കോഴിക്കോട് : നിതാഖാത് മൂലം മടങ്ങിവന്നവരുടെ ബാധ്യത ഏറ്റെടുക്കാന് സര്ക്കാര് തയ്യാറാകണമെന്നും ഇവരുടെ പുനരധിവാസത്തിനായി ബജറ്റില് വകയിരുത്തിയ രണ്ടു കോടി രൂപ അപര്യാപ്തമാണെന്നും എഴുത്തുകാരി സാറാ ജോസഫ്. ഇന്ഡോ അറബ് കോണ്ഫെഡറേഷന് കൗണ്സില് സംഘടിപ്പിച്ച നിതാഖാത്തും പ്രവാസികളുടെ ഭാവിയും സെമിനാര് ഉദ്ഘാടനം ചെയ്യുകയായിരുന്നു. നാടിന്റ വികസനത്തിന്റെ നട്ടെല്ലായ പ്രവാസികളാണ് കേരളത്തിന്റെ വികസന കുതിപ്പിന്റെ കാരണക്കാര്. എന്നാല്, അവരോട് ചെയ്യുന്ന വഞ്ചനയെ കുറിച്ച് നാം ചിന്തിക്കണം. അതിനാല് ഇവരുടെ കാര്യത്തില് സര്ക്കാര് കണ്ണടയ്ക്കുകയാണെങ്കില് സര്ക്കാരിനെ കൊണ്ടു കണ്ണുതുറപ്പിക്കുവാന് പൊതുജനത്തിനാകണം. ആദിവാസികള്, വികസനത്തിന്റെ പേരില് കുടിയൊഴിപ്പിക്കപ്പെട്ടവര് എന്നിവര്ക്കൊപ്പം പുനരധിവസിപ്പിക്കേണ്ടവരുടെ പട്ടികയില് പ്രവാസികളും എത്തിയിരിക്കുകയാണെന്നും അവര് പറഞ്ഞു. ചെയര്മാന് ആറ്റക്കോയ പള്ളിക്കണ്ടി അധ്യക്ഷത വഹിച്ചു. രണ്ടു വര്ഷത്തിനകം തിരിച്ചുവന്ന പ്രവാസികളുടെ വിവരം അടങ്ങിയ ഡാറ്റാ ബാങ്ക് സെക്രട്ടറി കെ ടി വാസുദേവനു ഫോറം നല്കി പ്രസിഡന്റ് എം വി കുഞ്ഞാമു ഉദ്ഘാടനം ചെയ്തു. ഒഡേപക് ചെയര്മാന് കെ പി മുഹമ്മദ് കുട്ടി, എം അബ്ദുല് മജീദ്, ജഹാന് മുഹമ്മദ്, ഡോ കെ എസ് ജയശ്രീ, എ എം അബൂബക്കര്, സി എ കരീം, പി അനില് ബാബു എന്നിവര് പ്രസംഗിച്ചു
നിതാഖാത്ത് മൂലം മടങ്ങി വന്നവരുടെ ബാധ്യത സര്ക്കാര് ഏറ്റെടുക്കണം
Written By Unknown on Saturday, 15 February 2014 | 00:01