന്നിട്ടും സാധിക്കുന്നില്ലെങ്കില്‍ ഗൈനക്കോളജിസ്റ്റിനെ സമീപിച്ചു പരിശോധനകള്‍ നടത്തുന്നത്‌ നന്നാവും.

ശരിയായ അവബോധത്തോടെ വിശകലനം ചെയ്‌താല്‍ എന്തുകൊണ്‌ടിതുണ്‌ടാകുന്നു എന്നു സ്വയം മനസിലാക്കാന്‍ കഴിഞ്ഞേക്കാം. മനസിന്റെ ആഴങ്ങളില്‍ പതിഞ്ഞുകിടക്കുന്ന ചില ധാരണകളുടെ സ്വാധീനമാണു പലപ്പോഴും വജൈനിസ്‌മസിനു കാരണം. ആ പഴയ ധാരണകളെ ബോധപൂര്‍വം അതിജീവിക്കാനായാല്‍ യോനീ സങ്കോചം ഒഴിവാകും. വേണ്‌ടത്ര യോനീവികാസം നേടാനുള്ള വ്യായാമങ്ങളും രതിതാത്‌പര്യമുണര്‍ത്തുന്ന രീതികളും പരിശീലിക്കുക.

ഗര്‍ഭനിരോധന ഗുളികകള്‍ ദോഷഫലങ്ങള്‍.

Written By Unknown on Wednesday, 15 January 2014 | 04:28

ഹോര്‍മോണ്‍ അടിസ്ഥാനമാക്കിയ ജനനനിയന്ത്രണ ഗുളികകള്‍ പല ദോഷഫലങ്ങളുമുണ്ടാക്കുന്നതാണ്‌. എന്നാല്‍ ഇവയില്‍ പലതും ഗുരുതരമൊന്നുമാകില്ല. ചിലത്‌ നല്ലവയും, ചിലത്‌ അത്ര അനുയോജ്യമല്ലാത്തവയും, ചിലതാകട്ടെ വലിയ പ്രത്യാഘാതങ്ങളുണാടാക്കുന്നതുമായിരിക്കും. ഗര്‍ഭധാരണം തടയാന്‍ ഇവ സഹായിക്കുമെങ്കിലും ഇവ ഉപയോഗിക്കുന്നതിനു മുമ്പ്‌ ഇതിന്റെ ആപത്സാധ്യതകളും അറിഞ്ഞിരിക്കണം. ഗര്‍ഭനിരോധത്തിന്‌ വിവിധ വഴികള്‍ ഛര്‍ദ്ദി, ലൈംഗിക കാര്യങ്ങളിലുള്ള വ്യതിയാനം, ശരീരഭാരം വര്‍ദ്ധിക്കല്‍, തലവേദന, മന്ദത, സ്‌തനങ്ങളിലെ വേദനയും നീരും, ആര്‍ത്തവത്തിനിടയിലെ ചെറുതായുള്ള രക്തം പോക്ക്‌, ക്രമം തെറ്റിയതും, ദൈര്‍ഘ്യം കുറഞ്ഞതുമായ ആര്‍ത്തവം, മലബന്ധവും വയറ്‌ വീര്‍ക്കലും, അണ്ഡാശയത്തിനരികെയുള്ള രോമകൂപങ്ങളുടെ വലുപ്പകൂടുതല്‍, സ്രവങ്ങള്‍, മുടിക്കൊഴിച്ചില്‍, അസ്ഥിയുടെ ബലക്കുറവ്‌, ഉയര്‍ന്ന രക്തസമ്മര്‍ദ്ദവും കൊളസ്‌ട്രോളും, മാനസിക നിലയിലുള്ള മാറ്റങ്ങള്‍, എന്നിവയൊക്കെ ഇതിന്റെ ലക്ഷണങ്ങളാണ്‌. ഉപയോഗം തുടങ്ങി ഏതാനും മാസങ്ങള്‍ കഴിയുമ്പോള്‍ ഇവയില്‍ കുറവുണ്ടാകും. ആര്‍ത്തവത്തിന്റെ ക്രമം അസ്ഥിരപ്പെടുത്തുക, കുറയ്‌ക്കുകയോ ഇല്ലാതാക്കുകയോ ചെയ്യുക എന്നീ ദോഷങ്ങള്‍ ജനനനിയന്ത്രണ ഗുളികകള്‍ ഉപയോഗിക്കുന്നത്‌ വഴിയുണ്ടാകും. ചെറുതായി രക്തം പുറത്ത്‌ വരുന്നതും, രക്തസ്രാവവും ഗുളികകള്‍ കഴിക്കുന്നത്‌ മൂലം സംഭവിക്കാം. സ്വീകരിക്കപ്പെട്ട ഒരു ഗര്‍ഭനിരോധന മാര്‍ഗ്ഗമായിരിക്കേ തന്നെ ദീര്‍ഘകാലം നീണ്ടുനില്‍ക്കുന്ന ദോഷങ്ങള്‍ക്കും അത്‌ കാരണമാകാം.
28;1 അടിവസ്‌ത്രവും ഫേഷനിലേക്ക്‌
വസ്‌ത്രം തെരഞ്ഞെടുക്കുന്ന കാര്യത്തില്‍ ഇന്നത്തെക്കാലത്ത്‌ ആളുകള്‍ വളരെ ശ്രദ്ധേയരാണ്‌. ഇക്കാര്യത്തില്‍ മിക്കവാറും പേര്‌ ഫാഷനു പുറകിലുമാണ്‌. ട്രെന്റ്‌ അനുസരിച്ചു വസ്‌ത്രങ്ങള്‍ തെരഞ്ഞെടുക്കുന്നവര്‍. വസ്‌ത്രഫാഷനുകള്‍ ഇപ്പോള്‍ അടിവസ്‌ത്രങ്ങളുടെ കാര്യത്തിലും പ്രതിഫലിയ്‌ക്കുന്നുണ്ട്‌. പ്രത്യേകിച്ച്‌ സ്‌ത്രീകളുടെ അടിവസ്‌ത്രഫാഷനുകളുടെ കാര്യത്തില്‍. വിവിധ ഫാഷനുകളിലുള്ള അടിവസ്‌ത്രങ്ങള്‍ ഇപ്പോള്‍ ലഭ്യവുമാണ്‌. സത്രീകള്‍ക്കു ചേര്‍ന്ന വിവിധ അടിവസ്‌ത്രഫാഷുകള്‍ കാണൂ,

സെക്‌സിയാണൊ കൈകള്‍ പറയട്ടെ.

സെക്‌സി' ആ ലബേലില്‌ വിശേഷിപ്പിക്കപ്പെടാന്‌ ഇഷ്‌ടമില്ലാത്തവരുണ്ടാകുമോ? ആണിനും പെണ്ണിനും ഒരേപോലെ സെക്‌സിയായിരിക്കാന്‍ കഴിയും. ആകര്‍ഷകത്വമുള്ളവരായിരിക്കുന്നുവെങ്കില്‍ അതുതന്നെയാണ്‌ സെക്‌സിയായിരിക്കുകയന്നതിനര്‍ത്ഥവും. എന്തൊക്കെ തിരക്കുകളുണ്ടെങ്കിലും ദിവസം ഒരു മണിക്കൂറെങ്കിലും സ്വന്തം കാര്യങ്ങള്‍ക്കായി മാറ്റിവയ്‌ക്കാം. പാദം മുതല്‍ മുടിവരെ വൃത്തിയാക്കുന്ന കാര്യങ്ങള്‍ക്ക്‌ ഈ ഒരു മണിക്കൂര്‍ ചെലവഴിയ്‌ക്കുകയും ചെയ്യാം. ഇന്നത്തെ കാലത്ത്‌ കാണാന്‍ സുന്ദരനോ സുന്ദരിയോ ആയിരുന്നിട്ട്‌ കാര്യമില്ല അടിമുടി അട്രാക്‌ടീവ്‌ ആയിരിക്കണം, അതായത്‌ കാല്‍ നഖം മുതല്‍ മുടിതുമ്പ്‌ വരെ സൗന്ദര്യം വേണമെന്നുതന്നെ. ഇതുണ്ടാക്കുന്നതെങ്ങനെയെന്നോര്‍ത്ത്‌ നക്ഷത്രമെണ്ണണ്ടേ, എല്ലാത്തിനും വഴിയുണ്ട്‌. ആരും ശ്രദ്ധിക്കുന്ന ശരീരഭാഗമാണ്‌ കൈകള്‍. കൈകള്‍ മനോഹരമായിരുന്നാല്‍ ആര്‍ക്കെങ്കിലും നഷ്‌ടമുണ്ടോ. ഇല്ലെന്നുമാത്രമല്ല വല്ലവരും ഒക്കെ ആ കൈകള്‍ ശ്രദ്ധിക്കുകയും ചെയ്യും. പെരുവിരല്‍ കണ്ടാലറിയാം പെണ്ണിന്റെ വൃത്തിയെന്നൊരു ചൊല്ലുണ്ട്‌. അക്ഷരം പ്രതി ശരിയാണത്‌. സൗന്ദര്യത്തിന്റെ മാത്രമല്ല ആരോഗ്യത്തിന്റെ കാര്യത്തിലും ഇതങ്ങനെതന്നെ. കയ്യും കാലും കണ്ടാലറിയാം ഒരാളുടെ വൃത്തിയും വെടിപ്പും. ഞാന്‍ പുരുഷനാണ്‌ എന്റെ കൈപരുപരുത്തിരിക്കും എന്ന്‌ പറയുന്ന കാലമൊക്കെ പോയി, സോഫ്‌റ്റ്‌ ആയിരിക്കുക അതാണ്‌ സെക്‌സിയും. അതുകൊണ്ട്‌ കൈകള്‍ നല്ലപോലെ മൃദുവായി സൂക്ഷിക്കുക. നഖങ്ങള്‍ക്കിടയില്‍ അഴുക്കും ഭക്ഷണാവശിഷ്‌ടങ്ങളും അടിഞ്ഞുകൂടാന്‍ അനുവദിക്കാതെ നന്നായി വൃത്തിയാക്കിവയ്‌ക്കുക. സ്‌ത്രീകള്‍ക്ക്‌ നഖങ്ങള്‍ വൃത്തിയാക്കി പോളീഷ്‌ ഇടുകയുമാകാം, പക്ഷേ നഖത്തിന്റെ പ്രകൃതിദത്ത നിറത്തിന്റെ ഭംഗി ഒന്നുവേറെതന്നെ അഉഢഋഞഠകടഋങഋചഠ നല്ല വൃത്തിയുള്ള കൈകളുള്ള പുരുഷന്മാരോട്‌ സ്‌ത്രീകള്‍ക്ക്‌ ആഭിമുഖ്യം കൂടുതലാണെന്നാണ്‌ നിരീക്ഷണങ്ങളില്‍ നിന്നും കണ്ടെത്തിയിട്ടുള്ളത്‌. കൈകണ്ടാല്‍ ഒന്ന്‌ ചുംബിച്ചുകളയാം എന്ന്‌ തോന്നുന്നതുപോലെ ഇരിയ്‌ക്കട്ടെ. മൊരിമൊരിഞ്ഞ്‌, കൃത്യമായി വെട്ടിയൊപ്പിക്കാത്ത നഖങ്ങളുള്ള ഒരു കൈ ആലോചിച്ചു നോക്കൂ, അയ്യേ എന്നു തോന്നുന്നില്ലേ, അപ്പോള്‍ നേരിട്ട്‌ കണ്ടു കഴിഞ്ഞാല്‍ എന്താകും അവസ്ഥ. കൈകള്‍ വൃത്തിയാക്കിവയ്‌ക്കാന്‍ ഒട്ടേറെ വഴികളുണ്ട്‌, അധികം രൂക്ഷതയില്ലാത്ത സോപ്പോ ബോഡി ഷാംപൂവോ ഉപയോഗിച്ച്‌ കൈ വൃത്തിയാക്കിയശേഷം കിടക്കാന്‍ നേരം നല്ല ഹാന്‍ഡ്‌ ക്രീം ഏതെങ്കിലും പുരട്ടി നന്നായി തടവുക. തുണി കഴുകുക, പാത്രം കഴുകുക എന്നിവ ചെയ്യുമ്പോള്‍ നല്ല ഗ്ലൗസുകള്‍ ഉപയോഗിക്കുക. നല്ല മോയ്‌ചറൈസര്‍ ഉപയോഗിച്ച്‌ തടവുന്നതും കൈകള്‍ക്ക്‌ മൃദുത്വവും മിനുസവും നല്‍കും. നഖങ്ങള്‍ക്ക്‌ നിറമില്ലെങ്കില്‍ അവയില്‍ ചെറുനാരങ്ങാനീര്‌ നഖങ്ങളില്‍ പുരട്ടി നന്നായി തടവുക. നഖങ്ങള്‍ക്ക്‌ നല്ല നിറം വയ്‌ക്കും. ഇതിനൊപ്പം തന്നെ ഇവ ആകൃതിയൊപ്പിച്ച്‌ വെട്ടാനും ശ്രദ്ധിക്കണം. സമയമുണ്ടെങ്കില്‍ മുഖത്തെന്നപോലെ കൈകള്‍ക്കും ഫ്രൂട്ട്‌ പാക്കുകളും മറ്റും ഇട്ട്‌ വിശ്രമം നല്‍കാം. ഇതൊന്നും തനിയെചെയ്യാന്‍ സമയമില്ലെന്നാണെങ്കില്‍ ഒരു ബ്യൂട്ടി പാര്‍ലറില്‍ പോയി മാനിക്യൂറും പെഡിക്യൂറും ചെയ്യുക. നഖങ്ങള്‍ വല്ലാതതെ പൊട്ടിപ്പോവുന്നുണ്ടെങ്കില്‍ ഒരു ചര്‍മരോഗവിദഗ്‌ധനെ കാണുക, ഒരു പക്ഷേ കാല്‍സ്യകുറവാകാം ഇതിന്‌ കാരണം. ആവശ്യമില്ലെങ്കില്‍ കാല്‍സ്യം ഗുളികകള്‍ കഴിക്കുകയുമാകാം. നഖങ്ങള്‍ക്കും നല്ല പോഷകങ്ങള്‍ ആവശ്യമാണ്‌.

വാഴപ്പഴം സൂപ്പര്‍ പഴം - ഡോ. ടോമി ഫിലിപ്പ്‌.

Written By Unknown on Tuesday, 14 January 2014 | 23:20


ഒരു ആപ്പിള്‍ ഒരു ദിവസം കഴിക്കുക, ഡോക്‌ടറെ അകറ്റിനിര്‍ത്താമെന്നാണ്‌ ചൊല്ല്‌. എന്നാല്‍ ഈ ചൊല്ല്‌ ഒരു വാഴപ്പഴം ഒരു ദിവസം കഴിച്ചാല്‍ എന്ന്‌ തിരുത്തണം. കാരണം ആപ്പിളിലുള്ളതിനേക്കാള്‍ കൂടുതല്‍ വൈറ്റമിനുകളും പോഷകങ്ങളും വാഴപ്പഴത്തിലുണ്ട്‌. ആപ്പിളിലുള്ളതിന്റെ രണ്ടിരട്ടി കാര്‍ബോഹൈഡ്രേറ്റും അഞ്ചിരട്ടി വൈറ്റമിന്‍-എയും ഇരുമ്പും മൂന്നിരട്ടി ഫോസ്‌ഫറസും വാഴപ്പഴത്തിലുണ്ട്‌. പൊട്ടാസ്യത്തിന്റെയും പ്രകൃതിദത്ത പഞ്ചസാരയുടെയും കലവറയാണ്‌ വാഴപ്പഴം. പ്രമേഹരോഗികള്‍ക്കുപോലും ദിവസേന ഒരു വാഴപ്പഴം ആകാമെന്ന്‌ ഡോക്‌ടര്‍മാര്‍ പറയുന്നു. വാഴപ്പഴത്തിന്‌ അധികമാരും അറിയാത്ത മറ്റു പല ഗുണങ്ങളുമുണ്ട്‌.
വാഴപ്പഴത്തിലുള്ള ട്രിപ്‌റ്റേഫന്‍ എന്ന രാസപദാര്‍ഥം മനസ്സിനെ സന്തോഷപ്രദമാക്കാന്‍ സഹായിക്കുന്നു. അതിനാല്‍ വിഷാദരോഗികള്‍ക്ക്‌ നല്ലതാണ്‌.
� പൊട്ടാസ്യത്തിന്റെ കലവറയായ വാഴപ്പഴം തലച്ചോറിന്റെ കഴിവിനെ വര്‍ധിപ്പിക്കുന്നു.
� മലബന്ധം ശമിപ്പിക്കാന്‍ അത്യുത്തമം.
� കൊതുകുകടിയേറ്റ ഭാഗത്ത്‌ പഴത്തൊലികൊണ്ടു തിരുമ്മിയാല്‍ ചൊറിച്ചില്‍ ശമിക്കും.
� അസിഡിറ്റി കുറയ്‌ക്കാനും കുടലിന്റെ ആരോഗ്യം സംരക്ഷിക്കാനും സഹായിക്കുന്നു. അതിനാല്‍ അള്‍സര്‍ രോഗികള്‍ക്ക്‌ നല്ലത്‌.
� ഇരുമ്പിന്റെ അംശം കൂടുതല്‍ ഉള്ളതിനാല്‍ ഹീമോഗ്ലോബിന്റെ ഉല്‍പാദനം ത്വരിതപ്പെടുത്തുന്നു. രക്തം പെട്ടെന്ന്‌ കട്ട പിടിക്കാന്‍ സഹായിക്കുന്നു.
� ഗര്‍ഭിണികള്‍ക്കുണ്ടാകുന്ന ഛര്‍ദിക്കും ഓക്കാനത്തിനും നല്ലതാണ്‌ വാഴപ്പഴം.
� പൂക്കാത്ത ചെടിയുടെ ചുവട്ടില്‍ ഏതാനും പഴത്തൊലി ഇട്ടുമൂടുക ചെടി വേഗം പുഷ്‌പിക്കുന്നതു കാണാം.
� പഴത്തൊലിയുടെ പുറവശം കാലിലോ മറ്റോ ഉള്ള വ്രണത്തില്‍ വച്ചുകെട്ടിയാല്‍ വേഗം സുഖം പ്രാപിക്കും.
� പഴത്തൊലിയുടെ അകവശംകൊണ്ടു പല്ലു തേക്കുക. തൊലിയിലുള്ള പൊട്ടാസ്യം, മഗ്നീഷ്യം, മാംഗനീസ്‌ എന്നിവ പല്ലിനെ മുല്ലപ്പൂപോലെ വെളുപ്പിക്കും.
� നല്ലതുപോലെ പഴുത്ത വാഴപ്പഴത്തിന്റെ തൊലിയില്‍ കാണുന്ന ബ്രൗണ്‍ പൊട്ടുകളില്‍ (പ്രത്യേകിച്ചും റോബസ്റ്റായില്‍) ഠചഎ അഥവാ ഠൗാീൃ ചലലൃീശെ െഎമരീേൃ അടങ്ങിയിട്ടുണ്ട്‌. ഇതിന്‌ കോശങ്ങളുടെ അസാധാരണ വളര്‍ച്ചയെ തടയാനുള്ള കഴിവുണ്ട്‌. എത്രയും കൂടുതല്‍ കാന്‍സര്‍ രോഗപ്രതിരോധശക്തി വാഴപ്പഴത്തിനുണ്ടെന്നു സാരം.
� ഈ പ്രത്യേകതകള്‍ വാഴപ്പഴത്തെ സൂപ്പര്‍ ഫുഡ്‌ ആക്കുന്നു എന്നു പറഞ്ഞാല്‍ അതിശയോക്തി ഇല്ല.

കംപ്യൂട്ടര്‍ ഹെല്‍ത്ത്‌ ടിപ്‌സ്‌.


1 മോണിറ്റര്‍ ശരീരത്തില്‍ നിന്നും 50-60 സെ.മീറ്റര്‍ (20-24 ഇഞ്ച്‌) അകലെ വെക്കണം.
2 ഇരിക്കുമ്പോള്‍ മോണിറ്ററിന്റെ മുകള്‍ ഭാഗം കണ്ണിനു നേരെ വരണം.
3 ജോലിചെയ്യുന്നയാളുടെ പൊക്കത്തിന്‌ അനുസരിച്ചും മോണിറ്ററിന്റെമുകള്‍ ഭാഗം കണ്ണിനു നേരെ വരുന്നവിധത്തിലും കസേരയുടെ ഉയരം ക്രമീകരണം.
4 മോണിറ്ററില്‍ നിന്നുള്ള വെളിച്ചം അമിതമാകാതെ നോക്കണം. ചുറ്റുവട്ടത്തുള്ളത്ര വെളിച്ചം മതി മോണിറ്ററിലും.
5 മൗസ്‌ മോണിറ്ററിനോട്‌ ചേര്‍ത്ത്‌ ഉയരത്തില്‍ വെക്കരുത്‌. കീബോര്‍ഡിനോട്‌ ചേര്‍ത്തുവെക്കുക.
6 മോണിറ്ററിനു നേരെ മുന്നില്‍ നടുവിലായി ഇരിക്കണം. ഫോണില്‍ സംസാരിച്ചും തല ചെരിച്ചുവെച്ചുമൊന്നും ടൈപ്പ്‌ചെയ്യരുത്‌.
7 മോണിറ്ററിന്‌ മുന്നില്‍ തല ഉയര്‍ത്തി നിവര്‍ന്നിരിക്കണം. തലയും കഴുത്തും ചുമലും ഒരേ ലവലില്‍. കഴുത്ത്‌ മുന്നോട്ടാഞ്ഞോ പിന്നോട്ടാഞ്ഞോ ഇരിക്കരുത്‌. നടു വളയരുത്‌. ശരീരം മുന്നോട്ട്‌ ആഞ്ഞ്‌ കമ്പ്യൂട്ടറില്‍ ജോലി ചെയ്യുന്നതും പ്രശ്‌നങ്ങള്‍ ഉണ്ടാക്കും.
8 കസേര നടുവിനും പുറംഭാഗത്തും നിതംബത്തിനും സപ്പോര്‍ട്ട്‌ ചെയ്യുന്നതാവണം. നടുഭാഗത്തെ വളവിന്‌ സപ്പോര്‍ട്ട്‌ കിട്ടുക എന്നത്‌ പ്രധാനമാണ്‌.
9 കസേരയില്‍ അമര്‍ന്നിരുന്ന്‌ ശരീരം ഏന്തിവലിഞ്ഞ്‌ കടലാസുകളും മറ്റ്‌ സാധനങ്ങളും എടുക്കാന്‍ ശ്രമിക്കരുത്‌. ഇത്‌ ഡിസ്‌ക്‌ ഉള്‍പ്പെടെ പല ഭാഗങ്ങളിലും സമ്മര്‍ദ്ദം ഉണ്ടാക്കും.
10 കീ ബോര്‍ഡ്‌ മോണിറ്ററില്‍ നിന്നും അല്‍പം താഴ്‌ന്നിരിക്കണം. ഇത്‌ ശരീരത്തോട്‌ ചേര്‍ന്നുവെക്കരുത്‌.
11 കൈത്തണ്ട, റിസ്റ്റ്‌ എന്നിവ തറയ്‌ക്ക്‌ സമാന്തരമായിരിക്കണം.
12 കൈത്തണ്ടയില്‍ അമിത സമ്മര്‍ദം വരാത്ത രീതിയിലേ ടൈപ്പ്‌ ചെയ്യാവൂ. കൈകള്‍ പരമാവധി കീപാഡിന്‌ സമാന്തരമായി പിടിക്കുക.
13 കൈയും ചുമലുമൊന്നും ബലം പിടിച്ച്‌ ഇരിക്കരുത്‌. ചുമല്‍ വിശ്രമാവസ്ഥയില്‍ എന്ന പോലെയിരിക്കട്ടെ. കൈകളും അനായാസം കീഴോട്ട്‌ തൂങ്ങിക്കിടക്കട്ടെ.
14 കൈമുട്ട്‌ കസേരയുടെ തണ്ടില്‍ അമര്‍ത്തിപ്പിടിക്കരുത്‌.
15 കാല്‍പാദം മുഴുവനായി തറയില്‍ പതിയുന്ന വിധത്തില്‍ ഇരിക്കണം.


16 കാല്‍ മുട്ടുകള്‍ ഇടുപ്പിന്റെ അതേ നിലയിലോ അല്‍പം താഴ്‌ന്നോ ആയിരിക്കണം.
17 കൈപ്പത്തികള്‍ കൈമുട്ടിനു സമാന്തരമായോ അല്‍പം താഴ്‌ന്നോയിരിക്കണം. വിരലുകള്‍ വല്ലാതെ വളച്ച്‌ ടൈപ്പ്‌ചെയ്യരുത്‌.
18 വിരല്‍തുമ്പ്‌ കൊണ്ട്‌ മാത്രം ടൈപ്പ്‌ചെയ്യുക. ടൈപ്പ്‌ചെയ്യുമ്പോള്‍ എല്ലാ വിരലുകളും ഉപയോഗിക്കണം.
19 ടൈപ്പ്‌ചെയ്യുമ്പോള്‍ കൈകള്‍ കസേരകൈയിലോ മറ്റെവിടെയുമെങ്കിലോ താങ്ങിനിര്‍ത്തുകയോ കുത്തിപ്പിടിക്കുകയോ ചെയ്യരുത്‌.
20 ഒരേ ഇരിപ്പില്‍ ഏറെ നേരം ടൈപ്പ്‌ചെയ്‌തുകൊണ്ടിരിക്കരുത്‌. ഇടയ്‌ക്ക്‌ നിര്‍ത്തി വിരലുകള്‍ക്ക്‌ അല്‍പം വിശ്രമം നല്‍കുക. 15 മിനിറ്റ്‌ ടൈപ്പ്‌ചെയ്യുമ്പോള്‍ ഒരു മിനിറ്റ്‌ ബ്രേക്ക്‌. ആ സമയത്ത്‌ കഴുത്തിനും കൈകള്‍ക്കും വ്യായാമം ചെയ്യാം.
21 ഒരു മണിക്കൂറില്‍ ഒരിക്കല്‍ സീറ്റില്‍ നിന്ന്‌ എഴുന്നേറ്റ്‌ നടക്കുക. 5 മിനിറ്റ്‌ നേരം ഒരു ബ്രേക്ക്‌. ആ സമയത്ത്‌ അല്‍പം നടക്കാം. കുറച്ച്‌ വെള്ളം കുടിച്ചു വരാം.
22 കസേരയില്‍ ഇരുന്നു തന്നെ അല്‍പം സ്‌ട്രെച്ചു ചെയ്യാം. കൈകള്‍ മുകളിലേക്ക്‌ ഉയര്‍ത്താം. വശങ്ങളിലേക്ക്‌ നിവര്‍ത്തിവെക്കാം. വലിയുന്നതുപോലെ. കഴുത്തും ഇടയ്‌ക്ക്‌ ചലിപ്പിക്കണം.
23 കാലുകള്‍ ഇടക്ക്‌ ഇളക്കുക. പാദത്തിന്റെ മുന്‍ഭാഗവും ഉപ്പൂറ്റിയും കുറച്ചു തവണ മുന്നോട്ടും പിന്നോട്ടും ആക്കുക.
24 ദീര്‍ഘനേരം മോണിറ്ററില്‍ നോക്കിയിരുന്നാല്‍ കണ്ണിനു ക്ഷീണം വരും. കണ്ണില്‍ വരള്‍ച്ചയും ഉണ്ടാകും. ഇടയ്‌ക്ക്‌ വിശ്രമിക്കുക. മോണിറ്ററില്‍ നിന്നു മാറി ദൂരെയുള്ള ഏതെങ്കിലും വസ്‌തുക്കളിലേക്ക്‌ നോക്കുക.
25 കണ്ണ്‌ ഇടക്കിടെ അടയ്‌ക്കുകയും തുറക്കുകയും ചെയ്യുക. കണ്ണിലെ വരള്‍ച്ച ഒഴിവാക്കാന്‍ ഇതു സഹായിക്കും.

കമ്പ്യൂട്ടര്‍ അഡിക്‌ടോ?


1 നിങ്ങളുടെ ജീവിതത്തിലെ മറ്റു പ്രധാന കാര്യങ്ങള്‍ കമ്പ്യൂട്ടര്‍ സല്ലാപം മൂലം അപഹരിക്കപ്പെടുന്നുണ്ടോ?
2 പ്രധാനപ്പെട്ടവരും പ്രിയപ്പെട്ടവരുമായ വ്യക്തികളുമായുള്ള ഇടപെടലുകള്‍ക്കുള്ള സമയം കമ്പ്യൂട്ടര്‍ അപഹരിക്കുന്നുണ്ടോ?
3 ഉറ്റവരോ ഉടയവരോ ആരെങ്കിലുമൊക്കെ നിങ്ങളുടെ കമ്പ്യൂട്ടറുമായുള്ള ചങ്ങാത്തത്തില്‍ അലോസരമോ അസംതൃപ്‌തിയോ പ്രകടിപ്പിക്കാറുണ്ടോ?
4 കമ്പ്യൂട്ടറുമായുള്ള കൂട്ടുകെട്ട്‌ അമിതമെന്ന്‌ ആരെങ്കിലും വിമര്‍ശിച്ചാല്‍ നിഷേധിക്കുന്നതും ദേഷ്യം പ്രകടിപ്പിക്കുന്നതുമായ പ്രവണത നിങ്ങള്‍ പ്രകടിപ്പിക്കാറുണ്ടോ?
5 വിവേചനരഹിതമായി കമ്പ്യൂട്ടര്‍ ഉപയോഗിച്ച്‌ ദിനചര്യകള്‍ താറുമാറാകുന്നെന്ന കുറ്റബോധവും ആശങ്കയും ഇടയ്‌ക്ക്‌ ഉണ്ടാകാറുണ്ടോ?
6 കമ്പ്യൂട്ടര്‍ ഉപയോഗം മറ്റാരുടെ ശ്രദ്ധയിലും പെടാതെ ഒളിപ്പിച്ചു വെക്കുവാനുള്ള പരിശ്രമം നടത്താറുണ്ടോ?
7 കമ്പ്യൂട്ടര്‍ ഉപയോഗം ആവശ്യത്തിന്‌ മാത്രമായി പരിമിതപ്പെടുത്താന്‍ ശ്രമിച്ചിട്ടും പരാജയപ്പെട്ടിട്ടുണ്ടോ?
8 കമ്പ്യൂട്ടറിന്റേയും ഇന്റര്‍നെറ്റിന്റേയും ശീലത്തിന്‌ നേരം കണ്ടെത്തുവാനായി കായികമായ വ്യായാമങ്ങളും കളികളുമൊക്കെ പതിവായി ഒഴിവാക്കാറുണ്ടോ?
9 രാത്രികാലങ്ങളിലെ ഉറക്കം ഉപേക്ഷിച്ചും കമ്പ്യൂട്ടറുമായി സമയം ചെലവഴിക്കാറുണ്ടോ?
10 കമ്പ്യൂട്ടര്‍ ഡൗണാണെന്നോ നെറ്റ്‌ കണക്ഷന്‍ ഇല്ലെന്നോ കേള്‍ക്കുമ്പോള്‍ മനസ്സ്‌ അസ്വസ്ഥമാകാറുണ്ടോ?
ഈ ചോദ്യങ്ങളില്‍ മൂന്നെണ്ണത്തില്‍ കൂടുതല്‍ ഉണ്ട്‌/അതെയെന്ന്‌ ഉത്തരം കിട്ടുന്നുവെങ്കില്‍ നിങ്ങളെ കമ്പ്യൂട്ടര്‍ ബാധ പിടികൂടിയിരിക്കുന്നു. ദുരുപയോഗം തീര്‍ച്ചയായും കുറയ്‌ക്കുക. മാനസികാരോഗ്യപ്രശ്‌നങ്ങളില്‍നിന്ന്‌ മോചനം നേടുക.
വേദന മാറ്റാന്‍
കമ്പ്യൂട്ടറിന്റെ നിരന്തര ഉപയോഗം മൂലമുണ്ടാകുന്ന ക്ഷതങ്ങള്‍ക്കുള്ള ചികിത്സയില്‍ ആദ്യത്തേത്‌ `PRICE' ആണ്‌. PRICE എന്നാല്‍ Protection, Rest, Ice, Compression, Elevation എന്നിവയുടെ ചുരുക്കമാണ്‌. പേശികള്‍, സ്‌നായുക്കള്‍, ചലനവള്ളികള്‍ എന്നിവക്കൊക്കെ ഉണ്ടാകുന്ന വേദനകള്‍, പരിക്കുകള്‍, ഉളുക്കുകള്‍ എന്നിവക്കൊക്കെ `പ്രൈസ്‌' നിര്‍ദേശിക്കാറുണ്ട്‌.
Protection ഭാഗത്ത്‌ കൂടുതല്‍ പരിക്കുകള്‍ ഏല്‍ക്കാതിരിക്കാന്‍ ശ്രദ്ധിക്കണം. വേദനയും പ്രയാസങ്ങളും മറ്റിടങ്ങളിലേക്ക്‌ വ്യാപിക്കാതിരിക്കാനും ഇത്‌ സഹായിക്കുന്നു. ബാന്‍ഡേജ്‌, സ്‌പ്ലിന്റ്‌ തുടങ്ങിയവ സാഹചര്യത്തിനനുസരിച്ച്‌ ധരിക്കുന്നത്‌ കൂടുതല്‍ ക്ഷതങ്ങള്‍ ഏല്‍ക്കാതിരിക്കാന്‍ സഹായിക്കുന്നു.

Rest ആവശ്യത്തിന്‌ വിശ്രമത്തിലൂടെ പരിക്കുള്ള ഭാഗത്തിന്‌ പൂര്‍വ സ്ഥിതിയില്‍ എത്താന്‍ അവസരം കൊടുക്കുക. പരിക്കേറ്റ ഭാഗം വീണ്ടും പ്രവര്‍ത്തിച്ചുകൊണ്ടിരുന്നാല്‍ പരിക്ക്‌ ഭേദമാകാന്‍ കൂടുതല്‍ സമയമെടുക്കുകയും ചെയ്യും. എന്നാല്‍ വിശ്രമം എന്നു പറയുന്നത്‌ ദീര്‍ഘകാലത്തേക്കല്ല. ഒന്നോ രണ്ടോ ദിവസം വിശ്രമം നല്‍കുക. അതിനുശേഷം ഡോക്‌ടറുടെ നിര്‍ദേശാനുസരണം വ്യായാമം തുടങ്ങേണ്ടതാണ്‌.

Ice വേദനയും നീര്‍വീക്കവും ഉള്ള ഭാഗത്ത്‌ തുണിയില്‍ ചുറ്റി ഐസ്‌പാക്ക്‌ കൊണ്ട്‌ തടവിപ്പിടിക്കുന്നത്‌ ആശ്വാസമേകും. 10-15 മിനിറ്റു നേരം ഐസ്‌പാക്ക്‌ ഉപയോഗിക്കാം. ഉളുക്കോ പരിക്കോ ഏറ്റ ഭാഗത്ത്‌ നീരുകെട്ടുന്നത്‌ തടയാനും ഐസ്‌ സഹായിക്കും. എത്രയും നേരത്തെ ഐസ്‌ വെക്കാനാകുമോ അത്രയും നല്ലത്‌. ഒരു കാര്യം സൂക്ഷിക്കണം. ചര്‍മത്തില്‍ ഐസ്‌ നേരിട്ട്‌ ഒരിക്കലും വെക്കരുത്‌. ഒരു തുണിയില്‍ പൊതിഞ്ഞ്‌ മാത്രമെ ഐസ്‌ ദേഹത്ത്‌ വെക്കാവൂ.
Compression വീക്കം ഒഴിവാക്കാന്‍ ചില ഭാഗങ്ങളില്‍ നന്നായി ബാന്‍ഡേജ്‌ ചെയ്യുന്നതിലൂടെ സാധിക്കും. ഇത്‌ പരിക്കേറ്റ ഭാഗത്ത്‌ കൂടുതല്‍ സുരക്ഷയും നല്‍കും.

Elevation പരിക്കേറ്റ ഭാഗം ഉയര്‍ത്തിവെക്കുന്നത്‌ നീര്‌ കുറക്കാന്‍ സഹായിക്കും. പരിക്കേറ്റതും നീരുവന്നതുമായ ഭാഗം ഹൃദയത്തിനും മുകളില്‍ വരണം. എന്നുവെച്ചാല്‍ കാലിനാണ്‌ പ്രശ്‌നമെങ്കില്‍ കിടന്ന ശേഷം കാല്‌ ഉയര്‍ത്തിവെക്കണം.


പ്ലാസ്റ്റിക്‌ നല്‍കുന്നതെന്തൊക്കെ.....?


പ്ലാസ്റ്റിക്‌ പ്രത്യേകിച്ചും ജഢഇ കത്തിക്കുമ്പോള്‍ വമിക്കുന്ന ഡോയോക്‌സിന്‍, ഫ്യൂറാന്‍ എന്നീ വിഷയങ്ങള്‍ കാന്‍സറിന്‌ കാരണമാകുന്നു. കൂടാതെ നാഡിവ്യൂഹത്തെ തകര്‍ക്കുകയും ചെയ്യുന്നു.
പ്ലാസ്റ്റിക്‌ കുപ്പികളില്‍ അടങ്ങിയ ഡൈ ഈഥൈല്‍ ഹൈഡ്രോക്‌സിന്‍ ആമീന്‍ എന്ന രാസപദാര്‍ത്ഥം കാന്‍സറിന്റെ മുഖ്യഹേതുവെന്ന്‌ പഠനങ്ങള്‍ തെളിയിക്കുന്നു.
അതെ, കാര്യങ്ങള്‍ പേടിപ്പെടുത്തുന്നവ തന്നെ.
ടാര്‍റോഡുകളുടേയും കോണ്‍ക്രീറ്റ്‌ മുറ്റങ്ങളുടേയും വര്‍ദ്ധനവ്‌ പുരോഗതിയായി കാണുന്ന നമ്മുടെ നാട്ടില്‍ ശേഷിക്കുന്ന സ്ഥലത്തെ മണ്ണിനെ കാഴ്‌ചയില്‍ നിന്നും മറച്ചുകൊണ്ട്‌ പ്ലാസ്റ്റിക്‌ നിറയയുന്നു. നിരന്തരമായി ഉപയോഗിച്ച്‌ വലിച്ചെറിഞ്ഞ്‌ നമ്മളതിനെ സ്വാഗതം ചെയ്യുന്നു. രോഗങ്ങളെ സ്വാഗതം ചെയ്യുന്നു.
മണ്ണിന്റെ ജലസംഭരണ ശേഷിക്ക്‌ ഭീഷണിയായി, രോഗങ്ങള്‍ക്ക്‌ ഹേതുവായി പ്ലാസ്റ്റിക്ക്‌ വെല്ലുവിളിയാകുന്നു.
നമ്മള്‍ ഇതൊന്നും മനസ്സിലാക്കുന്നില്ല. നമ്മുടെ നിലനില്‍പ്പിന്റെ അടിസ്ഥാനമായ സസ്യങ്ങള്‍ വളരേണ്ടയിടങ്ങളില്‍ നമ്മള്‍ നിര്‍ദ്ദാക്ഷണ്യം വീണ്ടും വലിച്ചെറിയുന്നതെന്തൊക്കെ......? പ്ലാസ്റ്റിക്‌ സഞ്ചികള്‍, കപ്പുകള്‍ പ്ലേറ്റുകള്‍, ബോക്‌സുകള്‍, ഭക്ഷ്യവസ്‌തുക്കളേയയും അല്ലാത്തവയയേയും പൊതിഞ്ഞ കവറുകള്‍... അങ്ങിനെ നൂറുകൂട്ടം. ഒരേയൊരു ഗ്രഹത്തെ മരുഭൂമിയാക്കാനുള്ള നമ്മുടെ സംഭാവന.
ചകിരികയറിനുപകരം പ്ലാസ്റ്റിക്‌ ചരട്‌ ഉപയോഗിച്ച്‌ വെള്ളം കോരുമ്പോള്‍ വെള്ളത്തിലെത്തുന്ന പ്ലാസ്റ്റിക്‌ പൊടികളെ ദിവസവും അരിക്കൊപ്പം പുഴുങ്ങി തിന്നുന്ന നമുക്ക്‌ ആരോഗ്യബോധമുണ്ടോ?
വേണ്ടേ, ഇതിനൊരവസാനം...
സര്‍ക്കാര്‍, പ്ലാസ്റ്റിക്‌ കവറുകളും മറ്റും നിരോധിച്ചിരുന്നെങ്കില്‍ എളുപ്പമായേനെ. അതിനുവേണ്ടി ശ്രമിക്കേണ്ടതുണ്ട്‌.
പക്ഷെ ഇതിനൊപ്പം നമ്മുടെ ജീവിതം കൊണ്ട്‌ പ്ലാസ്റ്റിക്കിനെ എതിര്‍ത്തില്ലെങ്കില്‍ നഷ്‌ടമാകുന്നത്‌ നമ്മുടെ ജീവിതം തന്നെയാവും.
അവസാന രക്ഷാമാര്‍ഗ്ഗം!
വീട്ടിലെയും നാട്ടിലെയും എല്ലാ ചടങ്ങുകള്‍ക്കും ആഘോഷങ്ങള്‍ക്കും പ്ലാസ്റ്റിക്‌ കപ്പിനും പ്ലേറ്റിനും ഉപയോഗിക്കാതെ കടലാസിന്റേതുപയോഗിക്കുക.
ദിവസവും അനേകം പ്ലാസ്റ്റിക്‌ സഞ്ചികള്‍ വീട്ടിലെത്തിക്കുന്നരീതിമാറ്റി എന്നും കടകളിലേക്ക്‌ പോകുമ്പോള്‍, അല്ലെങ്കില്‍ വീട്ടില്‍ നിന്നിറങ്ങുമ്പോള്‍ ഒരു സഞ്ചി കയ്യില്‍ കരുതുക.
രാഷ്‌ട്രീയ പാര്‍ട്ടി പ്രവര്‍ത്തകര്‍ ഉള്‍പ്പെടെ എല്ലാവരും അലങ്കാരത്തിനു പ്ലാസ്റ്റിക്‌ തോരണങ്ങള്‍ ഉപയോഗിക്കുന്നത്‌ നിര്‍ത്തുക.
പ്ലാസ്റ്റിക്‌ മാലിന്യം പറമ്പുകളിലും പൊതുവഴികളിലും വലിച്ചെറിയാതിരിക്കുക. 
മണ്ണിന്റെ ആരോഗ്യം മോശമാകുന്നതിനാല്‍ പറമ്പുകളിലെ പ്ലാസ്റ്റിക്‌ മാലിന്യം നീക്കം ചെയ്യുക.
കടകളില്‍നിന്നും സാധനങ്ങള്‍ വാങ്ങിക്കുമ്പോള്‍ കടലാസില്‍ കെട്ടിവാങ്ങാന്‍ താല്‍പ്പര്യം എടുക്കുക.
അലങ്കാര വസ്‌തുക്കളും മറ്റും എത്ര ഭംഗിയുള്ളവയായാലും പ്ലാസ്റ്റിക്‌ നിര്‍മ്മിതമാണെങ്കില്‍ വൃത്തിക്കെട്ടതാണെന്ന ബോധം വളര്‍ത്തുക.
തുണിസഞ്ചികളും ചാക്കും പ്ലാസ്റ്റിക്കിനേക്കാള്‍ മികച്ചതെന്നറിയുക. കുട്ടികളില്‍ അത്തരം ശരിയായ ബോധം വളര്‍ത്തിയെടുക്കുക.
സ്വാതന്ത്ര്യദിനം മുതലായ ദിവസങ്ങളില്‍ പായസദാനം നടത്തുന്നവര്‍ പ്ലാസ്റ്റിക്‌ കപ്പുകള്‍ ഒഴിവാക്കി ഇലയോ, പേപ്പര്‍ കപ്പോ ഉപയോഗിക്കുക.
കടപ്പാട്‌: (ഗ്രീന്‍ ഹോപ്പ്‌ സൊസൈറ്റി, ബോധി ഗ്രീന്‍സ്‌, പി.ഒ.കോട്ടൂളി, കോഴിക്കോട്‌)
 
Copyright © 2014. Mvartha.com - All Rights Reserved
Proudly powered by axinture
Powered by Blogger.