തിരു:
കേരളത്തിലെ വിവിധ സര്‍ക്കാര്‍
മെഡിക്കല്‍ കോളേജുകളിലെ സീറ്റുകളിലേക്കും
സ്വകാര്യ/സഹകരണ മെഡിക്കല്‍ കോളേജുകളിലെ ലഭ്യമായ 50 ശതമാനം
സീറ്റുകളിലേക്കും
2014 വര്ഷത്തിലെ വിവിധ ബിരുദാനന്തര ബിരുദ
മെഡിക്കല്‍ (ഡിഗ്രി/ഡിപ്ലോമ) കോഴ്സുകളിലേക്കുള്ള പ്രവേശനത്തിന് അപേക്ഷ
ക്ഷണിച്ചു. ഓള്‍ ഇന്ത്യ പോസ്റ്റ് ഗ്രാജ്വേറ്റ് മെഡിക്കല്‍ പ്രവേശനപരീക്ഷ-2014 (AIPGMEE-2014)ല്‍ നിശ്ചിത യോഗ്യത
നേടി കേരള സംസ്ഥാനത്തിനുവേണ്ടിയുള്ള ലിസ്റ്റില്‍ ഉള്‍പ്പെട്ട പരീക്ഷാര്‍ഥികളില്‍നിന്നാണ് അപേക്ഷ ക്ഷണിച്ചത്.
സര്‍വീസ് വിഭാഗക്കാര്‍ ഉള്‍പ്പെടെ എല്ലാ അപേക്ഷകരും 2014 വര്ഷത്തിലെ ബിരുദാനന്തര ബിരുദ പ്രവേശനത്തിനുള്ള ഓള്‍
ഇന്ത്യ പോസ്റ്റ് ഗ്രാജ്വേറ്റ് മെഡിക്കല്‍ പ്രവേശന പരീക്ഷ-2014
(AIPGMEE-2014) അഭിമുഖീകരിച്ച് നിശ്ചിത യോഗ്യത
നേടിയിരിക്കണം.
ജനറല്‍ വിഭാഗക്കാര്‍ കുറഞ്ഞത് 50 ശതമാനം
മാര്ക്ക് നേടിയിരിക്കണം. എന്നാല്‍ എസ്
സി, എസ്ടി, എസ്ഇബിസി വിഭാഗങ്ങളില്‍പ്പെടുന്നവര്‍ കുറഞ്ഞത് 40 ശതമാനം
മാര്‍ക്ക് നേടിയാല്‍ മതി.
കാലുകള്‍ക്ക് 40 ശതമാനംമുതല്‍ 70 ശതമാനംവരെ ചലനവൈകല്യമുള്ളവര്‍ കുറഞ്ഞത് 45 ശതമാനം
മാര്ക്ക് നേടിയിരിക്കണം.
സര്‍വീസ് വിഭാഗക്കാര്‍ ഉള്‍പ്പെടെ എല്ലാ അപേക്ഷാര്ഥികളും
പ്രവേശന പരീക്ഷാ കമീഷണറുടെ
www.cee.kerala.gov.in എന്ന
വെബ്സൈറ്റിലൂടെ
അപേക്ഷ ഓണ്ലൈനായി
സമര്പ്പിക്കണം. പ്രോസ്പെക്ടസ് വെബ്സൈറ്റില്‍ ലഭിക്കും. ഓണ്‍ലൈനായി അപേക്ഷ സമര്പ്പിച്ചശേഷം അപേക്ഷയുടെ പ്രിന്റൗട്ട് എടുത്ത് അതിനോടൊപ്പം ലഭിക്കുന്ന ബാങ്ക് ചെലാന്‍ ഉപയോഗിച്ച് സ്റ്റേറ്റ് ബാങ്ക്
ഓഫ് ട്രാവന്കൂറിന്റെ ഏതെങ്കിലും ശാഖകളിലൊന്നില്‍ അപേക്ഷാഫീസ് അടയ്ക്കണം. കേരളത്തിനു പുറത്തുനിന്നുള്ള അപേക്ഷാര്‍ഥികള്‍
ഏതെങ്കിലും ഒരു ദേശസാല്കൃത
ബാങ്കില്നിന്ന് പ്രവേശന പരീക്ഷാ കമീഷണറുടെ പേരില്‍
തിരുവനന്തപുരത്ത്
മാറാവുന്ന ഡിമാന്ഡ് ഡ്രാഫ്റ്റ് അപേക്ഷയോടൊപ്പം സമര്പ്പിക്കണം.
ജനറല്‍/സര്വീസ് വിഭാഗം
അപേക്ഷാഫീസ് 1000 രൂപ. പട്ടികജാതി/വര്‍ഗ വിഭാഗക്കാര്‍ 500 രൂപ.
ജനറല്‍ ക്വോട്ടയില്‍ അപേക്ഷിക്കുന്ന സര്‍വീസ് വിഭാഗം അപേക്ഷകര്‍ 1000 രൂപ അധികമായി അടയ്ക്കണം. അപേക്ഷ
സമര്പ്പിക്കേണ്ട അവസാന
തീയതി 28. വിവരങ്ങള്‍ www.cee.kerala.org എന്ന വെബ്സൈറ്റില്‍ ലഭ്യമാണ്.








