കല്‌പറ്റ: മുസ്‌ലിം യൂത്ത് ലീഗ് ജില്ലാ കമ്മിറ്റി നടത്തിയ യുവജനജാഥക്കിടെ അക്രമം. അക്രമത്തില്‍ അഞ്ചുവയസ്സുകാരിയുടെ കണ്ണിന് പരിക്കേറ്റു. പനമരം സ്വദേശിയും മുസ്‌ലിം ലീഗ് പ്രവര്‍ത്തകനുമായ വെള്ളേരി സലീമിന്റെ മകള്‍ അന ഫാത്വിമക്കാണ് പരിക്കേറ്റത്.
ഇന്നലെ വൈകിട്ട് സിവില്‍ സ്റ്റേഷന്‍ പരിസരത്താണ് സംഭവം. കല്‌പറ്റയില്‍ നിന്നും പനമരത്തേക്ക് വരികയായിരുന്ന സലീമും കടുംബവും സഞ്ചരിച്ച കാര്‍ യുവജനജാഥയില്‍ പങ്കെടുത്തവര്‍ അനാവശ്യമായി തടഞ്ഞുവക്കുകയായിരുന്നു. ഇത് ചോദ്യം ചെയ്‌തതിന്റെ പേരിലായിരുന്നു മര്‍ദ്ദനം. സ്വിഫ്‌റ്റ് ഡിസയര്‍ കാറിന്റെ ഗ്ലാസ് അടിച്ചു തകര്‍ത്തു. ഇതിനിടെയാണ് മകള്‍ക്ക് പരിക്കേറ്റത്. ഭാര്യ ഫാത്വിമയെയും സലീമിനെയും മര്‍ദ്ദിച്ചതായും പരാതിയുണ്‌ട്. കല്‌പറ്റ പോലീസ് സര്‍ക്കിള്‍ ഇന്‍സ്‌പെക്‌ടര്‍ക്ക്‌് പരാതി നല്‍കിയിട്ടുണ്‌ട്.







