ലോകത്തിലെ ഏറ്റവും ചെറുകാര്‍ നാനോയുടെ ഡീസല്‍ മോഡല്‍ അണിയറയില്‍ ഒരുങ്ങുന്നു. ടാറ്റാ മോട്ടോഴ്‌സ് എംഡി കാള്‍ സ്ലിം ആണ് ഇക്കാര്യം അറിയിച്ചത്.
പെട്രോള്‍ നാനോയുടെ മുന്‍ ബമ്പറില്‍ കാതലായ മാറ്റം വരുത്തിയിട്ടുള്ളതാണ് ഡീസല്‍ മോഡല്‍. മറ്റു ഡിസൈനില്‍ കാര്യമായ മാറ്റമുണ്‌ടാകില്ല. ഇന്ത്യയിലെ ഏറ്റവും ഇന്ധനക്ഷമതയുള്ള കാറായിരിക്കും നാനോ ഡീസല്‍ എന്ന് കമ്പനി അവകാശപ്പെടുന്നു.
800 സിസി ഇരട്ട സിലിണ്‌ടര്‍ എന്‍ജിന്‍ 40 കുതിരശക്‌തി പകരും. 4000 ആര്‍പി എം. ഗാരെ ടര്‍ബോചാര്‍ജറുകള്‍ എന്‍ജിന് ഒരു ചെറിയ ടര്‍ബോ ശക്‌തി പകരുമെന്നു കരുതുന്നു.
ഡീസല്‍ മോഡലിനു മുമ്പ് ഇപ്പോഴുള്ള പെട്രോള്‍ വേര്‍ഷന്റെ പവര്‍ സ്റ്റിയറിംഗ് നാനോ ജനുവരിയില്‍ വിപണിയിലെത്തും. മിക്കവാറും ഫെബ്രുവരിയോടെ ഡീസലും അവതരിപ്പിക്കപ്പെടും








