Home » » കേരളരക്ഷാ;പ്രകടമായ ജനമുന്നേറ്റം കാണുന്നില്ല പിണറായി

കേരളരക്ഷാ;പ്രകടമായ ജനമുന്നേറ്റം കാണുന്നില്ല പിണറായി

Written By Unknown on Tuesday, 25 February 2014 | 11:30

കോഴിക്കോട്: 24 മണിക്കൂറും തുറന്നുവയ്ക്കുന്ന ചാനലുകള്‍, കേരളരക്ഷാ മാര്ച്ചിലുടനീളം പ്രകടമായ ജനമുന്നേറ്റം കാണുന്നില്ലെന്ന് സിപിഐ എം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്വാര്ത്താസമ്മേളനത്തില്പറഞ്ഞു. അച്ചടിമാധ്യമങ്ങളില്പ്രാദേശിക പേജുകളിലെങ്കിലും മാര്ച്ചിന്റെ വാര്ത്തകളുണ്ട്. ആവേശകരമായ ജനപങ്കാളിത്തമാണ് മാര്ച്ചില്ദൃശ്യമാകുന്നത്. എല്ലാ വിഭാഗം ആളുകളും സ്വീകരണങ്ങളില്അണിനിരക്കുന്നു. ഇതു കാണാന്ക്യാമറകളുടെ കണ്ണടഞ്ഞിട്ടുണ്ടെങ്കില്അത് ജീവനക്കാരുടെ വീഴ്ചകൊണ്ടാണെന്ന് കരുതാനാവില്ല. അത് ഉടമകള്അങ്ങനെയൊരു നിലപാട് സ്വീകരിക്കുന്നതുകൊണ്ടാണ്- നാദാപുരത്ത് കേരളരക്ഷാ മാര്ച്ചിന്റെ ഭാഗമായുള്ള വാര്ത്താസമ്മേളനത്തില്പിണറായി പറഞ്ഞു.

തെരഞ്ഞെടുപ്പിനു തൊട്ടുമുമ്പ് കേന്ദ്രസര്ക്കാര്അഴിമതി വിരുദ്ധ ഓര്ഡിനന്സുമായി വന്നത് രാഷ്ട്രീയ കാപട്യമാണ്. അഞ്ചരലക്ഷം കോടി അഴിമതി നടത്തിയ ഭരണത്തിന് നേതൃത്വം നല്കിയ പാര്ടിയാണ് കോണ്ഗ്രസ്. 1.86 ലക്ഷം കോടിയുടെ വന്അഴിമതി സംയുക്ത പാര്ലമെന്ററി സമിതി അന്വേഷിച്ച് അട്ടിമറിച്ച പാരമ്പര്യമാണ് കോണ്ഗ്രസിന്റെത്. അഴിമതിയെ വെള്ളപൂശുന്ന ഗവണ്മെന്റ് കണ്ണില്പൊടിയിടാനാണ് ഓര്ഡിനന്സ് ഇറക്കിയത്. ബില്നേരത്തെ പാര്ലമെന്റിനുമുമ്പിലുണ്ടായിരുന്നു. അന്ന് പാസാക്കാന്നടപടിയെടുത്തില്ല. സംസ്ഥാനത്ത് അധികാര വികേന്ദ്രീകരണം അട്ടിമറിക്കപ്പെടുകയാണ്.

1997 മുതല്‍ 2011 വരെ കേരളമായിരുന്നു ഇന്ത്യയില്ഒന്നാംസ്ഥാനത്ത്. ഇപ്പോള്പിറകോട്ടുപോയി. പദ്ധതികള്അട്ടിമറിക്കപ്പെട്ടു. ആസൂത്രണ പ്രക്രിയ ഫോറം പൂരിപ്പിക്കലില്ഒതുങ്ങി. ഗ്രാമസഭകള്പേരിനുമാത്രമായി. പാര്പ്പിട പദ്ധതികള്അവതാളത്തിലാണ്. തദ്ദേശസ്ഥാപനങ്ങള്ക്ക് ചില്ലിക്കാശുപോലും അനുവദിക്കുന്നില്ല. ആസൂത്രണത്തിന് പണമില്ല. തദ്ദേശ സ്ഥാപനങ്ങളുടെ പൊതുമരാമത്ത് പ്രവൃത്തികള്കോണ്ട്രാക്ടര്മാരുടെ അടക്കിവാഴുകയാണ്. 15 കോടി വരെയുള്ള പ്രവൃത്തികള്ക്ക് ടെന്ഡര്വേണ്ടെന്നായി. കുടുംബശ്രീയെ തകര്ക്കാനും സര്ക്കാര്ശ്രമിക്കുകയാണ്. ചില ഉദ്യോഗസ്ഥരും ഇതിന് കൂട്ടുനില്ക്കുകയാണ്. ജനകീയ സ്ഥാപനമായ കുടുംബശ്രീയെ സങ്കുചിത താല്പ്പര്യങ്ങള്ക്കായി തകര്ക്കരുതെന്നും പിണറായി ആവശ്യപ്പെട്ടു.
Share this article :

 
Copyright © 2014. Mvartha.com - All Rights Reserved
Proudly powered by axinture
Powered by Blogger.