നിരന്തരഗവേഷണത്തില്‍ കരിയര്‍ കണ്ടെത്താന്‍ താല്‍പര്യമുള്ളവര്‍സക്കു മികച്ച അവസരങ്ങളൊരുക്കുന്ന ആധുനികശാസ്‌ത്രശാഖയാണു ബയോടെക് നോളജി.
ജവാഹര്‍ലാല്‍ നെഹ്‌റു സര്‍വകലാശാല ദേശീയതലത്തില്‍ നടത്തുന്ന പൊതുപ്രവേശനപ്പരീക്ഷയിലെ പ്രകടനത്തെ ആശ്രയിച്ചു ബയോടെക്‌നോളജിയിലെ മൂന്നു വിഭാഗങ്ങളിലുള്ള പോസ്‌റ്റ് ഗ്രാജുവേറ്റ് കോഴ്‌സുകളിലേക്കു വിവിധ സര്‍വകലാശാലകള്‍ തിരഞ്ഞെടുപ്പു നടത്തുന്നു.
മേയ് 19നു കോഴിക്കോട്, തിരുവനന്തപുരം, കോയമ്പത്തൂര്‍, ചെന്നൈ, ബാംഗ്ലൂര്‍, മുംബൈ, ഡല്‍ഹി അടക്കം 51 കേന്ദ്രങ്ങളില്‍ പരീക്ഷ നടത്തും.
പ്രോഗ്രാമുകള്‍:
1. എംഎസ്‌സി ബയോടെക് നോളജി, 2. എംഎസ്‌്‌സി (ആഗ്രി) /എംവിഎസ്‌സി ബയോടെക്‌നോളജി, 3. എംടെക് ബയോടെക്‌നോളജി
* എംഎസ്‌സി ബയോടെക്‌നോളജി:
55% എങ്കിലും മൊത്തം മാര്‍ക്കോടെ ഫിസിക്കല്‍, ബയളോജിക്കല്‍, ആഗ്രിക്കള്‍ച്ചറല്‍, വെറ്ററിനറി, ഫിഷറീസ് സയന്‍സ്, ഫാര്‍മസി, എന്‍ജിനീയറിങ്, ടെക്‌നോളജി, മെഡിസിന്‍, ഡെന്റല്‍ സര്‍ജറി, ഫിസിഷ്യന്‍ അസിസ്‌റ്റന്റ് ബിരുദമുള്ളവര്‍ക്ക് അപേക്ഷിക്കാം. കാലിക്കറ്റ്, അണ്ണാമല, ബനാറസ് ഹിന്ദു, ഗോവ, ഹൈദരാബാദ്, ജവാഹര്‍ലാല്‍ നെഹ്‌റു, മധുര കാമരാജ്, മൈസൂര്‍, എംഎസ് ബറോഡ, പോണ്ടിച്ചേരി, പുണെ, വിശ്വഭാരതി അടക്കം 34 സര്‍വകലാശാലകളില്‍ പ്രവേശനം.
* എംഎസ്‌്‌സി (ആഗ്രി) /എംവിഎസ്‌സി ബയോടെക്‌നോളജി:
തൃശൂര്‍ ആസ്‌ഥാനമായ കേരള കാര്‍ഷികസര്‍വകലാശാല, കോയമ്പത്തൂരിലെ തമിഴ്‌നാട് കാര്‍ഷികസര്‍വകലാശാല എന്നിവയടക്കം 18 കാര്‍ഷിക /വെറ്ററിനറി സര്‍വകലാശാലകളില്‍ അവസരം.
ആഗ്രിക്കള്‍ച്ചര്‍, ഹോര്‍ട്ടിക്കള്‍ച്ചര്‍, വെറ്ററിനറി സയന്‍സ്, ഫോറസ്‌ട്രി ബിരുദധാരികള്‍ക്കു പഠനസൗകര്യം. പ്രവേശന യോഗ്യതകളില്‍ സര്‍വകലാശാലകള്‍ തമ്മില്‍ ചെറിയ വ്യത്യാസങ്ങളുണ്ട്. കുറഞ്ഞത് 55% മാര്‍ക്ക് അഥവാ തുല്യ ഗ്രേഡ് പോയിന്റ് ആവറേജ് നിഷ്‌കര്‍ഷിച്ചിരിക്കും. വിശദ വിവരങ്ങള്‍ക്കു ജെഎന്‍യു വെബ്‌സൈറ്റോ പ്രവേശനബ്രോഷറോ കാണുക.
* എംടെക് ബയോടെക്‌നോളജി:
60% എങ്കിലും മൊത്തം മാര്‍ക്കോടെ കെമിക്കല്‍ എന്‍ജിനീയറിങ്, ബയോകെമിക്കല്‍ എന്‍ജിനീയറിങ്, ഇന്‍ഡസ്‌ട്രിയല്‍ ബയോടെക്‌നോളജി, ലതര്‍ ടെക്‌നോളജി, ബയോടെക്‌നോളജി, ബയോമെഡിക്കല്‍ എന്‍ജിനീയറിങ്, കെമിക്കല്‍ ടെക്‌നോളജി, ഫുഡ് ടെക്‌നോളജി ബിടെക് അഥവാ ബിഫാം അഥവാ ബയോടെക്‌നോളജി,
ലൈഫ് സയന്‍ സസ്, ബോട്ടണി, സുവോളജി, ബയോകെമിസ്‌ട്രി, മൈക്രോബയോളജി, ജനറ്റിക്‌സ്, ബയോഫിസിക്‌സ്, കെമിസ്‌ട്രി, ഫിസിക്‌സ്, മൈക്രോബിയല്‍ ജനറ്റിക്‌സ്, ബയോഇന്‍ഫര്‍മാറ്റിക്‌സ്, മറൈന്‍ ബയോടെക്‌നോളജി, മറൈന്‍ ബയോളജി, അക്വാറ്റിക് ബയോളജി ആന്‍ഡ് ഫിഷറീസ്, എന്‍വയണ്‍മെന്റല്‍ ബയോടെക്‌നോളജി, ബയോഎന്‍ജിനീയറിങ് തുടങ്ങിയ വിഷയങ്ങളിലെ എംഎസ് സി യോഗ്യതയുള്ളവര്‍ക്ക് അവസരങ്ങളുണ്ട്.
കൊച്ചി ശാസ്‌ത്രസാങ്കേതിക സര്‍വകലാശാല, ചെന്നൈയിലെ അണ്ണാ സര്‍വകലാശാല, കൊല്‍ക്കത്തയിലെ വെസ്‌റ്റ് ബംഗാള്‍ സാങ്കേതിക സര്‍വകലാശാല എന്നിവിടങ്ങളിലാണു കോഴ്‌സുകള്‍. മറൈന്‍ ബയോടെക്‌നോളജി, മറൈന്‍ ബയോളജി, അക്വാറ്റിക് ബയോളജി ആന്‍ഡ് ഫിഷറീസ്, എന്‍വയണ്‍മെന്റല്‍ ബയോടെക്‌നോളജി എംഎസ് സിക്കാര്‍ക്കു കൊച്ചിയില്‍ അവസരമുണ്ട്. മൂന്നു വിഭാഗങ്ങളിലും 2012, 2013, 2014 വര്‍ഷങ്ങളില്‍ ബിരുദം നേടിയവരെയാണു പരിഗണിക്കുക.
* അപേക്ഷ: www.jnu.ac.in എന്ന സൈറ്റില്‍ ലോഗിന്‍ ചെയ്‌ത്, നിര്‍ദേശങ്ങള്‍ പാലിച്ച് ഫെബ്രുവരി ഏഴു മുതല്‍ മാര്‍ച്ച് 26 വരെ ഓണ്‍ലൈന്‍ അപേക്ഷ സമര്‍പ്പിക്കാം.
ഇതിന്റെ കണ്‍ഫര്‍മേഷന്‍ പേജ് ഏപ്രില്‍ രണ്ടിനകം ഡല്‍ഹിയിലെ ത്തണം. ഓഫ് ലൈനിലാണു താല്‍പര്യമെങ്കില്‍ അതിനുമുണ്ടു സൗകര്യം. അപേക്ഷാഫോം മാര്‍ച്ച് 11 വരെ തപാല്‍ വഴി വിതരണം ചെയ്യും. ഇതു വരുത്തി പൂരിപ്പിച്ചു മാര്‍ച്ച് 28ന് അകം ഡല്‍ഹിയി ലെത്തിക്കണം. ഇതിന്റ വിശദാംശങ്ങള്‍ക്കു സൈറ്റ് നോക്കുക. മേല്‍ സൂചിപ്പിച്ച മൂന്നു വിഭാഗങ്ങളില്‍ ഓരോന്നിനും തനതായ അപേക്ഷാഫോമാണ്. ഒന്നിലേറെ വിഭാഗങ്ങളിലേക്കു വെവ്വേറെ അപേക്ഷകള്‍ സമര്‍പ്പിക്കണം.
* ഫീസും സ്‌കോളര്‍ഷിപ്പും: കേന്ദ്രസര്‍ക്കാരിലെ ബയോടെക്‌നോളജി വകുപ്പു നല്‍കുന്ന സ്‌കോളര്‍ഷിപ് സാധാരണഗതിയില്‍ ലഭിക്കും. ഫീസ് നിരക്കുകള്‍ എല്ലാ സര്‍വകലാശാലകളിലും ഒരുപോലെയല്ല. ചേരുന്നതിനു മുന്‍പു വ്യവസ്‌ഥകള്‍ വ്യക്‌തമായി മനസ്സിലാക്കുക. കൂടുതല്‍ വിവരങ്ങള്‍ക്കു www.jnu.ac.in എന്ന സൈറ്റിലെ അഡ്‌മിഷന്‍ ലിങ്കില്‍ ഈ കോഴ്‌സുകള്‍ സംബന്ധിച്ചുള്ള അനൗണ്‍സ്‌മെന്റ്, പ്രോസ്‌പെക്‌റ്റസ് എന്നിവ നോക്കുക.








