Showing posts with label Education. Show all posts
Showing posts with label Education. Show all posts

സര്‍ക്കാര്‍ ആയുധ നിര്‍മാണശാലകളില്‍ തൊഴിലവസരം

Written By Unknown on Thursday, 19 March 2015 | 16:21

ജബല്‍പൂരില്‍ 333 ഒഴിവ്‌
പരസ്യ നമ്പര്‍: ORDFYS/VFJ/DAVP/07/1314/LB
ജബല്‍പൂര്‌ ഓര്‍ഡിനന്‍സ്‌ ഫാക്‌ടറിയില്‍ വിവിധ തസ്‌തികകളിലെ 333 ഒഴിവുകളിലേക്ക്‌ അപേക്ഷ ക്ഷണിച്ചു. ഓണ്‍ലൈനായി അപേക്ഷിക്കണം. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി ഏപ്രില്‍ നാല്‌.

യോഗ്യത- മെട്രിക്കുലേഷന്‍/തത്തുല്യം. ബന്ധപ്പെട്ട ട്രേഡില്‍ നാഷണല്‍ അപ്രന്റിസ്‌ഷിപ്പ്‌ സര്‍ട്ടിഫിക്കറ്റ്‌ അല്ലെങ്കില്‍ നാഷണല്‍ ട്രേഡ്‌ സര്‍ട്ടിഫിക്കറ്റ്‌. പ്രായം- 18-32 വയസ്‌. എസ്‌.സി/എസ്‌.ടിക്കാര്‍ക്ക്‌ അഞ്ചും ഒ.ബി.സിക്കാര്‍ക്കു മൂന്നും വികലാംഗര്‍ക്കു പത്തും വര്‍ഷം ഉയര്‍ന്ന പ്രായപരിധിയില്‍ ഇളവ്‌ അനുവദിക്കും. മറ്റിളവുകള്‍ ചട്ടപ്രകാരം. അപേക്ഷ അയയ്‌ക്കുന്നതിനും മറ്റു വിവരങ്ങള്‍ക്കും വെബ്‌സൈറ്റ്‌: vfj.nic.in
ഇഷാപൂരില്‍ 208 ഒഴിവ്‌
ഇഷാപൂര്‌ മെറ്റല്‍ ആന്‍ഡ്‌ സ്‌റ്റീല്‍ ഫാക്‌ടറിയില്‍ വിവിധ ഗ്രൂപ്പ്‌ സി തസ്‌തികകളിലെ ഒഴിവുകളിലേക്ക്‌ അപേക്ഷ ക്ഷണിച്ചു. 208 ഒഴിവുകളുണ്ട്‌. ഓണ്‍ലൈനായി അപേക്ഷിക്കണം. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി മാര്‍ച്ച്‌ 22. ശമ്പളം- 5200-20200 ഗ്രേഡ്‌ പേ 1800 രൂപ.

വിദ്യാഭ്യാസ യോഗ്യത, സംവരണം, പ്രായപരിധി, അപേക്ഷാഫീസ്‌ തുടങ്ങിയ വിവരങ്ങള്‍ക്കു വെബ്‌സൈറ്റ്‌: msf.gov.in
മഹാരാഷ്‌ട്രയില്‍ 48 ഒഴിവ്‌
മഹാരാഷ്‌ട്ര ഓര്‍ഡനന്‍സ്‌ ഫാക്‌ടറിയില്‍ വിവിധ തസ്‌തികകളിലെ ഒഴിവുകളിലേക്ക്‌ അപേക്ഷ ക്ഷണിച്ചു. 48 ഒഴിവുകളാണുള്ളത്‌. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി ഏപ്രില്‍ നാല്‌.
സ്‌റ്റോര്‍കീപ്പര്‍: പ്ലസ്‌ടു ജയം

ഫയര്‍മാന്‍: പത്താംക്ലാസ്‌ ജയം, എലിമെന്ററി ഫയര്‍ ഫൈറ്റിംഗില്‍ കുറഞ്ഞത്‌ ആറുമാസത്തെ ബേസിക്‌ കോഴ്‌സ് പൂര്‍ത്തിയാക്കിയിരിക്കണം.
ശാരീരിക യോഗ്യത- ഷൂ ധരിക്കാതെ 165 സെ.മീ. ഉയരം വേണം. നെഞ്ചളവ്‌- 81.5 സെ.മീ. (വികസിപ്പിച്ച നിലയില്‍ 85 സെ.മീ.), കുറഞ്ഞത്‌ 50 കിലോ തൂക്കം വേണം.

ടെലഫോണ്‍ ഓപ്പറേറ്റര്‍ ഗ്രേഡ്‌-2: പ്ലസ്‌ടു ജയം, പി.ബി.എക്‌സ് ബോര്‍ഡ്‌ ഹാന്റ്‌ലിംഗ്‌, ഇലക്‌ട്രോണിക്‌സ് എക്‌സ്ചേഞ്ചില്‍ പ്രാവീണ്യം.

ലോവര്‍ ഡിവിഷന്‍ ക്ലാര്‍ക്ക്‌- പ്ലസ്‌ടു/തത്തുല്യം. സ്‌കില്‍ ടെസ്‌റ്റ് (കംപ്യൂട്ടര്‍) ഇംഗ്ലീഷില്‍ മിനിറ്റില്‍ 35 വാക്ക്‌ ടൈപ്പിംഗ്‌ വേഗത അല്ലെങ്കില്‍ ഹിന്ദിയില്‍ മിനിറ്റില്‍ 30 വാക്ക്‌ ടൈപ്പിംഗ്‌ വേഗത.

ദര്‍വാന്‍ (പുരുഷന്‍)- പത്താംക്ലാസ്‌/തത്തുല്യ ജയം.
ശാരീരിക യോഗ്യത- ഷൂ ധരിക്കാതെ 165 സെ.മീ. ഉയരം വേണം. നെഞ്ചളവ്‌ 77 സെ.മീ. അഞ്ചു സെന്റീമീറ്റര്‍ വികാസം വേണം. തൂക്കം 45 കിലോ.
സിവിലിയന്‍ മോട്ടോര്‍ ഡ്രൈവര്‍- ഒ.ജി. (പുരുഷന്‍)- മെട്രിക്കുലേഷന്‍, ഹെവി, ലൈറ്റ്‌ വെഹിക്കിള്‍ ഡ്രൈവിംഗ്‌ ലൈസന്‍സ്‌, ഓട്ടോമൊബൈല്‍ റിപ്പയറിംഗില്‍ അടിസ്‌ഥാന അറിവ്‌.

സീനിയര്‍ നഴ്‌സ് ഗ്രേഡ്‌-2 (സ്‌ത്രീ)- പ്ലസ്‌ടു ജയം/സയന്‍സ്‌ പഠിച്ച്‌ തത്തുല്യം. ബന്ധപ്പെട്ട സ്‌ഥാപനത്തില്‍നിന്നും ജനറല്‍ നഴ്‌സിംഗ്‌, മിഡ്‌വൈഫറി കോഴ്‌സ് ജയം, ഹോസ്‌പിറ്റലില്‍ കുറഞ്ഞതു രണ്ടു വര്‍ഷം പ്രവൃത്തിപരിചയം. അതില്‍ ഒരു വര്‍ഷം ഓപ്പറേഷന്‍ തീയറ്ററില്‍ വേണം. കംപ്യൂട്ടര്‍ പരിജ്‌ഞാനം.

ആംബുലന്‍സ്‌ മോട്ടോര്‍ ഡ്രൈവര്‍ (ഒ.ജി.)- മെട്രിക്കുലേഷന്‍ ജയം/തത്തുല്യം, ഡ്രൈവിംഗ്‌ ലൈസന്‍സ്‌, മെയിന്റനന്‍സ്‌ ആന്‍ഡ്‌ മൈനര്‍ റിപ്പയറിംഗില്‍ അറിവ്‌, ഫസ്‌റ്റ് എയ്‌ഡില്‍ പ്രലിമിനറി അറിവ്‌.

സൂപ്പര്‍വൈസര്‍ ഗ്രേഡ്‌-3 (കാന്റീന്‍)- മെട്രിക്കുലേഷന്‍/തത്തുല്യം
അപേക്ഷ അയയ്‌ക്കുന്നതിനും മറ്റു വിശദവിവരങ്ങള്‍ക്കും വെബ്‌സൈറ്റ്‌: ofrd.gov.inവിജ്‌ഞാപനത്തിന്റെ പൂര്‍ണ രൂപം മാര്‍ച്ച്‌ 14-20 ലക്കം എംപ്ലോയ്‌മെന്റ്‌ ന്യൂസിലും ലഭിക്കും.

ശ്രീചിത്തിര തിരുനാൾ ഇൻസ്റ്റിറ്റ്യൂട്ടിൽ വിവിധ ഒഴിവുകൾ.

Written By Unknown on Sunday, 4 January 2015 | 15:52

1. പ്രോജക്ട് സയന്റിസ്റ്റ്/ എൻജിനിയർ
    ഒഴിവ്:1, യോഗ്യത: ബയോപോളിമർ സയൻസ്, പോളിമർ സയൻസ്, കെമിസ്ട്രിയിൽ (ജനറൽ ആൻഡ് അപ്ലൈഡ്) ഒന്നാം ക്ലാസ് എം.എസ്സി, മെറ്റീരിയൽ സയൻസ് ആൻഡ് എൻജിനിയറിംഗ്/ മാനുഫാക്ടറിംഗ് എൻജി/ടെക്‌നോളജി, പ്ലാസ്റ്റിക്‌സ് എൻജി/ ടെക്‌നോളജിയിൽ ബി.ടെക്. പ്രോഡക്ട് ആന്റ് പ്രോട്ടോടൈപ്പ് ഡെവലപ്‌മെന്റ് ഇൻ മെഡിക്കൽ ഡിവൈസസ് ഇൻ ആർ ആന്റ് ഡി ലാബ് ആന്റ് ഇൻഡസ്ട്രീസിൽ പരിചയം അഭിലഷണീയം. 
പ്രായം: 35, ശമ്പളം 12,000 + 15 ശതമാനം എച്ച്ആർഎ.
വാക്ക് ഇൻ ഇന്റർവ്യു 2015 ജനുവരി 12ന് ഉച്ചയ്ക്ക് 2ന് പൂജപ്പുര ബയോമെഡിക്കൽ ടെക്‌നോളജി വിംഗിൽ.

2. എൻജിനിയർ 
    ഒഴിവ്:1. 179 ദിവസത്തേക്കാണ് നിയമനം.യോഗ്യത ബയോമെഡിക്കൽ എൻജിനിയറിംഗിൽ ഒന്നാം ക്ലാസ് ബി.ടെക്, അനുബന്ധ രംഗത്ത് 2 വർഷത്തെ പരിചയം. പ്രായം 30, പ്രതിഫലം 21,000 + എച്ച്ആർഎ.വാക്ക് ഇൻ ഇന്റർവ്യു 2015 ജനുവരി 13ന് രാവിലെ 9ന്.

ഉദ്യോഗാർത്ഥികൾ സർട്ടിഫിക്കറ്റുകളും മറ്റ് തെളിവുകളുമായി അന്നേ ദിവസം മെഡിക്കൽ കോളേജ് കാമ്പസിലെ അച്യുതമേനോൻ സെന്റർ ഫോർ ഹെൽത്ത് സയൻസ് സ്റ്റഡീസിലെത്തണം.

വെബ്‌സൈറ്റ്: w​w​w.​s​c​t​i​m​s​t.​a​c.​in
ഫോൺ: 0471 2340801, 2443152.

റെയില്‍വേ പാരാമെഡിക്കല്‍ വിഭാഗങ്ങളില്‍ 951 ഒഴിവുകളിലേക്ക്‌ അപേക്ഷ ക്ഷണിച്ചു.

Written By Unknown on Monday, 10 November 2014 | 16:24

വിവിധ റെയില്‍വേ റിക്രൂട്ട്‌മെന്റ്‌ ബോര്‍ഡുകളില്‍ പാരാമെഡിക്കല്‍ വിഭാഗങ്ങളില്‍ 951 ഒഴിവുകളിലേക്ക്‌ അപേക്ഷ ക്ഷണിച്ചു. 438 സ്‌റ്റാഫ്‌ നഴ്‌സ്, 227 ഹെല്‍ത്ത്‌ ഇന്‍സ്‌പെക്‌ടര്‍, 168 ഫാര്‍മസിസ്‌റ്റ് എന്നിവയടക്കമാണ്‌ ഒഴിവുകള്‍. ഒഴിവുകളും അപേക്ഷയും സംബന്ധിച്ച പൂര്‍ണ വിവരങ്ങള്‍ നവംബര്‍ 1-7 ലക്കം എംപേ്ലായ്‌മെന്റ്‌ ന്യൂസില്‍ ഉണ്ട്‌. സെന്‍ട്രലൈസ്‌ഡ് എംപേ്ലായ്‌മെന്റ്‌ നോട്ടീസ്‌ നമ്പര്‍: 04/2014. പരസ്യ തീയതി: 01.11.2014. അവസാന തീയതി ഡിസംബര്‍ ഒന്ന്‌. 2015 ഫെബ്രുവരി എട്ടിന്‌ പരീക്ഷ നടക്കും. ഓണ്‍ലൈനായാണ്‌ അപേക്ഷിക്കേണ്ടത്‌.
 
ഒഴിവുള്ള തസ്‌തികകള്‍: സ്‌റ്റാഫ്‌ നഴ്‌സ്, ഹെല്‍ത്ത്‌ ആന്‍ഡ്‌ മലേറിയ ഇന്‍സ്‌പെക്‌ടര്‍, ഇ.സി.ജി. ടെക്‌നീഷ്യന്‍, ഫാര്‍മസിസ്‌റ്റ്-3, ലാബ്‌ അസിസ്‌റ്റന്റ്‌-2, ഹീമോ ഡയാലിസിസ്‌ ടെക്‌നീഷ്യന്‍, കാര്‍ഡിയോളജി ടെക്‌നീഷ്യന്‍, ഓഡിയോളജി കം സ്‌പീച്ച്‌ തെറാപിസ്‌റ്റ്, ഫിസിയോ തെറാപിസ്‌റ്റ്, ഡിസ്‌ട്രിക്‌ട് എക്‌സ്ടെന്‍ഷന്‍ എജൂക്കേറ്റര്‍, ഡയറ്റീഷ്യന്‍, ഒഫ്‌താല്‍മിക്‌ ടെക്‌നീഷ്യന്‍ കം ഒപ്‌റ്റീഷ്യന്‍, മെയില്‍ ഫീല്‍ഡ്‌ വര്‍ക്കര്‍, ഡെന്റല്‍ ഹൈജീനിസ്‌റ്റ്, ഒപ്‌ടോമെട്രിസ്‌റ്റ്, ഓഡിയോമെട്രി ടെക്‌നീഷ്യന്‍, എക്‌സ്റേ ടെക്‌നീഷ്യന്‍, കാത്‌ലാബ്‌ ടെക്‌നീഷ്യന്‍. എഴുത്തു പരീക്ഷ, അഭിമുഖം, മെഡിക്കല്‍ പരിശോധന എന്നിവയെ അടിസ്‌ഥാനമാക്കിയാണ്‌ തെരഞ്ഞെടുപ്പ്‌. കാറ്റഗറി നമ്പര്‍, തസ്‌തിക, ശമ്പളം, ഒഴിവുള്ള റെയില്‍വേ ബോര്‍ഡ്‌, റെയിവേ, വിവിധ വിഭാഗം തിരിച്ചുള്ള ഒഴിവുകള്‍, വൈകല്യം സംബന്ധിച്ച വിവരങ്ങള്‍, ശാരീരിക യോഗ്യതകള്‍, പ്രായം, പരീക്ഷാ ഫീസ്‌, പരീക്ഷയുടെ സ്‌റ്റേജുകള്‍ മെന്നിവ സംബന്ധിച്ച വിവരങ്ങള്‍ എമ്പേ്ലായ്‌മെന്റ്‌ ന്യൂസിലും ബന്ധപ്പെട്ട റെയില്‍വേ റിക്രുട്ട്‌മെന്റ്‌ ബോര്‍ഡുകളുടേ വെബ്‌സൈറ്റിലുമുണ്ട്‌. ന്ദന്ദന്ദ.ദ്ധദ്ധ്രന്റത്സന്റദ്ധന്ദന്റത്നന്ഥ.ദ്ദഗ്നത്മ.ദ്ധ എന്ന വെബ്‌സൈറ്റിലെ റിക്രൂട്ട്‌മെന്റ്‌ എന്ന ലിങ്കില്‍ നിന്ന്‌ ആര്‍.ആര്‍.ബികളുടെ വെബ്‌സൈറ്റില്‍ എത്താം. അഹമ്മദാബാദ്‌, അജ്‌മിര്‍, ബംഗളുരു, ഭോപ്പാല്‍, ഭുവനേശ്വര്‍, ബില്‍സപുര്‍, ചണ്ഡിഗര്‍, ചെന്നൈ, ഗുവാഹത്തി, ജമ്മു-ശ്രീനഗര്‍, കൊല്‍കത്ത, മാള്‍ഡ, മുംബൈ, മുസാഫര്‍പുര്‍, പട്‌ന, റാഞ്ചി, സെക്കന്ദരാബാദ്‌,, സിലിഗുഡി എന്നീ ആര്‍.ആര്‍.ബികളിലാണ്‌ ഒഴിവുകള്‍.

കേരള പബ്ലിക്‌ സര്‍വീസ്‌ കമ്മിഷന്‍ 51 തസ്‌തികകളില്‍ നിയമനത്തിന്‌ അപേക്ഷ ക്ഷണിച്ചു.

Written By Unknown on Thursday, 21 August 2014 | 21:48

തസ്‌തികകള്‍, വകുപ്പ്‌/സ്‌ഥാപനം, ഒഴിവുകളുടെ എണ്ണം എന്നിവ ചുവടെ:
 
 ജനറല്‍ റിക്രൂട്ട്‌മെന്റ്‌(സംസ്‌ഥാനതലം): ഹെഡ്‌ ഓഫ്‌ സെക്ഷന്‍-ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി, ഒരു ഒഴിവ്‌, സാങ്കേതിക വിദ്യാഭ്യാസ. പ്രീൈപ്രമറി ടീച്ചര്‍-1,(ബധിരവിദ്യാലയം),വിദ്യാഭ്യാസവകുപ്പ്‌. ഡെപ്യൂട്ടി ടൗണ്‍ പ്ലാനര്‍-3, ഗ്രേറ്റര്‍ കൊച്ചിന്‍ ഡവലപ്‌മെന്റ്‌ അതോരിറ്റി, ജൂനിയര്‍ മാനേജര്‍(ക്വാളിറ്റി അഷ്വറന്‍സ്‌)-3, സിവില്‍ സപൈ്ലസ്‌ കോര്‍പറേഷന്‍, ട്രേഡ്‌ ഇന്‍സ്‌ട്രക്‌ടര്‍ ഗ്രേഡ്‌-രണ്ട്‌, -1, സാങ്കേതികവിദ്യാഭ്യാസം, ടെക്‌നിക്കല്‍ അസിസ്‌റ്റന്റ്‌-2, ആയുര്‍വേദ മെഡിക്കല്‍ വിദ്യാഭ്യാസം, ഫോര്‍മാന്‍-1, സെന്‍ട്രല്‍ വര്‍ക്ക്‌ ഷോപ്പ്‌ മെഡിക്കല്‍ വിദ്യാഭ്യാസം, സ്‌റ്റെനോഗ്രാഫര്‍ ഗ്രേഡ്‌-നാല്‌, 1, ഓട്ടോകാസ്‌റ്റ് ലിമിറ്റഡ്‌, ലോവര്‍ ഡിവിഷന്‍ അക്കൗണ്ടന്റ്‌,10,കെ.എസ്‌.ഐ.ഡി.,സി, അസിസ്‌റ്റന്റ്‌ ഫാര്‍മസിസ്‌റ്റ്-54, സിവില്‍ സപൈ്ലസ്‌ കോര്‍പറേഷന്‍, അറ്റന്‍ഡര്‍-1, കെ.എസ്‌.ഐ.ഡി.സി. ജനറല്‍ റിക്രൂട്ട്‌മെന്റ്‌ (ജില്ലാതലം): ഹൈസ്‌കൂള്‍ അസിസ്‌റ്റന്റ്‌(സോഷ്യല്‍ സ്‌റ്റഡീസ്‌, കന്നഡ)-3, വിദ്യാഭ്യാസം, ഫിസിക്കല്‍ എജൂക്കേഷന്‍ ടീച്ചര്‍, വിദ്യാഭ്യാസം, ലോവര്‍ഡിവിഷന്‍ ക്ലര്‍ക്ക്‌, കേരള മുനിസിപ്പല്‍ കോമണ്‍ സര്‍വീസ്‌(താഴ്‌ന്ന വിഭാഗം ജീവനക്കാരില്‍ നിന്നു മാത്രം) 14 ജില്ലകളിലേക്കും, ലൈന്‍മാന്‍ ഗ്രേഡ്‌ 1,-1, റവന്യൂ വകുപ്പ്‌ കോട്ടയം, വെല്‍ഡര്‍-1, ആരോഗ്യം, എറണാകുളം, പമ്പ്‌ ഓപ്പറേറ്റര്‍/പ്ലംബര്‍-2 തിരുവനന്തപുരം, മൃഗസംരക്ഷണം, വാച്ച്‌മാന്‍/നൈറ്റ്‌ വാച്ച്‌മാന്‍(വിമുക്‌തഭടന്മാര്‍ മാത്രം)-1, തുറമുഖം (കോഴിക്കോട്‌). എന്‍.സി.എ(സംസ്‌ഥാനതലം): മെഡിക്കല്‍ വിദ്യാഭ്യാസ വകുപ്പില്‍ ലക്‌ചറര്‍/സീനിയര്‍ ലക്‌ചറര്‍: അനസ്‌തേഷ്യോളജി,അനാട്ടമി, ബയോകെമിസ്‌ട്രി, കമ്യൂണിറ്റി മെഡിസിന്‍, ഫാര്‍മക്കോളജി, മൊത്തം ഒഴിവുകള്‍:10), ലക്‌ചറര്‍ ഇന്‍ അറബിക്‌-1,കോളജ്‌ വിദ്യാഭ്യാസം, ഡയറി എക്‌സ്റ്റന്‍സ്‌ഷന്‍ ഓഫീസര്‍-1, ക്ഷീരവികസനം, വൊക്കേഷണല്‍ ടീച്ചര്‍ -ലൈവ്‌സ്റ്റോക്ക്‌ മാനേജ്‌മെന്റ്‌-2, വി.എച്ച്‌.എസ്‌.ഇ, സയന്റിഫിക്‌ അസിസ്‌റ്റന്റ്‌-1, ഫൊറന്‍സിക്‌ സയന്‍സ്‌ ലബോറട്ടറി, കൂലിവര്‍ക്കര്‍-1, സംസ്‌ഥാന ജലഗതാഗതം. എന്‍.സി.എ(ജില്ലാതലം): എല്‍.പി.സ്‌കൂള്‍ അസിസ്‌റ്റന്റ്‌(മലയാളം മാധ്യമം)-15, വിദ്യാഭ്യാസം, എല്‍.പി. സ്‌കൂള്‍ അസിസ്‌റ്റന്റ്‌(കന്നഡ മാധ്യമം)-1, വിദ്യാഭ്യാസം, ടഗ്‌ ൈഡ്രവര്‍-1, തുറമുഖ വകുപ്പ്‌, നഴ്‌സ് ഗ്രേഡ്‌ രണ്ട്‌-2,ആയുര്‍വേദം, കോണ്‍ഫിഡന്‍ഷ്യല്‍ അസിസ്‌റ്റന്റ്‌-5, വിവിധ വകുപ്പുകള്‍, ക്ലര്‍ക്ക്‌-ടൈപ്പിസ്‌റ്റ്-1,വിവിധം,എല്‍.ഡി.സി-1,(വിമുക്‌ത ഭടന്മാര്‍ മാത്രം), എന്‍.സി.സി-സൈനിക ക്ഷേമം, എല്‍.ഡി.സി-1, (കന്നഡയും മലയാളവും അറിയുന്നവര്‍ മാത്രം), റിസര്‍വ്‌ വാച്ചര്‍/ഡിപ്പോ വാച്ചര്‍/ വാച്ചര്‍-2, വനം.പി.എച്ച്‌ ബാക്ക്‌ ലോഗ്‌(സംസ്‌ഥാന തലം): അസിസ്‌റ്റന്റ്‌ ഇന്‍ഷുറന്‍സ്‌ മെഡിക്കല്‍ ഓഫീസര്‍-7, ഇന്‍ഷുറന്‍സ്‌ മെഡിക്കല്‍ സര്‍വീസ്‌, അസിസ്‌റ്റന്റ്‌ എഞ്ചിനിയര്‍-1, കേരളാ വാട്ടര്‍ അതോരിറ്റി, അസിസ്‌റ്റന്റ്‌ എഞ്ചിനിയര്‍(സിവില്‍)-6,വൊക്കേഷണല്‍ ഇന്‍സ്‌ട്രക്‌ടര്‍ ഇന്‍ അഗ്രിക്കള്‍ച്ചര്‍-2, വി.എച്ച്‌.എസ്‌.ഇ. www.keralapsc.gov.in എന്ന വെബ്‌സൈറ്റിലൂടെ ഓണ്‍ലൈനായാണ്‌ അപേക്ഷ അയയ്‌ക്കേണ്ടത്‌. യോഗ്യത, അപേക്ഷ അയയ്‌ക്കേണ്ട വിധം വിജ്‌ഞാപനം ഓഗസ്‌റ്റ് 15-ലെ പി.എസ്‌.സി ബുള്ളറ്റിനിലും വെബ്‌സൈറ്റിലും ഉണ്ട്‌. അപേക്ഷ അയയ്‌ക്കാനുള്ള അവസാന തീയതി സെപ്‌റ്റംബര്‍ 17.

കേരള ഗ്രാമീണ്‍ ബാങ്കില്‍ 683 ഒഴിവുകളിലേക്ക്‌ അപേക്ഷിക്കാം.

Written By Unknown on Saturday, 2 August 2014 | 22:05

മലപ്പുറം ആസ്‌ഥാനമായുള്ള കേരള ഗ്രാമീണ്‍ ബാങ്കില്‍ ഓഫിസര്‍ സ്‌കെയില്‍-1(അസിസ്‌റ്റന്റ്‌ മാനേജര്‍), ഓഫിസ്‌അസിസ്‌റ്റന്റ്‌ (മള്‍ട്ടിപര്‍പ്പസ്‌)തസ്‌തികകളിലെ ഒഴിവുകളിലേക്ക്‌ അപേക്ഷിക്കാം. 683 ഒഴിവുകളാണുള്ളത്‌. റീജനല്‍ റൂറല്‍ ബാങ്കുകളിലേക്ക്‌ഐബിപിഎസ്‌ നടത്തിയ പൊതുപരീക്ഷയെഴുതി യോഗ്യത നേടിയവര്‍ക്കാണ്‌ അവസരം. 
ഓണ്‍ലൈനില്‍ അപേക്ഷിക്കണം.അപേക്ഷ സ്വീകരിക്കുന്ന അവസാനതീയതി ഓഗസ്‌റ്റ്‌ 11. ഓഫിസര്‍ (സ്‌കെയില്‍- 1)തസ്‌തികയില്‍ 253 ഒഴിവുംഓഫിസ്‌ അസിസ്‌റ്റന്റ്‌ (മള്‍ട്ടിപര്‍പ്പസ്‌) തസ്‌തികയില്‍ 430 ഒഴിവുമാണുള്ളത്‌.ശമ്പളം: ഓഫിസര്‍ ജൂനിയര്‍മാനേജ്‌മെന്റ്‌ സ്‌കെയില്‍ - 1:14500- 25700 രൂപഓഫിസ്‌ അസിസ്‌റ്റന്റ്‌ (മള്‍ട്ടിപര്‍പ്പസ്‌): 7200- 19300 രൂപയോഗ്യത (2013 ജൂലൈ ഒന്നിന്‌):ഓഫിസര്‍ ജൂനിയര്‍ മാനേജ്‌മെന്റ്‌ സ്‌കെയില്‍ 1 (അസിസ്‌റ്റന്റ്‌ മാനേജര്‍): ഏതെങ്കിലുംവിഷയത്തില്‍ ബിരുദം അല്ലെങ്കില്‍ തത്തുല്യം. അഗ്രിക്കള്‍ച്ചര്‍/ഹോര്‍ട്ടിക്കള്‍ച്ചര്‍/ഫോറസ്‌ട്രി/അനിമല്‍ ഹസ്‌ബന്‍ഡറി/വെറ്ററിനറി സയന്‍സ്‌/അഗ്രിക്കള്‍ച്ചര്‍ എന്‍ജിനീയറിങ്‌/പിസികള്‍ച്ചര്‍/ അഗ്രി മാര്‍ക്കറ്റിങ്‌ ആന്‍ഡ്‌ കോ-ഓപ്പറേഷന്‍ /ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി/മാനേജ്‌മെന്റ്‌/ ലോ/ ഇക്കണോമിക്‌സ്‌/ അക്കൗണ്ടന്‍സി തുടങ്ങിയ വിഷയങ്ങളില്‍ ബിരുദമുള്ളവര്‍ക്ക്‌ മുന്‍ഗണന ലഭിക്കും.മലയാള ഭാഷയില്‍ പ്രാവീണ്യമുണ്ടായിരിക്കണം.

ഓഫിസ്‌ അസിസ്‌റ്റന്റ്‌ (മള്‍ട്ടിപര്‍പ്പസ്‌): ഏതെങ്കിലും വിഷയത്തില്‍ ബിരുദം അല്ലെങ്കില്‍ തത്തുല്യം. മലയാള ഭാഷയില്‍പ്രാവീണ്യമുണ്ടായിരിക്കണംപ്രായപരിധി (2013 ജൂലൈഒന്നിന്‌): ഓഫിസര്‍ ജൂനിയര്‍മാനേജ്‌മെന്റ്‌ സ്‌കെയില്‍-1 (അസിസ്‌റ്റന്റ്‌ മാനേജര്‍) : 18 വയസിനു മുകളില്‍. എന്നാല്‍ 28വയസില്‍ താഴെ.ഓഫിസ്‌ അസിസ്‌റ്റന്റ്‌ (മള്‍ട്ടിപര്‍പ്പസ്‌): 18 നും 28 നും മധ്യേ.ഉയര്‍ന്ന പ്രായത്തില്‍ പട്ടികവിഭാഗത്തിന്‌ അഞ്ചും ഒബിസിക്കു മൂന്നും വികലാംഗര്‍ക്കുപത്തും വര്‍ഷം ഇളവനുവദിക്കും.

തിരഞ്ഞെടുപ്പ്‌: ഇന്റര്‍വ്യൂവിന്റെ അടിസ്‌ഥാനത്തിലാണു തിരഞ്ഞെടുപ്പ്‌. ഓഫിസര്‍ തസ്‌തികകളിലേക്ക്‌ തിരഞ്ഞെടുക്കപ്പെടുന്നവര്‍ക്കു രണ്ടു വര്‍ഷവുംഓഫിസ്‌ അസിസ്‌റ്റന്റ്‌ തസ്‌തികയിലേക്ക്‌ തിരഞ്ഞെടുക്കപ്പെടുന്നവര്‍ക്കു ഒരു വര്‍ഷവുംപ്രൊബേഷനുണ്ടാകും.അപേക്ഷാഫീസ്‌:ഓഫിസര്‍ ജൂനിയര്‍ മാനേജ്‌മെന്റ്‌ സ്‌കെയില്‍ - 1 : 100രൂപ (പട്ടികവിഭാഗം, വികലാംഗര്‍ക്ക്‌ 20 രൂപ മതി )

ഓഫിസ്‌ അസിസ്‌റ്റന്റ്‌ : 100രൂപ (പട്ടികവിഭാഗം, വികലാംഗര്‍, വിമുക്‌തഭടന്‍മാര്‍ക്ക്‌ 20രൂപ മതി ). ഫീസ്‌ സംബന്ധിച്ചനിര്‍ദേശങ്ങള്‍ക്ക്‌ വെബ്‌സൈറ്റിലെവിജ്‌ഞാപനം കാണുക. അപേക്ഷിക്കേണ്ട വിധം: 
www.keralagbank.com എന്ന വെബ്‌സൈറ്റിിലൂടെ ഓണ്‍ലൈനില്‍ അപേക്ഷിക്കണം.

കാലടി സര്‍വകലാശാലയുടെ എം.എ, എം.എസ്‌.ഡബ്ല്യു, എം.പി.എഡ്‌. കോഴ്‌സുകളിലേക്ക്‌ ഏപ്രില്‍ 30 വരെ അപേക്ഷിക്കാം.

Written By Unknown on Wednesday, 23 April 2014 | 11:44

കാലടി: കാലടി ശ്രീശങ്കരാചാര്യ സംസ്‌കൃതസര്‍വകലാശാലയുടെ എം.എ, എം.എസ്‌.ഡബ്ല്യു, എം.പി.എഡ്‌. കോഴ്‌സുകളിലേക്ക്‌ ഏപ്രില്‍ 30 വരെ അപേക്ഷിക്കാം. ഓണ്‍ലൈനിലാണ്‌ അപേക്ഷിക്കേണ്ടത്‌. പ്രവേശനപരീക്ഷയുടെയും അഭിമുഖത്തിന്റെയും അടിസ്‌ഥാനത്തിലാണു പ്രവേശനം.
കാലടി മെയിന്‍ സെന്ററിലും എട്ടു പ്രാദേശികകേന്ദ്രങ്ങളിലും എം.എ. പ്രവേശന പരീക്ഷാ സെന്ററുകളുണ്ട്‌.
എം.എസ്‌.ഡബ്ല്യു. പ്രോഗ്രാമിനു കാലടി, പയ്യന്നൂര്‍, തിരൂര്‍, തുറവൂര്‍ സെന്ററുകളില്‍ പരീക്ഷ എഴുതാം. കാലടി മുഖ്യകേന്ദ്രത്തിലാണ്‌ എം.പി.എഡ്‌. പ്രോഗ്രാമിന്റെ പ്രവേശന പരീക്ഷാസെന്റര്‍.
ഓണ്‍ലൈന്‍ അപേക്ഷയുടെ പ്രിന്റഡ്‌ കോപ്പിയും യോഗ്യത, ജാതി എന്നിവ തെളിയിക്കുന്ന രേഖകളുടെ കോപ്പിയും ഡിഡി/ചലാന്‍ റസീപ്‌റ്റ്‌ എന്നിവയും അസിസ്‌റ്റന്റ്‌ രജിസ്‌ട്രാര്‍ (എക്‌സാ മിനേഷന്‍സ്‌), ശ്രീശങ്കരാചാര്യ യൂണിവേഴ്‌സിറ്റി ഓഫ്‌ സാന്‍സ്‌ക്രിറ്റ്‌, കാലടി എന്ന വിലാസത്തില്‍ മേയ്‌ ആറിനു മുമ്പു ലഭിക്കണം. കൂടുതല്‍ വിവരങ്ങള്‍ വെബ്‌ സൈറ്റില്‍.

നാവികസേനയുടെ എക്‌സിക്യൂട്ടീവ്‌ ബ്രാഞ്ചില്‍ പൈലറ്റ്‌/ഒബ്‌സര്‍വറാകാന്‍ അവസരം.

Written By Unknown on Sunday, 6 April 2014 | 09:15

നാവികസേനയുടെ എക്‌സിക്യൂട്ടീവ്‌ ബ്രാഞ്ചില്‍ (ഷോര്‍ട്ട്‌സര്‍വീസ്‌ കമ്മിഷന്‍) പൈലറ്റ്‌/ഒബ്‌സര്‍വറാകാന്‍ അവസരം. പൈലറ്റ്‌ തസ്‌തി കയിലേക്ക്‌ അവിവാഹിതരായ പുരുഷന്‍മാര്‍ മാത്രം അപേക്ഷിച്ചാല്‍ മതി. ഒബ്‌സര്‍വറാകാന്‍ അവിവാഹിതരായ പുരുഷന്‍മാര്‍ക്കും സ്‌ത്രീകള്‍ക്കും അവസരമുണ്ട.്

 പൈലറ്റ്‌ ആപ്‌റ്റിറ്റിയൂഡ്‌ ബാറ്ററി ടെസ്‌റ്റില്‍മുന്‍പു പരാജയപ്പെട്ടവര്‍ പൈലറ്റ്‌ കേഡറിലേക്ക്‌ അപേക്ഷിക്കേണ്ടതില്ല. 2014 ഡിസംബറില്‍ ഏഴിമല നാവിക അക്കാദമിയില്‍കോഴ്‌സ്‌ തുടങ്ങും.

ഓണ്‍ലൈന്‍ അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി: ഏപ്രില്‍ 11. വിദ്യാഭ്യാസ യോഗ്യത: കുറഞ്ഞത്‌ 70% മാര്‍ക്കോടെ ഏതെങ്കിലും വിഷയത്തില്‍ ബിരുദം. പ്ലസ്‌ ടു തലത്തില്‍ ഫിസിക്‌സുംമാത്തമാ റ്റിക്‌സും പഠിച്ചവരാകണം.

സിപിഎല്‍ ഹോള്‍ഡേഴ്‌സ്‌: കുറഞ്ഞത്‌ 60% മാര്‍ക്കോടെ ഏതെങ്കിലും വിഷയത്തില്‍ ബിരുദം, പ്ലസ്‌ ടു തലത്തില്‍ ഫിസിക്‌സും മാത്തമാ റ്റിക്‌സും പഠിച്ചവരാകണം, ഉദ്യോഗാര്‍ഥിക്ക്‌ നിലവില്‍ ഡിജിസിഎ അംഗീകരിച്ച യോഗ്യത ഉണ്ടായിരിക്കണം.ഇതിനകം യോഗ്യത നേടിയിട്ടില്ലാത്തവരും അപേക്ഷിക്കേണ്ടതില്ല. പ്രായം: 19-24, 1991 ജനുവരിരണ്ടിനും 1996 ജനുവരി ഒന്നിനും മധ്യേ ജനിച്ചവരാകണം. രണ്ടുതീയതികളും ഉള്‍പ്പെടെ.

സിപിഎല്‍ ഹോള്‍ഡേഴ്‌സ്‌:
19-25, 1990 ജനുവരി രണ്ടിനും1996 ജനുവരി ഒന്നിനും മധ്യേ ജനിച്ച വരാകണം. രണ്ടു തീയതികളും ഉള്‍പ്പെടെ.പൈലറ്റ്‌, ഒബ്‌സര്‍വര്‍ ശാരീരിക യോഗ്യതകള്‍ പുരുഷന്‍: ഉയരം കുറഞ്ഞത്‌: 162.5 സെ.മീ, തൂക്കവും കാല്‍നീളവും ആനുപാതികം.സ്‌ത്രീ: ഉയരം കുറഞ്ഞത്‌: 152സെമീ, തൂക്കവും കാല്‍നീളവുംആനുപാതികം. കാഴ്‌ചശക്‌തി: ദൂരക്കാഴ്‌ച : 6/6, 6/9 - 6/6, 6/6. വര്‍ണാന്ധതയോ നിശാന്ധതയോ പാടില്ല.

എസ്‌എസ്‌സി: പത്തു വര്‍ഷത്തേക്കാണ്‌ ഷോര്‍ട്ട്‌ സര്‍വീസ്‌ കമ്മിഷന്‍. ഒഴിവും സേവനമികവും സന്നദ്ധതയും വിലയിരുത്തി ഇത്‌ പരമാവധി 14 വര്‍ഷത്തേക്കുനീട്ടാം. ഈ സ്‌കീം പ്രകാരംനിയമനം നേടുന്നവര്‍ക്കു പെര്‍മന ന്റ്‌ കമ്മിഷന്‌ അര്‍ഹത ഉണ്ടായിരിക്കില്ല.

തിരഞ്ഞെടുപ്പ്‌: ഷോര്‍ട്ട്‌ ലിസ്‌റ്റ്‌ചെയ്യപ്പെടുന്നവരെ 2014 ജൂണ്‍- ഒക്‌ടോബറില്‍ ബാംഗ്ലൂരില്‍ നടത്തുന്ന എസ്‌എസ്‌ബിഇന്റര്‍വ്യൂവിനു ക്ഷ ണിക്കും. രണ്ടു ഘട്ടങ്ങളിലായി അഞ്ചു ദിവസമാണ്‌ ഇന്റര്‍വ്യൂ. ആദ്യഘട്ടത്തില്‍ ഇന്റലിജന്‍സ്‌ ടെസ്‌റ്റ്‌, പിക്‌ചര്‍ പെര്‍സപ്‌ഷന്‍, ഗ്രൂപ്പ്‌ ഡിസ്‌കഷന്‍. ഇതില്‍ വിജയിക്കുന്നവരെയാണു രണ്ടാം ഘട്ടത്തില്‍ക്ഷണിക്കുക.

സൈക്കോളജിക്കല്‍ ടെസ്‌റ്റ്‌, ഗ്രൂപ്പ്‌ ടാസ്‌ക്ക്‌,ഇന്റര്‍വ്യൂ എന്നിവ ഉള്‍പ്പെട്ടതാണു രണ്ടാം ഘട്ടം. പൈലറ്റ്‌കേഡറ്റിലേക്കുള്ള ഉദ്യോഗാര്‍ഥികളെ പൈലറ്റ്‌ ആപ്‌റ്റിറ്റിയൂഡ്‌ ബാറ്ററി ടെസ്‌റ്റിനും ഏവിയേഷന്‍ മെഡിക്കല്‍ എക്‌സാമിനേഷനും വിധേയരാക്കും. ഒബ്‌സര്‍വര്‍ കേഡറ്റിലേക്കുള്ള ഉദ്യോഗാര്‍ഥികള്‍ക്ക്‌ ഏവിയേഷന്‍ മെഡിക്കല്‍ എക്‌സാമിനേഷന്‍ മാത്രമേ ഉണ്ടാകൂ. പരിശീലനം: 2014 ഡിസംബറില്‍ ഏഴിമല നാവിക അക്കാദമിയില്‍ പരിശീലനം തുടങ്ങും. പരിശീലനം പൂര്‍ത്തിയാക്കുന്നവരെസബ്‌-ലഫ്‌റ്റനന്റ്‌ റാങ്കില്‍നിയമിക്കും. ഉദ്യോഗക്കയറ്റത്തിനും സാധ്യത. പരിശീലനകാലത്തു വിവാഹിതരാകാന്‍ പാടില്ല.

അപേക്ഷിക്കേണ്ടവിധം
www.nausena-bharti.nic.in എന്ന വെബ്‌ സൈറ്റ്‌ മുഖേന മാര്‍ച്ച്‌ 24 മുതല്‍ ഏപ്രില്‍ 11 വരെഇ-ആപ്ലിക്കേഷന്‍ സമര്‍പ്പിക്കാം.ഓണ്‍ലൈന്‍ അപേക്ഷകര്‍ക്ക്‌ഇ-മെയില്‍ വിലാസം, മൊബൈല്‍നമ്പര്‍ എന്നിവ നിര്‍ബന്ധമായും ഉണ്ടായിരിക്കണം. വെബ്‌സൈറ്റിലെ Apply Online  ®K ÜßCßW Officer Entry യില്‍ ക്ലിക്ക്‌ ചെയ്‌ത്‌ പൈലറ്റ്‌/ഒബ്‌സര്‍വര്‍ എന്‍ട്രിക്കായുള്ളഅപേക്ഷ പൂരിപ്പിക്കാം.ശരിയായി അപേക്ഷ പൂരിപ്പിച്ചു കഴിയുമ്പോള്‍ ആപ്ലിക്കേഷന്‍നമ്പര്‍ ലഭിക്കും. ആപ്ലിക്കേഷന്‍ നമ്പര്‍ സഹിതമുള്ള അപേക്ഷയുടെ രണ്ടു പ്രിന്റ്‌ഔട്ട്‌ എടുക്കണം.

ഇതില്‍ ഒരെണ്ണത്തില്‍ ഒപ്പിട്ട്‌ സ്വയം സാക്ഷ്യപ്പെടുത്തിയ ഫോട്ടോയും ഇനിപറയുന്ന രേഖകളുടെ ഗസറ്റഡ്‌ഓഫിസര്‍ സാക്ഷ്യപ്പെടുത്തിയപകര്‍പ്പുകളും തുന്നിച്ചേര്‍ത്ത്‌/സ്‌റ്റേപിള്‍ ചെയ്‌ത്‌ ഏപ്രില്‍21നു മുന്‍പു താഴെപ്പറയുന്നവിലാസത്തില്‍ ലഭിക്കത്തക്കവിധം സാധാരണ തപാലില്‍അയയ്‌ക്കണം.

1. 10,12 ക്ലാസ്‌ സര്‍ട്ടിഫിക്കറ്റുകളുടെ പകര്‍പ്പ്‌(മാര്‍ക്ക്‌ ലിസ്‌റ്റുകള്‍ സഹിതം)
2. മറ്റു യോഗ്യതാ സര്‍ട്ടിഫിക്കറ്റുകളുടെ പകര്‍പ്പ്‌(എല്ലാ വര്‍ഷം/സെമസ്‌റ്ററുകളിലെയും മാര്‍ക്ക്‌ലിസ്‌റ്റുകള്‍ സഹിതം) കവറിനു മുകളില്‍
ONLINE APPLICATION NO. ______APPLICATION FOR SSCPILOT/OBSERVER - DEC 2014 COURSE Qualifi cation ______Percentage ___%  എന്ന്‌ ആവശ്യമായതു ചേര്‍ത്തുപൂരിപ്പിച്ചെഴുതണം.

വിലാസം:
Post Box No. 02, SarojiniNagar P.O, New Delhi - 110023.വിശദവിവരങ്ങള്‍ക്ക്‌ വെബ്‌സൈറ്റ്‌: www.nausena-bharti.nic.in

കോള്‍ ഇന്ത്യ ലിമിറ്റഡില്‍ മാനേജ്‌മെന്റ് ട്രെയിനി തസ്തികയില്‍ 339 ഒഴിവുണ്ട്.

Written By Unknown on Thursday, 13 March 2014 | 10:50

മഹാരത്‌ന പദവിയുള്ള പൊതുമേഖലാ സ്ഥാപനമായ കോള്‍ ഇന്ത്യ ലിമിറ്റഡില്‍ മാനേജ്‌മെന്റ് ട്രെയിനി തസ്തികയില്‍ 339 ഒഴിവുണ്ട്.

ഒഴിവുള്ള വിഭാഗങ്ങളും യോഗ്യതയും-എന്‍വയോണ്‍മെന്റ്: എന്‍വയോണ്‍മെന്റല്‍ എന്‍ജിനീയറിങ്ങില്‍ 60 ശതമാനം മാര്‍ക്കില്‍ കുറയാതെയുള്ള ബിരുദം. അല്ലെങ്കില്‍ ഏതെങ്കിലും എന്‍ജിനീയറിങ് ബിരുദവും എന്‍വയോണ്‍മെന്റല്‍ എന്‍ജിനീയറിങ്ങില്‍ കുറഞ്ഞത് 60 ശതമാനം മാര്‍ക്കോടെയുള്ള പി.ജി / ഡിപ്ലോമയും.

ഫിനാന്‍സ് ആന്‍ഡ് അക്കൗണ്ട്‌സ്: അംഗീകൃത സി.എ/ ഐ.സി.ഡബ്ല്യു.എ

പേഴ്‌സണല്‍: ബിരുദവും എച്ച്.ആര്‍/ ഇന്‍ഡസ്ട്രിയല്‍ റിലേഷന്‍സ്/ പേഴ്‌സണല്‍ മാനേജ്‌മെന്റ് എന്നിവയില്‍ സ്‌പെഷലൈസേഷനോടെയുള്ള രണ്ടുവര്‍ഷ പി.ജി/ പി.ജി ഡിപ്ലോമ/ പി.ജി പ്രോഗ്രാം ഇന്‍ മാനേജ്‌മെന്റ്. അല്ലെങ്കില്‍ എച്ച്.ആറില്‍ സ്‌പെഷലൈസേഷനോടെ സോഷ്യല്‍ വര്‍ക്കിലുള്ള ബിരുദാനന്തരബിരുദം. മുഴുവന്‍ യോഗ്യതകളും കുറഞ്ഞത് 60 ശതമാനം മാര്‍ക്കോടെയുള്ളതാവണം.

സെയില്‍സ് ആന്‍ഡ് മാര്‍ക്കറ്റിങ്: ബിരുദവും മാര്‍ക്കറ്റിങ്ങില്‍ സ്‌പെഷലൈസേഷനോടെയുള്ള എം.ബി.എ/ പി.ജി ഡിപ്ലോമയും. യോഗ്യത കുറഞ്ഞത് 60 ശതമാനം മാര്‍ക്കോടെ.

കമ്യൂണിറ്റി ഡെവലപ്‌മെന്റ്: കമ്യൂണിറ്റി ഡെവലപ്‌മെന്റ്/ റൂറല്‍ ഡെവലപ്‌മെന്റ്/ കമ്യൂണിറ്റി ഓര്‍ഗനൈസേഷന്‍ ആന്‍ഡ് ഡെവലപ്‌മെന്റ് പ്രാക്ടീസ്/ അര്‍ബന്‍ ആന്‍ഡ് റൂറല്‍ കമ്യൂണിറ്റി ഡെവലപ്‌മെന്റ്/ റൂറല്‍ ആന്‍ഡ് ട്രൈബല്‍ ഡെവലപ്‌മെന്റ്/ ഡെവലപ്‌മെന്റ് മാനേജ്‌മെന്റ്/ റൂറല്‍ മാനേജ്‌മെന്റ് എന്നിവയില്‍ രണ്ടുവര്‍ഷ പി.ജി/ പി.ജി ഡിപ്ലോമ. അല്ലെങ്കില്‍ കമ്യൂണിറ്റി ഡെവലപ്‌മെന്റ്/ റൂറല്‍ ഡെവലപ്‌മെന്റ്/ കമ്യൂണിറ്റി ഓര്‍ഗനൈസേഷന്‍ ആന്‍ഡ് ഡെവലപ്‌മെന്റ് പ്രാക്ടീസ്/ അര്‍ബന്‍ ആന്‍ഡ് റൂറല്‍ കമ്യൂണിറ്റി ഡെവലപ്‌മെന്റ്/ റൂറല്‍ ആന്‍ഡ് ട്രൈബല്‍ ഡെവലപ്‌മെന്റ്/ ഡെവലപ്‌മെന്റ് മാനേജ്‌മെന്റ് എന്നിവയില്‍ സ്‌പെഷലൈസേഷനോടെ സോഷ്യല്‍ വര്‍ക്കിലുള്ള രണ്ടുവര്‍ഷ പി.ജി.

മെറ്റീരിയല്‍സ് മാനേജ്‌മെന്റ്: ഇലക്ട്രിക്കല്‍/ മെക്കാനിക്കല്‍ എന്‍ജിനീയറിങ് ബിരുദം + മാനേജ്‌മെന്റില്‍ എം.ബി.എ/ പി.ജി ഡിപ്ലോമ. യോഗ്യതകളെല്ലാം കുറഞ്ഞത് 60 ശതമാനം മാര്‍ക്കോടെ വേണം.

ഓണ്‍ലൈന്‍ അപേക്ഷയുടെ അവസാന തീയതി: ഏപ്രില്‍ 14.

വെബ്‌സൈറ്റ്: www.coalindia.in

വ്യോമസേനയുടെ മീറ്റിയറോളജിക്കല്‍ ബ്രാഞ്ചില്‍ പുരുഷന്‍മാര്‍ക്കും സ്‌ത്രീകള്‍ക്കും അവസരം.

Written By Unknown on Friday, 28 February 2014 | 10:01


വ്യോമസേനയില്‍ ഓഫിസര്‍ വ്യോമസേനയുടെ മീറ്റിയറോളജിക്കല്‍ ബ്രാഞ്ചില്‍ പുരുഷന്‍മാര്‍ക്കും സ്‌ത്രീകള്‍ക്കും അവസരം. 2015 ജനുവരിയില്‍ കോഴ്‌സുകള്‍ ആരംഭിക്കും. വ്യത്യസ്‌ത വിജ്‌ഞാപനങ്ങളാണ്‌.

വ്യോമസേനയുടെ മീറ്റിയറോളജിക്കല്‍ ബ്രാഞ്ചിലെ 137-ാമത്‌ ഗ്രൗണ്ട്‌ ഡ്യൂട്ടി ഓഫിസേഴ്‌സ്‌ കോഴ്‌സ്‌(പെര്‍മനന്റ്‌ കമ്മിഷന്‍), 30-ാമത്‌ ഷോര്‍ട്ട്‌ സര്‍വീസ്‌ കമ്മിഷന്‍ എന്നീ കോഴ്‌സുകളിലേക്കാണു പുരുഷന്‍മാരില്‍ നിന്ന്‌ അപേക്ഷ ക്ഷണിച്ചിട്ടുള്ളത്‌.

മീറ്റിയറോളജിക്കല്‍ ബ്രാഞ്ചിലെ 46-ാമത്‌ ഷോര്‍ട്ട്‌ സര്‍വീസ്‌ കമ്മിഷന്‍ കോഴ്‌സിലാണു സ്‌ത്രീകള്‍ക്ക്‌ അവസരമുള്ളത്‌. 25 വയസില്‍താഴെയുള്ള അപേക്ഷകഅവിവാഹിത രായിരിക്കണം.

അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി: മാര്‍ച്ച്‌ 21.ലക്ഷദ്വീപുകാര്‍ക്ക്‌: മാര്‍ച്ച്‌ 30.തിരഞ്ഞെടുപ്പ്‌ രീതി: ഷോര്‍ട്ട്‌ലിസ്‌റ്റ്‌ ചെയ്യുന്നവരെ എസ്‌എസ്‌ബിപരീക്ഷയ്‌ക്കു ക്ഷണിക്കും. വെബ്‌സൈറ്റ്‌:
www.careerairforce.nic.in, www.indianairforce.nic.in

ക്യാറ്റ് രജിസ്ട്രേഷന്‍ തീയതി നീട്ടി

Written By Unknown on Monday, 24 February 2014 | 08:02




കൊച്ചി: കൊച്ചി ശാസ്ത്ര സാങ്കേതിക സര്‍വകലാശാലയുടെ വിവിധ കോഴ്സുകളിലേക്കുള്ള കോമണ്‍ അഡ്മിഷന്‍ ടെസ്റ്റിനും (സിഎടി 2014), ലാറ്ററല്‍ എന്‍ട്രി ടെസ്റ്റിനും (എല്‍ഇടി 2014) ഓണ്‍ലൈന്‍ രജിസ്ട്രേഷന്‍ചെയ്യാനുള്ള അവസാന തീയതി 25 വരെ നീട്ടി. ഫീസ് അടയ്ക്കാനുള്ള അവസാന തീയതി മാര്‍ച്ച് ഒന്നുവരെയും നീട്ടി.

പിഡിഎഫ്/പിഎച്ച്ഡി/എംഫില്‍/ഡിപ്ലോമ/ സര്‍ട്ടിഫിക്കറ്റ് പ്രോഗ്രാമുകള്‍ എന്നിവയിലേക്ക് പ്രവേശനത്തിനുള്ള ഡിഎടി അപേക്ഷകള്‍ അതതു വകുപ്പുകളില്‍നിന്നു വാങ്ങുന്നതിനും പൂരിപ്പിച്ച അപേക്ഷ സ്വീകരിക്കുന്നതിനുമുള്ള അവസാന തീയതി മാര്‍ച്ച് ഒന്നുവരെയും നീട്ടി.

വിവരങ്ങള്‍ക്ക് സര്‍വകലാശാല വെബ്സൈറ്റുകളായwww.cusat.ac.in, www.cusat.nic.in സന്ദര്‍ശിക്കണമെന്ന് ഐആര്‍എഎ ഡയറക്ടര്‍ അറിയിച്ചു.


കുഫോസില്‍ പുതിയ പഠനവകുപ്പുകള്‍



കൊച്ചി: കേരള ഫിഷറീസ്-സമുദ്രപഠന സര്‍വകലാശാലയില്‍ (കുഫോസ്) ആറ് സ്കൂളുകള്‍ക്കുകീഴിലായി 15 പഠനവകുപ്പുകള്‍ ആരംഭിക്കാന്‍ വൈസ് ചാന്‍സലര്‍ പ്രൊഫ. ഡോ. ബി മധുസൂദനക്കുറിപ്പിന്റെ അധ്യക്ഷതിയില്‍ ചേര്‍ന്ന ഗവേണിങ് കൗണ്‍സില്‍ തീരുമാനിച്ചു. അക്വാകള്‍ച്ചര്‍, അക്വാകള്‍ച്ചര്‍ ന്യൂട്രീഷന്‍ ആന്‍ഡ് ഫീഡ് ടെക്നോളജി, അക്വാട്ടിക് അനിമല്‍ ഹെല്‍ത്ത് മാനേജ്മെന്റ്, അക്വാകള്‍ച്ചര്‍ ബയോടെക്നോളജി ആന്‍ഡ് ജെനിറ്റിക് എന്‍ജിനിയറിങ്, ഫിഷറീസ് റിസോഴ്സ് മാനേജ്മെന്റ്, ഫിഷറി ഹൈഡ്രോഗ്രാഫി, പ്രിസര്‍വേഷന്‍ ആന്‍ഡ് പായ്ക്കിങ് ടെക്നോളജി, ബയോളജിക്കല്‍ ഓഷ്യാനോഗ്രഫി, ഫിസിക്കല്‍ ഓഷ്യാനോഗ്രഫി, മറൈന്‍ ജിയോസയന്‍സ്, ഫുഡ് സയന്‍സ് ആന്‍ഡ് ടെക്നോളജി, റിമോട്ട് സെന്‍സിങ് ടെക്നോളജി ആന്‍ഡ് ജിഐഎസ്, കോസ്റ്റല്‍ ആന്‍ഡ് ഓഫ്ഷോര്‍ എന്‍ജിനിയറിങ്, ലീഗല്‍ സ്റ്റഡീസ്, ബിസിനസ് അഡ്മിനിസ്ട്രേഷന്‍ ആന്‍ഡ് മാനേജ്മെന്റ് എന്നിവയാണ് പഠനവകുപ്പുകള്‍.

ഇവ നാല് ഫാക്കല്‍റ്റികള്‍ക്ക് കീഴിലായിരിക്കും പ്രവര്‍ത്തിക്കുക. അധ്യക്ഷന്‍മാരെയും തെരഞ്ഞെടുത്തു. ഐസിഎആര്‍ വികസനഫണ്ട് ഉപയോഗിച്ച് 65 ലക്ഷം രൂപ ചെലവുവരുന്ന അത്യാധുനികരീതിയിലുള്ള ബയോകെമിസ്ട്രി, മൈക്രോ ബായോളജി ലബോറട്ടറികള്‍ സ്ഥാപിക്കും. ഒഴിഞ്ഞുകിടക്കുന്ന അധ്യാപക തസ്തികകളില്‍ അടിയന്തരമായി നിയമനം നടത്താനും കൗണ്‍സില്‍ അംഗീകാരം നല്‍കി. പുതുവൈപ്പ് ക്യാമ്പസില്‍ കണ്ടല്‍ക്കാട് ഗവേഷണ കേന്ദ്രത്തിനുവേണ്ടി ഹാച്ചറിയും ചുറ്റുമതിലും പണിയും. ഡോ. വി എം വിക്ടര്‍ ജോര്‍ജിനെ സര്‍വകലാശാലയുടെ പുതിയ രജിസ്ട്രാറായും പി ജോബി ജോര്‍ജിനെ ഫിനാന്‍സ് ഓഫീസറായും നിയമിക്കാനും ഗവേണിങ് കൗണ്‍സില്‍ തീരുമാനിച്ചു.
 
Copyright © 2014. Mvartha.com - All Rights Reserved
Proudly powered by axinture
Powered by Blogger.