Home » » നവോദയ വിദ്യാലയങ്ങളില്‍ അധ്യാപകരാകാന്‍ അവസരം.

നവോദയ വിദ്യാലയങ്ങളില്‍ അധ്യാപകരാകാന്‍ അവസരം.

Written By Unknown on Tuesday, 11 February 2014 | 03:10

നവോദയ വിദ്യാലയ സമിതിക്ക്‌ കീഴിലുള്ള ജവാഹര്‍ നവോദയ വിദ്യാലയങ്ങളില്‍ അധ്യാപകരാകാന്‍ അവസരം. പോസ്‌റ്റ്‌ ഗ്രാജുവേറ്റ്‌ ടീച്ചര്‍, ട്രെയിന്‍ഡ്‌ ഗ്രാജുവേറ്റ്‌ ടീച്ചര്‍ തസ്‌തികകളിലെ ഒഴിവുകള്‍ നികത്തുന്നതിനായി അധ്യാപകരുടെ പാനല്‍ തയാറാക്കുന്നതിലേയ്‌ക്കാണ്‌ അപേക്ഷ ക്ഷണിച്ചിരിക്കുന്നത്‌. 937 ഒഴിവുകളുണ്ട്‌.

ഓണ്‍ലൈനില്‍ അപേക്ഷിക്കണം. ഫെബ്രുവരി ഒന്നു മുതല്‍ അപേക്ഷിക്കാം. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി: ഫെബ്രുവരി 28. പിജിടി വിഭാഗത്തില്‍ 514 ഒഴിവുകളും ടിജിടി വിഭാഗത്തില്‍ 423 ഒഴിവുകളുമാണുള്ളത്‌.

പോസ്‌റ്റ്‌ ഗ്രാജ്വേറ്റ്‌ ടീച്ചര്‍ശമ്പളം : 9300-34800 രൂപ, ഗ്രേഡ്‌ പേ 4800 രൂപ ഉയര്‍ന്ന പ്രായം : 2014 ജനുവരി 31ന്‌ 40 വയസ്‌. ട്രെയിന്‍ഡ്‌ ഗ്രാജുവേറ്റ്‌ ടീച്ചര്‍ശമ്പളം : 9300-34800 രൂപ, ഗ്രേഡ്‌ പേ 4600 രൂപ, ഉയര്‍ന്ന പ്രായം : 2014 ജനുവരി 31 ന്‌ 35 വയസ്‌ തിരഞ്ഞെടുപ്പ്‌: വിവിധ കേന്ദ്രങ്ങളിലായി നടക്കുന്ന എഴുത്തുപരീക്ഷയുടെ അടിസ്‌ഥാനത്തിലാണ്‌ തിരഞ്ഞെടുപ്പ്‌. എഴുത്തുപരീക്ഷ ഏപ്രില്‍ 27നു നടത്തും. തിരുവനന്തപുരത്തു (സിറ്റി കോഡ്‌: 32) പരീക്ഷാകേന്ദ്രമുണ്ട്‌.അപേക്ഷാഫീസ്‌: 560 രൂപ (അപേക്ഷാഫീസായി 500 രൂപയും ബാങ്ക്‌ ചാര്‍ജായി 60 രൂപയും).

യൂണിയന്‍ബാങ്ക്‌ ശാഖകള്‍ വഴി ഫീ പേയ്‌മെന്റ്‌ ചെലാന്‍ ഉപയോഗിച്ച്‌ ഫീസടയ്‌ക്കണം. ഫീ പേയ്‌മെന്റ്‌ ചെലാന്‍ ഓണ്‍ലൈന്‍ അപേക്ഷാ സമയത്ത്‌ വെബ്‌സൈറ്റില്‍ നിന്നു ലഭിക്കും. ഇതിന്റെ പ്രിന്റെടുത്ത്‌ അടുത്തുള്ള യൂണിയന്‍ ബാങ്ക്‌ ശാഖയിലൂടെ ഫീസടയ്‌ക്കുക. ഫീസടയ്‌ക്കുന്നതു സംബന്ധിച്ച നിര്‍ദേശങ്ങള്‍ വെബ്‌സൈറ്റിലെ വിജ്‌ഞാപനത്തില്‍ നല്‍കിയിട്ടുള്ളതു കാണുക. വനിതകള്‍, പട്ടികവിഭാഗം, വികലാംഗര്‍ എന്നിവര്‍ക്ക്‌ അപേക്ഷാഫീസില്ല.

അപേക്ഷിക്കേണ്ട വിധം:
www.navodaya.nic.in എന്ന വെബ്‌സൈറ്റ്‌ വഴി ഓണ്‍ലൈന്‍ അപേക്ഷ അയയ്‌ക്കണം. ഓണ്‍ലൈന്‍ അപേക്ഷ സംബന്ധിച്ച നിര്‍ദേശങ്ങള്‍ വെബ്‌സൈറ്റില്‍ ലഭിക്കും. അപേക്ഷകര്‍ക്ക്‌ ഇ-മെയില്‍ വിലാസം ഉണ്ടായിരിക്കണം. അപേക്ഷകന്റെ ഒപ്പും സമീപകാലത്തെടുത്ത ഫോട്ടോയും ( ഓരോന്നിന്റെയും സൈസ്‌ 100 കെബിയില്‍ കൂടരുത്‌) സ്‌കാന്‍ ചെയ്‌ത്‌ ഓണ്‍ലൈന്‍ അപേക്ഷയില്‍ നിര്‍ദിഷ്‌ട സ്‌ഥാനത്ത്‌ അപ്‌ലോഡ്‌ ചെയ്‌തു ചേര്‍ക്കണം. അപേക്ഷാസമയത്തു ലഭിക്കുന്ന ലോഗിന്‍ ഐഡിയും പാസ്‌വേഡും എഴുതിസൂക്ഷിക്കുക
Share this article :

 
Copyright © 2014. Mvartha.com - All Rights Reserved
Proudly powered by axinture
Powered by Blogger.