Home » » കുഫോസില്‍ പുതിയ പഠനവകുപ്പുകള്‍

കുഫോസില്‍ പുതിയ പഠനവകുപ്പുകള്‍

Written By Unknown on Monday, 24 February 2014 | 07:57



കൊച്ചി: കേരള ഫിഷറീസ്-സമുദ്രപഠന സര്വകലാശാലയില്‍ (കുഫോസ്) ആറ് സ്കൂളുകള്ക്കുകീഴിലായി 15 പഠനവകുപ്പുകള്ആരംഭിക്കാന്വൈസ് ചാന്സലര്പ്രൊഫ. ഡോ. ബി മധുസൂദനക്കുറിപ്പിന്റെ അധ്യക്ഷതിയില്ചേര്ന്ന ഗവേണിങ് കൗണ്സില്തീരുമാനിച്ചു. അക്വാകള്ച്ചര്‍, അക്വാകള്ച്ചര്ന്യൂട്രീഷന്ആന്ഡ് ഫീഡ് ടെക്നോളജി, അക്വാട്ടിക് അനിമല്ഹെല്ത്ത് മാനേജ്മെന്റ്, അക്വാകള്ച്ചര്ബയോടെക്നോളജി ആന്ഡ് ജെനിറ്റിക് എന്ജിനിയറിങ്, ഫിഷറീസ് റിസോഴ്സ് മാനേജ്മെന്റ്, ഫിഷറി ഹൈഡ്രോഗ്രാഫി, പ്രിസര്വേഷന്ആന്ഡ് പായ്ക്കിങ് ടെക്നോളജി, ബയോളജിക്കല്ഓഷ്യാനോഗ്രഫി, ഫിസിക്കല്ഓഷ്യാനോഗ്രഫി, മറൈന്ജിയോസയന്സ്, ഫുഡ് സയന്സ് ആന്ഡ് ടെക്നോളജി, റിമോട്ട് സെന്സിങ് ടെക്നോളജി ആന്ഡ് ജിഐഎസ്, കോസ്റ്റല്ആന്ഡ് ഓഫ്ഷോര്എന്ജിനിയറിങ്, ലീഗല്സ്റ്റഡീസ്, ബിസിനസ് അഡ്മിനിസ്ട്രേഷന്ആന്ഡ് മാനേജ്മെന്റ് എന്നിവയാണ് പഠനവകുപ്പുകള്‍.

ഇവ നാല് ഫാക്കല്റ്റികള്ക്ക് കീഴിലായിരിക്കും പ്രവര്ത്തിക്കുക. അധ്യക്ഷന്മാരെയും തെരഞ്ഞെടുത്തു. ഐസിഎആര്വികസനഫണ്ട് ഉപയോഗിച്ച് 65 ലക്ഷം രൂപ ചെലവുവരുന്ന അത്യാധുനികരീതിയിലുള്ള ബയോകെമിസ്ട്രി, മൈക്രോ ബായോളജി ലബോറട്ടറികള്സ്ഥാപിക്കും. ഒഴിഞ്ഞുകിടക്കുന്ന അധ്യാപക തസ്തികകളില്അടിയന്തരമായി നിയമനം നടത്താനും കൗണ്സില്അംഗീകാരം നല്കി. പുതുവൈപ്പ് ക്യാമ്പസില്കണ്ടല്ക്കാട് ഗവേഷണ കേന്ദ്രത്തിനുവേണ്ടി ഹാച്ചറിയും ചുറ്റുമതിലും പണിയും. ഡോ. വി എം വിക്ടര്ജോര്ജിനെ സര്വകലാശാലയുടെ പുതിയ രജിസ്ട്രാറായും പി ജോബി ജോര്ജിനെ ഫിനാന്സ് ഓഫീസറായും നിയമിക്കാനും ഗവേണിങ് കൗണ്സില്തീരുമാനിച്ചു.
Share this article :

 
Copyright © 2014. Mvartha.com - All Rights Reserved
Proudly powered by axinture
Powered by Blogger.