Home » » റബ്‌കോ സ്‌പ്രിങ്‌ കിടക്കകളും വെളിച്ചെണ്ണയും വിപണിയിലിറക്കുന്നു.

റബ്‌കോ സ്‌പ്രിങ്‌ കിടക്കകളും വെളിച്ചെണ്ണയും വിപണിയിലിറക്കുന്നു.

Written By Unknown on Tuesday, 11 February 2014 | 03:39

കോട്ടയം * റബ്‌കോ സ്‌പ്രിങ്‌ കിടക്കകളും വെളിച്ചെണ്ണയും വിപണിയിലിറക്കുന്നു. വിപണനഉദ്‌ഘാടനം 13നു നാലിനു സാഹിത്യപ്രവര്‍ത്തക സഹകരണ സംഘം ഹാളില്‍ മന്ത്രി സി.എന്‍. ബാലകൃഷ്‌ണന്‍ നിര്‍വഹിക്കുമെന്നു റബ്‌കോ ചെയര്‍മാന്‍ വി.എന്‍. വാസവന്‍ പറഞ്ഞു.

ആദ്യ വില്‍പന സംഗീതസംവിധായകന്‍ ജാസി ഗിഫ്‌റ്റ്‌ നിര്‍വഹിക്കും. നാലിനം സ്‌പ്രിങ്‌ നോവ കിടക്കകളാണ്‌ വിപണിയിലെത്തിക്കുന്നത്‌. 20,000 മുതല്‍ ഒരു ലക്ഷം രൂപവരെയാണ്‌ വില. നൂറു ശതമാനം പ്രകൃതിദത്തമായ അസംസ്‌കൃത വസ്‌തുക്കളുപയോഗിച്ചു എട്ട്‌ ഇഞ്ച്‌ കനത്തില്‍ ഹൈടെക്‌ നാച്ചുറല്‍ എന്ന കിടക്കയും പുറത്തിറക്കുന്നുണ്ട്‌. 65,000 രൂപയാണ്‌ വില.

യൂറോപ്യന്‍ വിപണിയുടെ ആവശ്യമനുസരിച്ചു നൂറു ശതമാനം ജൈവ നിര്‍മ്മിതമായ കിടക്കകള്‍ കയര്‍ ബോര്‍ഡ്‌, റബര്‍ ബോര്‍ഡ്‌ എന്നിവയുടെ സഹായത്തില്‍ നിര്‍മ്മിച്ച്‌ കയറ്റി അയക്കുന്നതിനുള്ള പ്രവര്‍ത്തനങ്ങളും നടക്കുന്നു. വിപണിയിലുള്ള വെര്‍ജിന്‍ കോക്കനട്ട്‌ ഓയിലിനു പുറമെയാണ്‌ പുതിയ വെളിച്ചെണ്ണ. ഡ്രയര്‍ സംവിധാനമുപയോഗിച്ചു കലര്‍പ്പില്ലാത്ത ശുദ്ധമായ വെളിച്ചെണ്ണയാണ്‌ പുറത്തിറക്കുന്നതെന്നും ചെയര്‍മാന്‍ വി.എന്‍. വാസവന്‍ പറഞ്ഞു.
Share this article :

 
Copyright © 2014. Mvartha.com - All Rights Reserved
Proudly powered by axinture
Powered by Blogger.