Home » » കേരളത്തിന്റെ വനിതകള്‍ ഫൈനലില്

കേരളത്തിന്റെ വനിതകള്‍ ഫൈനലില്

Written By Unknown on Tuesday, 4 February 2014 | 08:42


ജയ്‌പൂരില്‍ നടക്കുന്ന 19-ാമത്‌ ദേശീയ യൂത്ത്‌ വോളിബോള്‍ ചാമ്പ്യന്‍ഷിപ്പില്‍ കേരളത്തിന്റെ വനിതകള്‍ ഫൈനലില്‍. പശ്ചിമബംഗാളിനെ ഏകപക്ഷീയമായ മൂന്നു സെറ്റുകള്‍ക്കു പരാജയപ്പെടുത്തിയാണ്‌ കേരളം കലാശപ്പോരാട്ടത്തിന്‌ അര്‍ഹത നേടിയത്‌. സ്‌കോര്‍: 25-19, 25-09, 27-25. എം. ശ്രുതിയുടെയും ജോസി ജോസിന്റെയും ഉഗ്രന്‍ പ്രകടനമാണ്‌ കേരളത്തെ അനായാസ വിജയത്തിലേക്കു നയിച്ചത്‌. അവസാന സെറ്റില്‍ ശ്രുതിയും റിച്ചു മേരിയും കേരളത്തിനു നിര്‍ണായക പോയിന്റുകള്‍ നേടിക്കൊടുത്തു. സ്‌പോര്‍ട്‌സ്‌ അഥോറിറ്റി ഓഫ്‌ ഇന്ത്യ(സായി) ആണ്‌ ഫൈനലില്‍ കേരളത്തിന്റെ എതിരാളികള്‍. രാജസ്ഥാനെ ഒന്നിനെതിരേ മൂന്നു സെറ്റുകള്‍ക്കു പരാജയപ്പെടുത്തിയാണ്‌ സായി ഫൈനലില്‍ കടന്നത്‌. പുരുഷ വിഭാഗത്തില്‍ കര്‍ണാടകയും ഫൈനലില്‍ കടന്നു
Share this article :

 
Copyright © 2014. Mvartha.com - All Rights Reserved
Proudly powered by axinture
Powered by Blogger.