1. മുഴുവന്‍ പേര് സച്ചിന്‍ രമേഷ് തെണ്ടുല്‍ക്കര്‍.
2. ജനനം 1973 ഏപ്രില്‍ 24-ന് മുംബൈയില്‍.
3. രണ്ട് സഹോദരന്മാരും ഒരു സഹോദരിയുമാണ് സച്ചിനുള്ളത്. മൂത്ത സഹോദരനായ അജിത്താണ് സച്ചിനെ ക്രിക്കറ്റിലേക്ക് കൊണ്ടുവന്നത്.
4. സംഗീതരംഗത്തെ ഇതിഹാസമായ സച്ചിന്‍ദേവ് ബര്‍മനോട് സച്ചിന്റെ അച്ഛനുള്ള ആരാധനയാണ് സച്ചിനെന്ന പേരിനു പിന്നില്‍.
5. ലിറ്റില്‍ മാസ്റ്റര്‍, മാസ്റ്റര്‍ ബ്ലാസ്റ്റര്‍, ലിറ്റില്‍ ചാമ്പ്യന്‍ എന്നിവ വിളിപ്പേരുകള്‍
6. അഞ്ചടി അഞ്ചിഞ്ചാണ് സച്ചിന്റെ ഉയരം.
7. വലംകൈ ബാറ്റ്‌സ്‌മാന്‍.
8. വലംകൈ സ്‌പിന്നര്‍.
9. ബാറ്റിങ്ങില്‍ വലംകൈയാണെങ്കിലും എഴുതാന്‍ ഇടതുകൈ ഉപയോഗിക്കുന്നു.
10. എം.ആര്‍.എഫ് പേസ് ഫൗണ്ടേഷനില്‍ പേസ് ബൗളിങ് പരിശീലനെത്തിയ സച്ചിനോട് ഓസ്‌ട്രലിയന്‍ ബൗളിങ് ഇതിഹാസം ഡെന്നിസ് ലില്ലിയാണ് ബാറ്റിങ്ങില്‍ ശ്രദ്ധ കേന്ദ്രീകരിക്കാന്‍ ആവശ്യപ്പെട്ടത്.
11. മുംബൈ വാങ്കഡെ സ്റ്റേഡിയത്തില്‍ നടന്ന 1987 ലോകകപ്പിലെ ഇംഗ്ലണ്ട്-ഇന്ത്യ മത്സരത്തില്‍ ബോള്‍ ബോയ് റോളില്‍ സച്ചിനുണ്ടായിരുന്നു.
12. തന്റെ സുഹൃത്തായ രമേഷ് പ്രാദേയോട് പന്ത് വെള്ളത്തില്‍ നനച്ചശേഷം ബൗള്‍ചെയ്യാന്‍ സച്ചിന്‍ ആവശ്യപ്പെടാറുണ്ടായിരുന്നു. പന്തിനെ ബാറ്റിന്റെ മധ്യഭാഗം കൊണ്ട് കളിക്കാന്‍ സാധിക്കുന്നുണ്ടോയെന്നറിയാനാണ് ഇത്.
13. സച്ചിന്‍ ആദ്യമായി സ്വന്തമാക്കിയ, അന്താരാഷ്‌ട്ര ഗുണമേന്‍മയുള്ള ക്രിക്കറ്റ് ഷൂ, ടീമിലെ സഹതാരമായിരുന്ന പ്രവീണ്‍ ആംറെ വാങ്ങി.
14. മുറിയിലേക്ക് ഹോസ് പൈപ്പ് വഴി വെള്ളം തുറന്നുവിട്ട് സൗരവ് ഗാംഗുലിയെ നനച്ചത് സച്ചിന്റെ വലിയ കുസൃതികളിലൊന്നാണ്.
15. മൂത്ത സഹോദരന്‍ എന്ന അര്‍ത്ഥത്തില്‍ ബംഗാളി പദമായ ബാബു മോശായി (ാീവെമഹ) എന്നാണ് സൗരവ് ഗാംഗുലിയെ സച്ചിന്‍ വിളിക്കാറ്. സച്ചിനെ ഇളയ സഹോദരന്‍ എന്ന അര്‍ഥത്തില്‍ ചോട്ടാ ബാബു എന്ന് തിരിച്ചുവിളിക്കുന്നു.
16. സ്‌കൂള്‍ പഠനകാലത്ത് അണ്ടര്‍-19 ലീഗില്‍ ഒരിക്കലും സച്ചിന്‍ കളിച്ചിട്ടില്ല. നേരിട്ട് സീനിയര്‍ ക്രിക്കറ്റിലെത്തുകയായിരുന്നു.
17. 1988-ല്‍ സീനിയര്‍ തലത്തില്‍ കളിച്ച എല്ലാ ഇന്നിങ്‌സുകളിലും സച്ചിന് സെഞ്ച്വറിയുണ്ടായിരുന്നു. അന്ന് പ്രായം 15 വയസ്സ്.
18. ഫസ്റ്റ് ക്ലാസ് അരങ്ങേറ്റത്തില്‍ സെഞ്ച്വറി നേടുന്ന പ്രായംകുറഞ്ഞ താരമെന്ന ബഹുമതിയും സ്വന്തമായി.
19.1988-ലെ ഇന്‍റര്‍ സ്‌കൂള്‍ ടൂര്‍ണമെന്റില്‍ വിനോദ് കാംബ്ലിയുമൊത്ത് 664 റെക്കോഡ് കൂട്ടുകെട്ടുണ്ടാക്കി.
20. സഹപരിശീലകന്റെ ഡിക്ലയര്‍ നിര്‍ദേശത്തെ അവഗണിച്ചാണ് ഇരുവരും റെക്കോഡ് റണ്‍വേട്ട നടത്തിയത്.
21. 1989 നവംബര്‍ 15-ന് പാകിസ്‌താനെതിരെയാണ് സച്ചിന്‍ ടെസ്റ്റ് ക്രിക്കറ്റില്‍ അരങ്ങേറിയത്.
22. ഏകദിനത്തില്‍ 73 കളികള്‍ സച്ചിന്‍ ഇന്ത്യയെ നയിച്ചു. ഇതില്‍ 23 വിജയം.
23. മത്സരത്തിനിറങ്ങുമ്പോള്‍ ഇടതു പാഡാണ് സച്ചിന്‍ ആദ്യം അണിയുക.
24. ഏകദിന ക്രിക്കറ്റില്‍ പൂജ്യത്തോടെയാണ് അരങ്ങേറ്റം. പാകിസ്‌താനെതിരായ മത്സരത്തില്‍ വഖാര്‍ യൂനസ്സാണ് പൂജ്യത്തില്‍ പുറത്താക്കിയത്.
25. ഏകദിനത്തില്‍ സച്ചിന്റെ ജഴ്‌സി നമ്പര്‍ 10 അല്ലെങ്കില്‍ 99 ആയിരിക്കും.
26. 79 മത്സരങ്ങള്‍ക്ക് ശേഷമാണ് സച്ചിന്റെ ആദ്യ ഏകദിന സെഞ്ച്വറി വരുന്നത്. ഈ കാലയളവില്‍ ഏഴ് ടെസ്റ്റ് സെഞ്ച്വറികള്‍ നേടി.
27. 1990-ലെ ഇംഗ്ലണ്ട് പര്യടനത്തില്‍ ഓള്‍ഡ് ട്രാഫോഡില്‍ ടെസ്റ്റ് സെഞ്ച്വറി നേടിയ പ്രായംകുറഞ്ഞ രണ്ടാമത്തെ താരമെന്ന ബഹുമതി നേടി.
28. കൗണ്ടി ക്ലബ്ബായ യോര്‍ക് ഷെയറിനുവേണ്ടി കളിക്കുന്ന ആദ്യ ഓവര്‍സീസ് കളിക്കാരനാണ് സച്ചിന്‍.
29. കൗണ്ടി ക്രിക്കറ്റില്‍ കളിച്ച ഏറ്റവും പ്രായം കുറഞ്ഞ ഇന്ത്യന്‍താരം 19-ാം വയസ്സിലാണ് സച്ചിന്‍ യോര്‍ക് ഷെയറിന് കളിച്ചത്.
30. സച്ചിനുമായി പരസ്യ കരാറിലേര്‍പ്പെട്ട ആദ്യ ബ്രാന്‍ഡ് ഹെല്‍ത്ത് ഡ്രിങ്കായ ബൂസ്റ്റാണ്.
31. നാഷണല്‍ എഗ്ഗ് കോര്‍ഡിനേഷന്‍ കമ്മിറ്റിയുടെ വക്താവാണ് സച്ചിന്‍.
32. 1992-ല്‍, ടെസ്റ്റ് ക്രിക്കറ്റില്‍ 1000 തികയ്‌ക്കുന്ന പ്രായം കുറഞ്ഞ താരമായി.
33. 2013 ജൂണ്‍ നാലിന് രാജ്യസഭാംഗമായി സത്യപ്രതിജ്ഞചെയ്‌തു.
34. തേഡ് അമ്പയറുടെ തീരുമാനത്തില്‍ ടെസ്റ്റ് ക്രിക്കറ്റില്‍ പുറത്താകുന്ന ആദ്യ ബാറ്റ്‌സ്‌മാന്‍ സച്ചിനാണ്. 1992-ല്‍ ഡര്‍ബനില്‍ നടന്ന ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ മത്സരത്തിലാണ് സച്ചിന് തേഡ് അമ്പയര്‍ റണ്ണൗട്ട് വിധിച്ചത്.
35. ക്രിക്കറ്റില്‍ വന്‍ തുകയ്‌ക്കുള്ള പരസ്യ കരാറുകള്‍ ഒപ്പിട്ട താരമാണ് സച്ചിന്‍. 1995-ല്‍ 35 കോടിക്കും 2001-ല്‍ 100 കോടിക്കും സ്‌പോര്‍ട്‌സ് മാനേജ്‌മെന്റ് കമ്പനികളുമായി കരാറുണ്ടാക്കി.
36. 1996 വരെ സച്ചിന് ബാറ്റ് സ്‌പോണ്‍സര്‍ഷിപ്പ് ഇല്ലായിരുന്നു.
37. ടെസ്റ്റ് ക്രിക്കറ്റില്‍ ഇന്ത്യന്‍ നായകന്റെ ഉയര്‍ന്ന സ്‌കോര്‍ സച്ചിന്റെ പേരിലാണ്. ന്യൂസിലന്‍ഡിനെതിരെ നേടിയ 217 റണ്‍സാണ് ബഹുമതിക്കര്‍ഹനാക്കുന്നത്.
38. രണ്ടാം വിക്കറ്റില്‍ സച്ചിന്‍-ദ്രാവിഡ് കൂട്ടുകെട്ടിന്റെ പേരിലാണ് റെക്കോഡ്. 331 റണ്‍സായിരുന്നു ഇരുവരുടെയും കൂട്ടുകെട്ട്.
39. 2002-ല്‍ വിസ്‌ഡന്‍ മാസിക ഡോണ്‍ ബ്രാഡ്‌മാനു പിന്നില്‍ ടെസ്റ്റ് ക്രിക്കറ്റിലെ എക്കാലത്തെയും മികച്ച രണ്ടാമത്തെ താരമായി സച്ചിനെ തിരഞ്ഞെടുത്തു.
40. 2003-ല്‍ വിസ്‌ഡന്‍ മാസിക എക്കാലത്തെയും മികച്ച ഏകദിന താരമായും തിരഞ്ഞെടുത്തു.
41. 2010-ല്‍ ഐ.സി.സി.യുടെ ക്രിക്കറ്റര്‍ ഓഫ് ദി ഇയര്‍ പുരസ്‌കാരം നേടി.
42. 2010-ല്‍ വ്യോമസേനയുടെ ഹോണററി ഗ്രൂപ്പ് ക്യാപ്‌റ്റനായി തിരഞ്ഞെടുക്കപ്പെട്ടു.
43. ഏകദിന ക്രിക്കറ്റില്‍ ഇരട്ട സെഞ്ച്വറി നേടുന്ന ആദ്യ പുരുഷതാരമായി. ദക്ഷിണാഫ്രിക്കയ്‌ക്കെതിരെ 2010-ലായിരുന്നു ഈ നേട്ടം.
44. ആറ് ലോകകപ്പുകളില്‍ പങ്കെടുത്ത ക്രിക്കറ്റര്‍.
45. ലോകകപ്പില്‍ ഏറ്റവും കൂടുതല്‍ മാന്‍ ഓഫ് ദി മാച്ച് പട്ടം നേടിയ താരം.
46. ഒരു ലോകകപ്പില്‍ ഏറ്റവും കൂടുതല്‍ റണ്‍സ് നേടിയ താരം. 2003 ലോകകപ്പില്‍ 673 റണ്‍സാണ് സമ്പാദ്യം.
47. ലോകകപ്പില്‍ ഏറ്റവും കൂടുതല്‍ സെഞ്ച്വറികള്‍. ആറ് സെഞ്ച്വറികളാണ് നേടിയത്.
48. ലോകകപ്പില്‍ രണ്ടായിരം റണ്‍സ് നേടിയ ആദ്യതാരം.
49. രാജ്യത്തെ പരമോന്നത കായികപുരസ്‌കാരമായ രാജീവ്‌ഗാന്ധി ഖേല്‍രത്‌ന നേടിയ ഏക ക്രിക്കറ്റര്‍
50. ഏകദിന ക്രിക്കറ്റില്‍ ഏറ്റവും കൂടുതല്‍ റണ്‍സ് നേടിയ താരം.
51. ഏകദിനത്തില്‍ ഏറ്റവും കൂടുതല്‍ സെഞ്ച്വറികള്‍ക്കുടമ. 49 സെഞ്ച്വറികള്‍.
52. ഏകദിനത്തില്‍ 90 നും 99 നും ഇടയില്‍ ഏറ്റവും കൂടുതല്‍ തവണ പുറത്തായ താരം. 18 തവണയാണ് സച്ചിന്‍ 90കളില്‍ പുറത്തായത്.
53. ഏകദിനത്തില്‍ 10,000 റണ്‍സ് പിന്നിട്ട ആദ്യകളിക്കാരന്‍.
54. ഏകദിനത്തില്‍ 15,000 റണ്‍സ് നേടിയ ഏക താരം.
55. ഏകദിനത്തില്‍ ഏറ്റവും കൂടുതല്‍ ബൗണ്ടറികള്‍ നേടിയ ക്രിക്കറ്റര്‍.
56. ടെസ്റ്റ് ക്രിക്കറ്റില്‍ 15,000 റണ്‍സ് നേടിയ ആദ്യ താരം.
57. അന്താരാഷ്‌ട്ര ക്രിക്കറ്റില്‍ 25,000 റണ്‍സ് നേടിയ ആദ്യ താരം.
58. അന്താരാഷ്‌ട്ര ക്രിക്കറ്റില്‍ 30,000 റണ്‍സ് നേടിയ ആദ്യ താരം.
59. ഏകദിനത്തില്‍ 150 വിക്കറ്റും 10,000 റണ്‍സും നേടിയ ഏക കളിക്കാരന്‍.
60. ടെസ്റ്റ് ക്രിക്കറ്റില്‍ 11,000 റണ്‍സും 40 വിക്കറ്റുമുള്ള ഏകതാരം.
61. ടെസ്റ്റ് ക്രിക്കറ്റില്‍ ഏറ്റവും കൂടുതല്‍ കളിച്ച കളിക്കാരന്‍.
62. ടെസ്റ്റില്‍ ഏറ്റവും കൂടുതല്‍ സെഞ്ച്വറികള്‍.
63. ക്രിക്കറ്റിന്റെ മെക്കയെന്ന് വിശേഷിപ്പിക്കപ്പെടുന്ന ലോഡ്‌സില്‍ ടെസ്റ്റ് സെഞ്ച്വറി നേടാന്‍ സച്ചിനായിട്ടില്ല. സച്ചിന്‍ സെഞ്ച്വറി നേടാത്ത ഏക പ്രധാന വേദിയും ഇതാണ്.
64. ടെസ്റ്റില്‍ 53, ഏകദിനത്തില്‍ 44.83 എന്നിങ്ങനെയാണ് സച്ചിന്റെ ബാറ്റിങ് ശരാശരി.
66. ക്രിക്കറ്റില്‍ 60,000 റണ്‍സ് തികച്ച താരം.
67. ടെസ്റ്റ് ക്രിക്കറ്റില്‍ 150 മത്സരം കളിച്ച ഏക ഇന്ത്യന്‍ താരം.
68. 2013 മെയ്‌മാസത്തില്‍ ഐ.പി.എല്‍. ക്രിക്കറ്റില്‍നിന്ന് വിരമിച്ചു.
69. ഇന്ത്യയ്‌ക്കുവേണ്ടി ഏകദിനത്തില്‍ ഏറ്റവും കൂടുതല്‍ വിക്കറ്റ് നേടിയവരില്‍ പത്താമത്.
70. ഏകദിനത്തില്‍ കലണ്ടര്‍ വര്‍ഷം 1000 റണ്‍സെന്ന നേട്ടം ഏഴുതവണ സ്വന്തമാക്കി.
71. ഏകദിന ക്രിക്കറ്റില്‍ ഒരു കലണ്ടര്‍ വര്‍ഷം ഏറ്റവും കൂടുതല്‍ റണ്‍സ് നേടിയ താരം. 1998-ല്‍ 1894 റണ്‍സാണ് നേടിയത്.
72. ഐ.പി.എല്‍. ക്രിക്കറ്റ് ടൂര്‍ണമെന്റിന്റെ ആദ്യ എഡിഷനില്‍ മുംബൈ ഇന്ത്യന്‍സ് നായകന്‍.
73. ഐ.പി.എല്ലിലെ ഐക്കണ്‍ താരം. മുംബൈ ഇന്ത്യന്‍സ് ടീമിലെടുത്തത് പത്തുലക്ഷം ഡോളറിന്.
74. 2010 ഐ.പി.എല്‍ സീസണില്‍ കൂടുതല്‍ റണ്‍സ് സ്വന്തമാക്കി. 618 റണ്‍സാണ് നേടിയത്.
75. 2010 ഐ.പി.എല്ലില്‍ പ്ലെയര്‍ ഓഫ് ദ ടൂര്‍ണമെന്റ് പുരസ്‌കാരത്തിനു പുറമെ മികച്ച് ബാറ്റ്‌സ്‌മാന്‍, മികച്ച ക്യാപ്‌റ്റന്‍ പട്ടങ്ങളും നേടി.
76. ടെസ്റ്റ് നായകനെന്ന നിലയില്‍ കാര്യമായ നേട്ടങ്ങളില്ല. ഇന്ത്യയെ നയിച്ച 25 മത്സരങ്ങളില്‍ ജയിച്ചത് നാലെണ്ണത്തില്‍ മാത്രം.
77. 2010-ലാണ് സച്ചിന്‍ ട്വിറ്റര്‍ ആരംഭിക്കുന്നത്.
78. 2012 ഡിസംബര്‍ 23-ന് ഏകദിന ക്രിക്കറ്റില്‍നിന്ന് വിരമിച്ചു.
79. സ്‌ട്രെയ്‌റ്റ് ഡ്രെവ് ഇഷ്‌ട ഷോട്ട്.
80. ഗ്ലെന്‍ മഗ്രാത്തും അലന്‍ ഡൊണാള്‍ഡും സമകാലിക ടെസ്റ്റ് ക്രിക്കറ്റിലെ ഏറ്റവും മികച്ച താരമായി തിരഞ്ഞെടുത്തത് സച്ചിനെ. പിന്തള്ളിയത് ബ്രയാന്‍ ലാറ, സ്റ്റീവ് വോ എന്നിവരെ.
81. മുംബൈയിലും ബാംഗ്ലൂരിലുമായി രണ്ട് റെസ്റ്റോറന്റുകളില്‍ സച്ചിന് പങ്കാളിത്തമുണ്ട്.
82. അമിതാഭ്‌ബച്ചനാണ് സച്ചിന് ഇഷ്‌ടപ്പെട്ട ചലച്ചിത്രതാരം.
83. ഫോബ്‌സ് മാസികയുടെ കണക്കനുസരിച്ച് സമ്പന്നരായ കായികതാരങ്ങളില്‍ 51-ാം സ്ഥാനമാണ് സച്ചിന്.
84. രാജ്യത്തിലെ രണ്ടാമത്തെ പരമോന്നത സിവിലിയന്‍ പുരസ്‌കാരമായ പത്മവിഭൂഷന്‍ നേടിയ രണ്ട് കായികതാരങ്ങളില്‍ ഒരാള്‍. വിശ്വനാഥന്‍ ആനന്ദാണ് മറ്റൊരു താരം.
85. സിഡ്‌നി ക്രിക്കറ്റ് ഗ്രൗണ്ടാണ് ഏറ്റവും പ്രിയപ്പെട്ട ക്രിക്കറ്റ് വേദി.
86. ഭാരംകൂടിയ ബാറ്റാണ് സച്ചിന്‍ ഉപയോഗിക്കുന്നത്.
87. കായികരംഗത്തെ റോള്‍ മോഡലുകളായി സച്ചിന്‍ കാണുന്നത് ജോണ്‍ മെക്കന്റോ, സുനില്‍ ഗാവസ്‌കര്‍, ഇമ്രാന്‍ഖാന്‍, സര്‍ വിവിയന്‍ റിച്ചാഡ്‌സ് എന്നിവരെ.
88. 2003-ല്‍ ബോളിവുഡ് സിനിമയില്‍ അഭിനയിച്ചു.
90. ഡോണ്‍ ബ്രാഡ്‌മെന്റെ ടെസ്റ്റ് സെഞ്ച്വറികളുടെ റെക്കോഡിനൊപ്പമെത്തിയപ്പോള്‍ മുന്‍ ലോക കാറോട്ട ചാമ്പ്യന്‍ മൈക്കല്‍ ഷൂമാക്കര്‍ സച്ചിന് ഫെരാരി കാര്‍ സമ്മാനിച്ചു.
91. ഷൂമാക്കര്‍ സമ്മാനിച്ച കാറിന്റെ ഇറക്കുമതി നികുതിയുമായി ബന്ധപ്പെട്ടുണ്ടായ വിവാദങ്ങള്‍ സച്ചിന് തലവേദനയായി.
92.`കമിങ് ടൂ അമേരിക്ക'യാണ് സച്ചിന്റെ ഇഷ്‌ടസിനിമ.
93. നിരവധി കോമിക്കുകളില്‍ സൂപ്പര്‍ ഹീറോ ആയി സച്ചിന്‍ അവതരിപ്പിക്കപ്പെട്ടു.
94. 1995-ല്‍ ഡോ. അഞ്‌ജലിയെ വിവാഹം കഴിച്ചു. സച്ചിന്‍ ബാറ്റ് ചെയ്യുമ്പോള്‍ അഞ്‌ജലി ഭക്ഷണം കഴിക്കുകയോ വെള്ളം കുടിക്കുകയോ ചെയ്യാറില്ല.
95. സച്ചിന് രണ്ടു മക്കള്‍. അര്‍ജുനും സാറയും.
96. അര്‍ജുന്‍ സച്ചിന്റെ പാതയില്‍. ഇടംകൈയ്യന്‍ ബാറ്റ്‌സ്‌മാനും വലംകൈയ്യന്‍ ബൗളറും.
97. സച്ചിന്റെ ആസ്‌തി 753 കോടി.
98. ഓരോ വര്‍ഷവും അനാഥരായ 200 കുട്ടികളെ സച്ചിന്‍ സ്‌പോണ്‍സര്‍ ചെയ്യുന്നു.
99. സച്ചിന്റെ 200-ാം ടെസ്റ്റ് മുംബൈയില്‍.
100. ടെസ്റ്റിലും ഏകദിനത്തിലുമായി 100 സെഞ്ച്വറി തികച്ച ഏക കളിക്കാരന്‍.
കടപ്പാട്: മാതൃഭൂമി സ്‌പോര്‍ട്‌സ്

.jpg)








