സൂപ്പര്‍ പ്രീമിയം ഹാച്ച്‌ബാക്കായ അബാര്‍ത്ത് 500
ഇന്ത്യയില്‍ അവതരിപ്പിക്കാന്‍ ഇറ്റാലിയന്‍ നിര്‍മാതാക്കളായ ഫിയറ്റ് ഒരുങ്ങുന്നു.
ആഡംബര കോംപാക്‌ട് കാര്‍ വിഭാഗത്തില്‍ ഫോക്‌സ്‌വാഗന്‍ ബീറ്റിലിനോടും ബി എം ഡബ്ല്യു
മിനി കൂപ്പറിനോടും പട വെട്ടുന്ന, 160 ബി എച്ച് പി എന്‍ജിനുള്ള അബാര്‍ത്ത് 500
ഇന്ത്യയില്‍ തന്നെ നിര്‍മിക്കാനും ഫിയറ്റ് ആലോചിക്കുന്നുണ്ട്.
മിക്കവാറും ഈ വര്‍ഷം തന്നെ അബാര്‍ത്ത് 500 ഇന്ത്യയില്‍ വില്‍പ്പനയ്‌ക്കെത്തുമെന്നു ഫിയറ്റ് ഗ്രൂപ് ഓട്ടമൊബീല്‍സ് ഇന്ത്യ പ്രസിഡന്റും മാനേജിങ് ഡയറക്‌ടറുമായ നാഗേഷ് ബാസവന്‍ഹള്ളി അറിയിച്ചു. തുടക്കത്തില്‍ ഇറക്കുമതി വഴിയാവും കാര്‍ വില്‍പ്പനയ്‌ക്കെത്തുക; എന്നാല്‍ വൈകാതെ മഹാരാഷ്‌ട്രയിലെ രഞ്‌ജന്‍ഗാവില്‍ അബാര്‍ത്ത് 500 നിര്‍മാണം ആരംഭിക്കുമെന്ന് അദ്ദേഹം സൂചിപ്പിച്ചു. തികച്ചും മത്സരക്ഷമമായ വിലകളില്‍ അബാര്‍ത്ത് 500 ലഭ്യമാക്കാന്‍ ലക്ഷ്യമിട്ടാണു കാര്‍ പ്രാദേശികതലത്തില്‍ അസംബിള്‍ ചെയ്യുന്നതെന്നും ബാസവന്‍ഹള്ളി വിശദീകരിച്ചു.
ഡിസംബറിനുള്ളില്‍ ഇന്ത്യയില്‍ വില്‍ക്കുന്ന വാഹനങ്ങളുടെ എണ്ണം അഞ്ചിലെത്തിക്കാനാണു ഫിയറ്റിന്റെ പദ്ധതി. 2016 ആകുമ്പോഴേക്ക് മോഡല്‍ ശ്രേണിയില്‍ ഒന്‍പതു വാഹനങ്ങളുണ്ടാവും. അടുത്ത മാസത്തോടെ ലീനിയയുടെ പരിഷ്‌കരിച്ച പതിപ്പ് ഇന്ത്യയില്‍ വില്‍പ്പനയ്‌ക്കെത്തും. ഡിസംബറിനകം ഇതിനു പുറമെ ഗ്രാന്‍ഡെ പുന്തൊയുടെ പുതിയ പതിപ്പും കോംപാക്‌ട് എസ് യു വിയായ അവെഞ്ചുറ, അബാര്‍ത്ത് 500 എന്നിവയുമടക്കം മൂന്നു മോഡലുകള്‍ കൂടി അവതരിപ്പിക്കുമെന്നു ബാസവന്‍ഹള്ളി വെളിപ്പെടുത്തി.
കഴിഞ്ഞ വര്‍ഷം പുറത്തിറക്കിയ ലീനിയ ക്ലാസിക് സി വിഭാഗത്തിലെ താഴ്‌ന്ന വകഭേദമായും അടുത്ത മാസമെത്തുന്ന പുതിയ ലീനിയ മുന്തിയ വകഭേദമാവും വിപണിയില്‍ തുടരുമെന്നും ബാസവന്‍ഹള്ളി വിശദീകരിച്ചു.
സാമ്പത്തിക രംഗത്തെ സാഹചര്യങ്ങള്‍ വിലയിരുത്തിയാവും ജീപ്പ് അവതരണവുമായി ഫിയറ്റ് മുന്നോട്ടു പോവുക. ഇന്ത്യന്‍ സമ്പദ്‌വ്യവസ്‌ഥ തിരിച്ചുവരവിന്റെ സൂചനകള്‍ പ്രകടിപ്പിക്കുന്നുണ്ടെന്നും ബാസവന്‍ഹള്ളി വ്യക്‌തമാക്കി. വിദേശത്തു നിര്‍മിച്ച് ഇറക്കുമതി ചെയ്യുന്നതിനാല്‍ ജീപ്പിന്റെ വരവിനു മുന്നോടിയായി വിദേശ നാണയ വിനിമയ നിരക്കിലെ ഏറ്റക്കുറച്ചിലും പരിഗണിക്കേണ്ടതുണ്ടെന്ന് അദ്ദേഹം വിശദീകരിച്ചു.

.jpg)