ഒരു വീട് പൂര്‍ണമാകുന്നത് അതിന്റെ പരിസരംകൂടി
ചേരുമ്പോഴാണ്. വീട്ടുപരിസരത്ത് ഉദ്യാനം മാത്രമല്ല, വലിയ മരങ്ങളും ഉണ്ടാകണം.
ഔഷധസസ്യങ്ങളും ഫലവൃക്ഷങ്ങളുമെല്ലാം ഇതില്‍ ഉള്‍പ്പെടണം. ഒരു
ഫലവൃക്ഷമെങ്കിലുമില്ലാത്ത വളപ്പില്‍ വീടുവയ്‌ക്കരുതെന്നാണ് പണ്ടുള്ളവര്‍
പറഞ്ഞിരുന്നത്.
കുറഞ്ഞത് അമ്പതു സെന്റ് സ്‌ഥലമെങ്കിലും ഉണ്ടായിരുന്നു പഴയ വീടുകള്‍ക്കു ചുറ്റും. അതുകൊണ്ടുതന്നെ മരങ്ങള്‍ നടാന്‍ ധാരാളം സ്‌ഥലമുണ്ടായിരുന്നു. ഓരോ വീടിന്റെയും ഏതെല്ലാം വശങ്ങളില്‍ ഏതെല്ലാം വൃക്ഷങ്ങള്‍ നടണമെന്നതിനെക്കുറിച്ച് വാസ്‌തുശാസ്‌ത്രത്തില്‍ വ്യക്‌തമായി പ്രതിപാദിച്ചിട്ടുണ്ട്.
വീട്ടില്‍നിന്ന് അല്‌പം വിട്ടുവേണം മരങ്ങള്‍ നടാന്‍. മരം വളര്‍ന്നാല്‍ ഉണ്ടാകുന്ന ഉയരം കണക്കാക്കി അതിന്റെ ഇരട്ടി ദൂരം വിട്ടാകണം വീടിന്റെ സ്‌ഥാനമെന്ന് പണ്ടുള്ളവര്‍ പറഞ്ഞിരുന്നു. അതായത്, കാറ്റ്, പ്രകൃതിദുരന്തങ്ങള്‍ ഇവ ഉണ്ടാകുമ്പോള്‍ മരം വീടിനു മുകളിലേക്കു വീഴില്ല എന്ന് ഉറപ്പുവരുത്തുന്ന രീതിയിലുള്ള അകലമുണ്ടാകണം മരങ്ങളും വീടും തമ്മില്‍.
കാരണങ്ങള്‍ ശാസ്‌ത്രീയം
സൂര്യപ്രകാശം, കാറ്റ് എന്നിവയുമായി മരങ്ങളുടെ സ്‌ഥാനത്തിന് അഭേദ്യമായ ബന്ധമുണ്ട്. മാത്രമല്ല, എല്ലാ വസ്‌തുക്കള്‍ക്കുമുള്ളതുപോലെ ചെടികള്‍ക്കും മരങ്ങള്‍ക്കുമെല്ലാം ഓരോ ഊര്‍ജനിലകളുണ്ട്. ചില ചെടികള്‍ നെഗറ്റീവ് ഊര്‍ജവും മറ്റു ചിലവ പോസിറ്റീവ് ഊര്‍ജവും പ്രസരിപ്പിക്കുന്നു. താമസക്കാരുടെ ശരീരവും മനസ്സുമായി ഈ ഊര്‍ജനിലകള്‍ പ്രവര്‍ത്തിക്കുമെന്നതിനാലുമാകാം ഓരോ മരത്തിനും ഓരോ സ്‌ഥാനം നിര്‍ണയിച്ചിട്ടുള്ളത്.
വീടിന്റെ കിഴക്കുഭാഗത്ത് പേരാല്‍, പൂവെരഞ്ഞി തുടങ്ങിയ വൃക്ഷങ്ങള്‍ ഉത്തമമാണെന്നു ശാസ്‌ത്രം പറയുന്നു. വീടിന്റെ ഏതുഭാഗത്തും വയ്‌ക്കാമെങ്കിലും പ്ലാവ് കിഴക്കുവശത്തു വരുന്നതാണ് ഉത്തമം. ഗൃഹാന്തര്‍ഭാഗത്ത് പ്രഭാത വെളിച്ചം കുറച്ചെങ്കിലും പതിക്കുന്ന രീതിയിലാകണം കിഴക്കുവശത്ത് മരങ്ങള്‍ വയ്‌ക്കാന്‍.
പുളി വയ്‌ക്കാന്‍ ഏറ്റവും ഉത്തമം തെക്കുഭാഗമാണ്. നമ്മുടെ കാലാവസ്‌ഥയനുസരിച്ച് ഏറ്റവും ശക്‌തമായ വെയില്‍ ലഭിക്കുന്നത് തെക്കുവശത്തുനിന്നാണ്. ആ വെയലിനെ തടയാന്‍ നിരവധി ഇലകളുള്ള മരങ്ങള്‍തന്നെ വേണം. അതുകൊണ്ടാണ് തെക്ക് പുളി നല്ലതാണെന്നു പറയുന്നത്. സൂര്യരശ്‌മികളിലെ അള്‍ട്രാവയലറ്റ് രശ്‌മികളെ നിര്‍വീര്യമാക്കാന്‍ പുളിയിലയിലെ അമ്ലത്തിനു സാധിക്കുമെന്നതും പുളി തെക്കു വേണമെന്നു പറയാന്‍ കാരണമാണെന്നു വിശ്വസിക്കുന്നു. പുളി കൂടാതെ അത്തി, കമുക് എന്നിവ വീടിന്റെ തെക്കുഭാഗത്തുപിടിപ്പിക്കാം. അരയാല്‍, തെങ്ങ്, പാല തുടങ്ങിയ മരങ്ങള്‍ വീടിന്റെ പടിഞ്ഞാറുഭാഗത്തു വയ്‌ക്കുന്നതാണ് ഉത്തമം. പുന്ന, ഇത്തി, മാവ് തുടങ്ങിയ മരങ്ങള്‍ വടക്കാണ് ഉത്തമം.
മാവ്, തെങ്ങ്, കവുങ്ങ് എന്നീ മരങ്ങളെല്ലാം വീടിന്റെ ഏതുഭാഗത്തും വയ്‌ക്കാവുന്നതാണ്. എന്നാല്‍ മുകളില്‍ പറഞ്ഞ വശങ്ങളിലാകുമ്പോള്‍ കുറച്ചുകൂടി ശുഭകരമാകുന്നു എന്നുമാത്രം.
ബോണ്‍സായി വേണ്ട
വീടുള്ള പറമ്പില്‍ ചില മരങ്ങള്‍ വേണം എന്നും നിര്‍ബന്ധമായി പറയാറുണ്ട്. കൂവളം, കണിക്കൊന്ന, വെറ്റിലക്കൊടി, അശോകം, ചെമ്പകം, ചന്ദനം ഇവയെല്ലാം ഇത്തരത്തില്‍ നിഷ്‌കര്‍ഷിക്കപ്പെടുന്നു. കൂടാതെ കുമിഴ്, കടുക്ക, നെല്ലി, ദേവദാരം, പ്ലാശ്, പുന്ന, വേങ്ങ, കരിങ്ങാലി, വാഴ, പിച്ചകം എന്നിവയും വീട്ടുവളപ്പില്‍ വേണ്ട മരങ്ങളാണ്. തെച്ചി, മന്ദാരം, തുളസി എന്നീ പുഷ്‌പങ്ങള്‍ വയ്‌ക്കാം. ഇവ ക്രമത്തില്‍ രജോസത്വതമോ ഗുണങ്ങളെ പ്രതിനിധാനം ചെയ്യുന്നു. പാല, പ്ലാവ് പോലെ പാലുള്ള മരങ്ങള്‍ വീടിനടുത്തു വയ്‌ക്കണമെന്ന് വാസ്‌തു പറയുന്നു.
എന്നാല്‍ കാഞ്ഞിരം, ചേര്, വയ്യങ്കതവ്, നറുവേലി, താന്നി, പീലു, ആര്യവേപ്പ്, കള്ളിച്ചെടികള്‍, വിശാലവൃക്ഷം, മുരിങ്ങ, മുള്ളുള്ള മരങ്ങള്‍ എന്നിവയൊന്നും വീടിനോട് അടുത്ത് വയ്‌ക്കരുതെന്നും വാസ്‌തു അനുശാസിക്കുന്നു.
ചെടി നടുന്നതും നല്ല ദിവസങ്ങളിലായിരിക്കണം. വെളുത്ത വാവിന്‍ ദിവസമോ പൗര്‍ണമിയോടടുത്ത ദിവസങ്ങളിലോ വയ്‌ക്കുന്ന ചെടികള്‍ കൂടുതല്‍ നന്നായി വളരുമെന്നും ശാസ്‌ത്രത്തിലുണ്ട്. ബോണ്‍സായി ഇന്റീരിയറില്‍ വയ്‌ക്കുന്ന പ്രവണത വാസ്‌തുശാസ്‌ത്രം പ്രോല്‍സാഹിപ്പിക്കുന്നില്ല. ചെടികളുടെ വളര്‍ച്ച മുരടിപ്പിക്കുന്നത് ശരിയല്ല എന്ന ചിന്താഗതിയാണ് ഇതിനു കാരണമായി പറയുന്നത്.
നാളനുസരിച്ച് മരംവയ്‌ക്കാം
ജനിച്ച നാളനുസരിച്ചുള്ള മരം വച്ചാല്‍ വീടിന് അഭിവൃദ്ധിയുണ്ടാകുമെന്ന് ശാസ്‌ത്രം പറയുന്നു.
അശ്വതി - കാഞ്ഞിരം
ഭരണി - നെല്ലി
കാര്‍ത്തിക- അത്തി
രോഹിണി - ഞാവല്‍
മകയിരം - കരിങ്ങാലി
തിരുവാതിര - കരിമരം
പുണര്‍തം - മുള
പൂയം - അരയാല്‍
ആയില്യം- നാഗം
മകം - പേരാല്‍
പൂരം - പ്ലാശ്
ഉത്രം - ഇത്തി
അത്തം- അമ്പഴം
ചിത്തിര- കൂവളം
ചോതി - നീര്‍മരുത്
വിശാഖം - വയ്യങ്കതവ്
അനിഴം - ഇലഞ്ഞി
തൃക്കേട്ട - വെട്ടി
മൂലം - വയനം
പൂരാടം - വഞ്ഞി
ഉത്രാടം - പ്ലാവ്
തിരുവോണം- എരിക്ക്
അവിട്ടം - വന്നി
ചതയം - കടമ്പ്
പൂരുരുട്ടാതി - തേന്മാവ്
ഉത്രട്ടാതി - കരിമ്പന
രേവതി - ഇരിപ്പ
വീടുപണിക്ക് മരങ്ങള്‍
വീടുവയ്‌ക്കാനുള്ള മരങ്ങള്‍ മുറിക്കുമ്പോഴും ചില കാര്യങ്ങള്‍ ശ്രദ്ധിക്കേണ്ടതുണ്ടെന്നു വാസ്‌തുശാസ്‌ത്രം പറയുന്നു. റോഡരികില്‍ ക്ഷേത്രങ്ങള്‍ക്കോ പള്ളികള്‍ക്കോ അരികില്‍, ശ്‌മശാനത്തിനരികില്‍ എന്നിവിടങ്ങളില്‍ നില്‍ക്കുന്ന വൃക്ഷങ്ങള്‍ വീടുപണിക്ക് ഉത്തമമല്ല. പുഴക്കര, മല, കാട് എന്നിവിടങ്ങളില്‍ നില്‍ക്കുന്ന മരങ്ങളാണ് വീടുപണിക്ക് ഉത്തമം. ഒറ്റപ്പെട്ടു നില്‍ക്കുന്ന മരങ്ങള്‍, മൂപ്പ് കുറഞ്ഞതോ കൂടുതലുള്ളതോ ആയ മരങ്ങള്‍ എന്നിവ വീടുപണിക്ക് അനുയോജ്യമല്ലെന്നു ശാസ്‌ത്രം പറയുന്നു.

.jpg)