പുതുവര്‍ഷം പുലര്‍ന്നത് പാചകവാതക സിലിണ്ടറുകളുടെ വില എണ്ണക്കമ്പനികള്‍ കുത്തനെ ഉയര്‍ത്തിയെന്ന വാര്‍ത്തയോടെയായിരുന്നു. ഇതായിരുന്നു ഗവണ്‍മെന്റ് ജനങ്ങള്‍ക്ക് നല്‍കിയ പുതുവര്‍ഷ സമ്മാനം. ഗാര്‍ഹികാവശ്യത്തിനുള്ള സിലിണ്ടറിന്റെ ഭാരം 14.2 കിലോഗ്രാമും വാണിജ്യാവശ്യത്തിനുള്ളതിന്റേത് 19 കിലോയുമാണ്. കേന്ദ്ര സര്‍ക്കാറിന്റെയോ പെട്രോളിയം വകുപ്പ് ഭരിക്കുന്ന നേതാവിന്റെയോ അറിവോ അനുമതിയോ ഇല്ലാതെ എണ്ണക്കമ്പനികള്‍ വില വര്‍ധിപ്പിച്ചുവെന്നും ആധാര്‍ ബന്ധിത ബാങ്ക് അക്കൗണ്ടുകളുള്ളവര്‍ക്ക്, വില വര്‍ധന ബാധകമാകില്ലെന്നുമാണ് ഭരണമുന്നണിയിലെ നേതാക്കള്‍ വിശദീകരിക്കുന്നത്. ആധാര്‍ ബന്ധിത ബാങ്ക് അക്കൗണ്ടുകളുള്ള ഗാര്‍ഹിക ഉപഭോക്താക്കള്‍ വര്‍ധിപ്പിച്ച വില നല്‍കി സിലിണ്ടറുകള്‍ വാങ്ങിയാല്‍, സബ്‌സിഡിപ്പണം അക്കൗണ്ടിലേക്ക് തിരികെ എത്തിക്കോളും. കേരളത്തെ സംബന്ധിച്ച്, എല്ലാവര്‍ക്കും ആധാര്‍ നമ്പറുകള്‍ ലഭിച്ചിട്ടില്ല. അതുകൊണ്ടുതന്നെ പാചകവാത സബ്‌സിഡിയെ ആധാറുമായി ബന്ധിപ്പിക്കുന്നതിന് രണ്ട് മാസത്തെ സമയം അനുവദിക്കുമെന്നാണ് ഒടുവില്‍ നല്‍കിയിരിക്കുന്ന വിവരം.
സബ്‌സിഡി പരിമിതപ്പെടുത്തുക എന്ന യു പി എ സര്‍ക്കാറിന്റെ ലക്ഷ്യവും റിലയന്‍സ്, ഷെല്‍ തുടങ്ങിയ സ്വകാര്യ കമ്പനികള്‍ക്ക് പെട്രോളിയം ഉത്‌പന്നങ്ങളുടെ വിപണിയിലേക്ക് ഇറങ്ങാന്‍ അവസരമൊരുക്കി ഭാവിയില്‍ സ്വകാര്യവത്‌കരണം പൂര്‍ണമാക്കുക എന്ന ഉദ്ദേശ്യവുമാണ് ഈ സാഹചര്യത്തിന്റെ പിന്നില്‍. എല്ലാ ആനുകൂല്യങ്ങളും ആധാര്‍ നമ്പറുമായി ബന്ധിപ്പിക്കുന്നതിന്റെ കാരണവും അതുതന്നെയാണ്. ഇതൊന്നും അറിയാതെയല്ല, എണ്ണക്കമ്പനികള്‍ ഏകപക്ഷീയമായി വില വര്‍ധിപ്പിച്ചുവെന്ന് കേന്ദ്രത്തിലും കേരളത്തിലും ഭരണത്തിന് നേതൃത്വം നല്‍കുന്ന പാര്‍ട്ടിയുടെ നേതാക്കള്‍ വിലപിക്കുന്നത്. ഡോ. മന്‍മോഹന്‍ സിംഗിന്റെ നേതൃത്വത്തിലുള്ള യു പി എ സര്‍ക്കാര്‍ പെട്രോളിയം ഉത്‌പന്നങ്ങളുടെ വില നിര്‍ണയം സംബന്ധിച്ച നയം രൂപവത്‌കരിക്കാന്‍ കിരിത് പരീഖ് ചെയര്‍മാനായി കമ്മിറ്റിയെ നിയോഗിച്ചിരുന്നു. പെട്രോളിന്റെ വില നിയന്ത്രിക്കുന്നതിന് സര്‍ക്കാറിനുണ്ടായിരുന്ന അധികാരം ഇല്ലാതാക്കി, വിപണിയുടെ ചാഞ്ചാട്ടത്തിന് വിട്ടുകൊടുത്തത് ആ കമ്മിറ്റിയുടെ ശുപാര്‍ശയുടെ അടിസ്ഥാനത്തിലായിരുന്നു. ഡീസലിന്റെ വില നിയന്ത്രണവും നീക്കണമെന്ന് പരീഖ് കമ്മിറ്റി ശിപാര്‍ശ ചെയ്‌തിരുന്നു. അത് നടപ്പാക്കാതെ, മാസംതോറും അമ്പത് പൈസ വീതം വര്‍ദ്ധിപ്പിക്കുക എന്ന മൃദു സമീപനം സര്‍ക്കാര്‍ സ്വീകരിച്ചു. എല്‍ പി ജിക്കുള്ള സബ്‌സിഡി പരിമിതപ്പെടുത്തണമെന്നും അധികം വൈകാതെ അത് ദാരിദ്ര്യ രേഖക്ക് താഴെയുള്ളവര്‍ക്ക് മാത്രമായി നിജപ്പെടുത്തണമെന്നും പരീഖ് കമ്മിറ്റി ശുപാര്‍ശ ചെയ്‌തിരുന്നു. ഇത് നടപ്പാക്കുന്നതിന്റെ കേളകൊട്ടാണ് ഇപ്പോഴത്തെ വിലവര്‍ധനയും ഭരണാധികാരികളുടെ കോണ്‍ഗ്രസ് നേതാക്കളും പ്രസ്‌താവനകള്‍ നടത്തി സൃഷ്‌ടിക്കുന്ന ആശയക്കുഴപ്പവും.
2014 പുലര്‍ന്നപ്പോള്‍ സംഭവിച്ചത്, എല്‍ പി ജി സബ്‌സിഡി, ആധാര്‍ ബന്ധിത ബാങ്ക് അക്കൗണ്ടുള്ളവര്‍ക്ക് മാത്രമാക്കുകയും വാതക വില കമ്പോള കേന്ദ്രിതമാക്കുകയുമാണ്. 14.5 കിലോ തൂക്കം വരുന്ന സിലിണ്ടറൊന്നിന് വില 1200ല്‍ അധികമാകുന്നു. 19 കിലോ തൂക്കം വരുന്ന സിലിണ്ടറൊന്നിന് രണ്ടായിരത്തിലധികവും അന്താരാഷ്‌ട്ര വിപണിയിലെ അസംസ്‌കൃത എണ്ണയുടെ വിലയുടെയും അത് സംസ്‌കരിച്ച് ഉത്‌പന്നങ്ങളാക്കുന്നതിനും ഉത്‌പന്നങ്ങള്‍ വിതരണത്തിന് എത്തിക്കുന്നതിനും വേണ്ട ചെലവിന്റെയും അടിസ്ഥാനത്തില്‍ വിപണി വില നിശ്ചയിക്കുകയാണ് ചെയ്യുന്നത്. പെട്രോളിന്റെ കാര്യത്തില്‍ നേരത്തെ സ്വീകരിച്ച രീതി, എല്‍ പി ജിയുടെ കാര്യത്തില്‍ ഇപ്പോള്‍ സ്വീകരിക്കുന്നു. പെട്രോള്‍ വില വിപണിക്ക് വിട്ടുകൊടുത്തതോടെ റിലയന്‍സിനെപ്പോലുള്ള കമ്പനികള്‍ക്ക് നേരത്തെ തുറന്ന്, പിന്നീട് അടച്ച പമ്പുകള്‍ തുറക്കാന്‍ സാധിച്ചു. അവര്‍ക്ക് പാചകവാതകത്തിന്റെ കാര്യത്തില്‍ കൂടി സമാന പങ്കാളിത്തം ലഭിക്കും. കേന്ദ്ര സര്‍ക്കാറിന്റെ പുതിയ തീരുമാനത്തോടെ ലിറ്ററിന് അമ്പത് പൈസ വീതം വര്‍ധിപ്പച്ച്, ഡീസല്‍ വില വിപണി വിലക്ക് തുല്യമാകുന്നതോടെ അവിടെയും റിലയന്‍സ് പോലുള്ള സ്വകാര്യ കമ്പനികള്‍ക്ക് പ്രവേശിക്കാം. അതോടെ, വലിയ നഷ്‌ടം നേരിടുന്നുവെന്ന് കേന്ദ്ര സര്‍ക്കാര്‍ ആവര്‍ത്തിക്കുന്ന, വന്‍ ആസ്‌തികള്‍ സ്വന്തമായുള്ള പൊതുമേഖലാ എണ്ണക്കമ്പനികളുടെ ഓഹരികള്‍ സ്വകാര്യ മേഖലക്ക് കൈമാറിത്തുടങ്ങും. ആസൂത്രണകമ്മീഷന്‍, തീരെ താഴ്‌ത്തിവരക്കുന്ന ദാരിദ്യ രേഖക്ക് താഴെയുള്ളവര്‍ക്കുള്ള സബ്‌സിഡി സര്‍ക്കാറില്‍ നിക്ഷിപ്‌തമാക്കി നിലനിര്‍ത്തിക്കൊണ്ട് എണ്ണ മേഖലയെ സമ്പൂര്‍ണ് സ്വകാര്യവല്‍ക്കരണത്തിന് വിധേയമാക്കുകയാകും ചെയ്യുക.
റിലയന്‍സിനും അദാനിക്കും ഷെല്ലിനുമൊക്കെ ഗുണകരമാകുന്ന, അവരിലേക്ക് നിക്ഷേപമൊഴുക്കുകയോ നിക്ഷേപമൊഴുക്കാന്‍ കാത്തുനില്‍ക്കുകയോ ചെയ്യുന്ന ബ്രിട്ടീഷ് പോട്രോളിയം പോലുള്ള അന്താരാഷ്‌ട്ര കമ്പനികള്‍ക്ക് സഹാതകരമാകുന്ന ഈ നയങ്ങളില്‍ കോണ്‍ഗ്രസും ബി ജെ പിയും ഒരേ തൂവല്‍പക്ഷികളാണ്. അതുകൊണ്ടാണ് വാതകവില വര്‍ദ്ധിപ്പിക്കുകയും ആധാറില്ലാത്തവര്‍ മുഴുവന്‍ വിലയും നല്‍കി പാചക വാതകം വാങ്ങണമെന്ന് പറയുകയും ചെയ്യുമ്പോള്‍, ബി ജെ പി വലിയ വായില്‍ സര്‍ക്കാറിനെ വിമര്‍ശിക്കാന്‍ തയ്യാറാകാത്തത്. സര്‍ക്കാറിനെ വിമര്‍ശിക്കുന്നതിലല്ല. ഇവര്‍ക്ക് പ്രയാസമുണ്ടാകുന്നത് ആ വിമര്‍ശനം റിലയന്‍സിനും അദാനിക്കുമൊക്കെ പ്രയാസമുണ്ടാക്കുമെന്നതിലാണ്. ആധാര്‍ നടപ്പാക്കുന്നത്, ഭരണപരമായ ഉത്തരവനുസരിച്ചാണ്. പാര്‍ലമെന്റ് പാസാക്കിയ നിയമത്തിന്റെ പിന്‍ബലം ഇതിനില്ല. കിരിത് പരീഖിന്റെ റിപ്പോര്‍ട്ട് പാര്‍ലിമെന്റില്‍ ചര്‍ച്ച ചെയ്‌തിട്ടില്ല. പെട്രൊള്‍ വിലയുടെ നിയന്ത്രണം കമ്പോളത്തിന് വിട്ടുകൊടുത്തത് എക്‌സിക്യൂട്ടീവിന്റെ തീരുമാനമനുസരിച്ചാണ്.
കേരളത്തിന്റെ ചുറ്റുവട്ടത്തില്‍, ആധാര്‍ രജിസ്‌ട്രേഷനുള്ള അക്ഷയ കേന്ദ്രങ്ങള്‍ ഉണ്ട്. ബാങ്ക് ബ്രാഞ്ചില്ലാത്ത ഗ്രാമങ്ങളും കുറവ്. അതുകൊണ്ടു തന്നെ ആധാറും അതിന്റെ ബാങ്ക് ബന്ധനവും ഏറെക്കുറെ എളുപ്പത്തില്‍ നടക്കുമായിരുന്നു. എന്നിട്ടും അത് പൂര്‍ത്തിയാക്കാന്‍ സാധിച്ചിട്ടില്ല. രാജ്യത്താകെയുള്ള കണക്കെടുത്താല്‍ ആകെയുള്ള ആറ് ലക്ഷത്തില്‍പ്പരം ഗ്രാമങ്ങളില്‍ 40,000ത്തില്‍ മാത്രമാണ്.








