സാധാരണക്കാര്‍ക്കു താങ്ങാവുന്ന വിലയ്‌ക്ക് ക്ലച്ച് പാഡില്ലാത്ത കാര്‍ സെലേറിയോ
അവതരിപ്പിച്ച് മാരുതി സുസുകി എതിരാളികളെ ഞെട്ടിച്ചുവെന്നു
പറയാം.
ഓട്ടോമാറ്റിക് ഗിയര്‍ കൂടിയുള്ള സെലേറിയോയുടെ ഡല്‍ഹി എക്‌സ്‌ഷോറൂം വില 4.29 ലക്ഷം രൂപ. ഇത്രയും താഴ്‌ന്നവിലയ്‌ക്ക് ഓട്ടോമാറ്റിക് മാനുവല്‍ ട്രാന്‍സ്‌മിഷന്‍( എഎം ടി) കാര്‍ മറ്റെവിടെയും കിട്ടില്ലെന്നു കമ്പനി അവകാശപ്പെടുന്നു.
എ സ്റ്റാര്‍, സെന്‍ എസ്റ്റിലോ എന്നിവയ്‌ക്കു പകരമായിട്ടാണു സെലീറിയോ വരുന്നത്. എല്‍ എക്‌സ് ഐ, വി എക്‌സ് ഐ, സെഡ് എക്‌സ് ഐ എന്നിങ്ങനെ മൂന്നുവേര്‍ഷനുകളില്‍ ലഭിക്കും. ഡ്രൈവിംഗ് പഠിച്ചിറങ്ങുന്നവര്‍ക്ക് ഏറ്റവും യോജ്യമായിരിക്കും സെലീറിയോ. കാരണം ക്ലച്ച് ചവിട്ടണമെന്ന ഭീതി വേണ്‌ട. 1.0 ലിറ്റര്‍, ത്രീ സിലിണ്‌ടര്‍ കെ. സീരീസ് പെട്രോള്‍ എന്‍ജിനാണ്. 90 ന്യൂട്ടണ്‍ മീറ്റര്‍ ടോര്‍ക്കും 67 ബിഎച്ച്‌പിയുമുള്ളതാണ് എന്‍ജിന്‍.
സുസുകിയുടെ വിദേശ മോഡലായ എ വിന്‍ഡ് പരിഷ്‌കരിച്ചിറക്കിയതാണു സെലേറിയോ. ഫൈവ് സ്‌്‌പീഡ് മാനുവല്‍ ട്രാന്‍സ്‌മിഷന്‍ വേര്‍ഷനും ലഭിക്കും. 23.1 കിലോമീറ്റര്‍ മൈലേജാണു വാഗ്‌ദാനം.