Home » » കുഞ്ഞിന്റെ ആദ്യജന്‍മദിനം മനോഹരമാക്കാം.

കുഞ്ഞിന്റെ ആദ്യജന്‍മദിനം മനോഹരമാക്കാം.

Written By Unknown on Wednesday, 15 January 2014 | 04:22

ശിശുജനനം എന്നാല്‍ ഏതൊരു രക്ഷിതാക്കളെ സംബന്ധിച്ചിടത്തോളവും ജീവിതകാലം മുഴുവന്‍ നിലനില്‍ക്കുന്ന അത്യാഹ്ലാദവും സന്തോഷവും പകരുന്ന മുഹൂര്‍ത്തമാണ്‌. ഒരു രക്ഷിതാവ്‌ എന്ന നിലയില്‍ നമ്മള്‍ കുട്ടിയുടെ ആദ്യ ജന്മദിനം ആഘോഷമായി കൊണ്ടാടുന്നു. ആ സന്തോഷമുഹൂര്‍ത്തം എന്നെന്നും നിലനില്‍ക്കുന്ന ഓര്‍മ്മയാക്കി മാറ്റുന്ന തരത്തില്‍ നാം ആഘോഷിക്കുന്നു. മനോഹരമായ കേക്കും, സമ്മാനങ്ങളും, വിശിഷ്‌ടാതിഥികളും നിറഞ്ഞുനില്‍ക്കുന്ന ഒരു പരിപാടിയായിരിക്കും സാധാരണയായി നടത്തുക. നമ്മുടെ സന്തോഷം എല്ലാവരുമായി പങ്കിടാന്‍ ഇഷ്‌ടപ്പെടുന്നവരെന്ന നിലക്ക്‌ ഇതായിരിക്കും ഏറ്റവും പങ്കിടാന്‍ പറ്റിയ മുഹൂര്‍ത്തം. നിങ്ങളുടെ കുട്ടി ഒരു വയസ്സ്‌ പിന്നിടുന്ന ആ നാഴികക്കല്ല്‌, അത്‌ അതിന്റേതായ എല്ലാ പ്രാധാന്യത്തോടും കൂടി തന്നെ ആഘോഷിക്കേണ്ടതുണ്ട്‌. മഹത്തായ ഈ സുദിനം മനോഹരമാക്കുന്നതിന്‌ പല ആശയങ്ങളും ഒരോരുത്തരുടെയും മനസ്സിലുണ്ടാവും. ഇക്കാലത്ത്‌ ബര്‍ത്ത്‌ഡേ തീം എന്നത്‌ വലിയ പ്രചാരമുണ്ട്‌. നിങ്ങളുടെ കുട്ടി ഭാവിയില്‍ ഈ ദിനം ഓര്‍ക്കാനിടയില്ലെങ്കിലും ആ ദിവസം മഹനീയമാക്കേണ്ടത്‌ നിങ്ങളുടെ കര്‍ത്തവ്യമാണ്‌. കുഞ്ഞിന്റെ ആദ്യ ജന്മദിനം മനോഹരമാക്കാം ഈ ദിവസം എങ്ങനെ കൂടുതല്‍ മഹത്തരമാക്കാം എന്നത്‌ ആലോചിക്കുമ്പോള്‍ സങ്കീര്‍ണ്ണമായിത്തോന്നാം. എന്നാല്‍ ചില ചെറിയ പൊടിക്കൈകളും ആശയങ്ങളും ടെക്‌നിക്കുകളും ഉപയോഗിച്ചാല്‍ അദ്‌ഭുതപ്പെടുത്തുന്ന ഒരു പാര്‍ട്ടതന്നെ നിങ്ങള്‍ക്ക്‌ ഒരുക്കാം. അത്തരം ചില മാര്‍ഗ്ഗങ്ങളാണ്‌ ഇനി നിര്‍ദേശിക്കാന്‍ പോകുന്നത്‌. ആദ്യജന്മദിനപരിപാടിക്കുള്ള ആശയങ്ങള്‍ എവിടെയായിരിക്കണം പാര്‍ട്ടി? ആദ്യജന്മദിനാഘോഷം തീര്‍ച്ചയായും വലിയൊരു സുദിനമാണ്‌. ഇത്‌ വീട്ടില്‍ ഒരു ചെറിയ പാര്‍ട്ടിയായോ അല്ലെങ്കില്‍ പറ്റിയ സ്ഥലം ബുക്ക്‌ ചെയ്‌തോ നടത്താം. ശ്രദ്ധിക്കേണ്ട പ്രധാന കാര്യം ഗിഫ്‌റ്റുകള്‍ കൊണ്ടുവരാനുള്ള യാത്രാ സൗകര്യം ഉണ്ടായിരിക്കണമെന്നതാണ്‌. സ്‌പെഷ്യല്‍ കേക്ക്‌ ഇത്‌ നിങ്ങളുടെ കുഞ്ഞിന്റെ ആദ്യ ജന്മദിനപാര്‍ട്ടി, മനം കവരുന്ന ഒരു കേക്കില്ലാതെ എന്ത്‌ പാര്‍ട്ടി. വീട്ടില്‍ സ്വയം നിര്‍മ്മിച്ചതോ പ്രധാനപ്പെട്ട ഒരു ബേക്കറിയില്‍ നിന്ന്‌ തീം ബസേഡ്‌ കേക്ക്‌ വാങ്ങിക്കുകയോ ചെയ്യാം. ഒരു തീം തെരഞ്ഞെടുക്കാം കാര്‍ട്ടൂണ്‍ ഇഷ്‌ടപ്പെടാത്ത കുട്ടികളുണ്ടാവില്ല. ഒരു കാര്‍ട്ടൂണ്‍ തീമോ കുട്ടി ഇഷ്‌ടപ്പെടുന്ന മറ്റെന്തെങ്കിലും തീമോ തെരഞ്ഞെടുക്കാം. മൃഗങ്ങളെവച്ചുള്ള തീമോ സ്റ്റഫ്‌ഡ്‌ പാവകളോ എന്തിന്‌ ഭക്ഷ്യവസ്‌തുക്കളോ വരെ തീമാക്കാം. അതിഥികളുടെ പട്ടിക കുഞ്ഞിന്റെ ആദ്യബര്‍ത്തഡേ പാര്‍ട്ടി ജനം തിങ്ങി കുട്ടിക്ക്‌ അസഹ്യമാകുന്ന രീതിയില്‍ ആവാതിരിക്കാന്‍ ശ്രദ്ധിക്കണം. കുടുംബത്തില്‍ വളരെ അടുപ്പമുള്ളവരെ മാത്രം വേണം ക്ഷണിക്കാന്‍. വരുന്നവരില്‍ കൂടുതലും കുട്ടികളാവാന്‍ ശ്രദ്ധിക്കണം. കളികള്‍ അന്തരീക്ഷം ആഹ്ലാദഭരിതമാക്കാന്‍ എന്തെങ്കിലും കുട്ടികള്‍ക്കായി മത്സരങ്ങളോ മറ്റോ നടത്താം. കുഞ്ഞിനെ ഇതില്‍ പങ്കാളിയാക്കി അവരെ പരമാവധി സന്തോഷിപ്പിക്കാന്‍ ഇതുവഴി കഴിയും. ഫോട്ടോഷൂട്ടും ഒരുക്കുക. ജീവിതകാലം മുഴുവന്‍ ഈ നിമിഷങ്ങള്‍ ഓര്‍ത്തിരിക്കാന്‍ ഏറ്റവും അനുയോജ്യമായ ആശയമാണ്‌ ഇത്‌. പാര്‍ട്ടി സപ്പലൈസ്‌ ബാനറുകള്‍, ബലൂണുകള്‍ സൈനുകള്‍, തീം ചെയ്‌ത നാപ്‌കിനുകള്‍ മുതലായ അലങ്കാരങ്ങളും ഉപയോഗിക്കുക. തീമിന്‌ ചേരുന്ന പ്ലൈറ്റുകളും പാത്രങ്ങളും വരെ ഉപയോഗിക്കാം. മെനു തയ്യാറാക്കുക പാര്‍ട്ടിക്ക്‌ മെനു തയ്യാറാക്കുന്നതിന്‌ മുമ്പ്‌ വ്യക്തമായ പ്ലാനിങ്ങ്‌ ഉണ്ടാക്കുക. ഭക്ഷ്യവിഭവങ്ങള്‍, വെജാണോ നോണ്‍ വെജാണോ, പാനീയങ്ങള്‍, തെരഞ്ഞെടുത്ത ഭക്ഷണങ്ങളില്‍ അതിഥികള്‍ക്ക്‌ അലര്‍ജിയായിട്ടുള്ളവ തുടങ്ങിയ കാര്യങ്ങളില്‍ പ്രത്യേകം പ്രത്യേകം ശ്രദ്ധിക്കുക. സമ്മാനങ്ങള്‍ ഇല്ലാതെ ജന്മദിനപാര്‍ട്ടി പൂര്‍ണ്ണമാവില്ല. എന്തുതരം ഗിഫ്‌റ്റുകളാണ്‌ കൊണ്ടുവരേണടതെന്ന്‌ നിങ്ങള്‍ക്ക്‌ അതിഥികളോട്‌ നിര്‍ദ്ദേശിക്കാം. അല്ലെങ്കില്‍ പാര്‍ട്ടി തീമിന്‌ യോജിക്കുന്നവ കൊണ്ടുവരാന്‍ നിര്‍ദ്ദേശിക്കാം. മുകളില്‍ പറഞ്ഞ കാര്യങ്ങളെല്ലാം ഉള്‍പ്പെടുത്തി നിങ്ങള്‍ക്ക്‌ കുട്ടിയുടെ ജന്മദിനപാര്‍ട്ടി ഗംഭീരമാക്കാം. വിശിഷ്‌ടാതിഥികളില്ലാതെ ഒരു പാര്‍ട്ടിയും പൂര്‍ണ്ണമാവില്ല. അതുകൊണ്ട്‌ നിങ്ങളുടെ കുട്ടിക്ക്‌ നല്‍കാവുന്ന ഏറ്റവും നല്ല പാര്‍ട്ടിതന്നെയാണ്‌ സമ്മാനമായി ലഭിച്ചതെന്ന്‌ ഉറപ്പുവരുത്തുക..
Share this article :

 
Copyright © 2014. Mvartha.com - All Rights Reserved
Proudly powered by axinture
Powered by Blogger.