ജബല്‍പൂരില്‍ 333 ഒഴിവ്
പരസ്യ നമ്പര്‍: ORDFYS/VFJ/DAVP/07/1314/LB
ജബല്‍പൂര് ഓര്‍ഡിനന്‍സ് ഫാക്‌ടറിയില്‍ വിവിധ തസ്‌തികകളിലെ 333 ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. ഓണ്‍ലൈനായി അപേക്ഷിക്കണം. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി ഏപ്രില്‍ നാല്.
ജബല്‍പൂര് ഓര്‍ഡിനന്‍സ് ഫാക്‌ടറിയില്‍ വിവിധ തസ്‌തികകളിലെ 333 ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. ഓണ്‍ലൈനായി അപേക്ഷിക്കണം. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി ഏപ്രില്‍ നാല്.
യോഗ്യത- മെട്രിക്കുലേഷന്‍/തത്തുല്യം. ബന്ധപ്പെട്ട ട്രേഡില്‍ നാഷണല്‍ അപ്രന്റിസ്‌ഷിപ്പ് സര്‍ട്ടിഫിക്കറ്റ് അല്ലെങ്കില്‍ നാഷണല്‍ ട്രേഡ് സര്‍ട്ടിഫിക്കറ്റ്. പ്രായം- 18-32 വയസ്. എസ്.സി/എസ്.ടിക്കാര്‍ക്ക് അഞ്ചും ഒ.ബി.സിക്കാര്‍ക്കു മൂന്നും വികലാംഗര്‍ക്കു പത്തും വര്‍ഷം ഉയര്‍ന്ന പ്രായപരിധിയില്‍ ഇളവ് അനുവദിക്കും. മറ്റിളവുകള്‍ ചട്ടപ്രകാരം. അപേക്ഷ അയയ്‌ക്കുന്നതിനും മറ്റു വിവരങ്ങള്‍ക്കും വെബ്‌സൈറ്റ്: vfj.nic.in
ഇഷാപൂരില്‍ 208 ഒഴിവ്
ഇഷാപൂര് മെറ്റല്‍ ആന്‍ഡ് സ്‌റ്റീല്‍ ഫാക്‌ടറിയില്‍ വിവിധ ഗ്രൂപ്പ് സി തസ്‌തികകളിലെ ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. 208 ഒഴിവുകളുണ്ട്. ഓണ്‍ലൈനായി അപേക്ഷിക്കണം. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി മാര്‍ച്ച് 22. ശമ്പളം- 5200-20200 ഗ്രേഡ് പേ 1800 രൂപ.
വിദ്യാഭ്യാസ യോഗ്യത, സംവരണം, പ്രായപരിധി, അപേക്ഷാഫീസ് തുടങ്ങിയ വിവരങ്ങള്‍ക്കു വെബ്‌സൈറ്റ്: msf.gov.in
മഹാരാഷ്‌ട്രയില്‍ 48 ഒഴിവ്
മഹാരാഷ്‌ട്ര ഓര്‍ഡനന്‍സ് ഫാക്‌ടറിയില്‍ വിവിധ തസ്‌തികകളിലെ ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. 48 ഒഴിവുകളാണുള്ളത്. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി ഏപ്രില്‍ നാല്.
സ്‌റ്റോര്‍കീപ്പര്‍: പ്ലസ്‌ടു ജയം
സ്‌റ്റോര്‍കീപ്പര്‍: പ്ലസ്‌ടു ജയം
ഫയര്‍മാന്‍: പത്താംക്ലാസ് ജയം, എലിമെന്ററി ഫയര്‍ ഫൈറ്റിംഗില്‍ കുറഞ്ഞത് ആറുമാസത്തെ ബേസിക് കോഴ്‌സ് പൂര്‍ത്തിയാക്കിയിരിക്കണം.
ശാരീരിക യോഗ്യത- ഷൂ ധരിക്കാതെ 165 സെ.മീ. ഉയരം വേണം. നെഞ്ചളവ്- 81.5 സെ.മീ. (വികസിപ്പിച്ച നിലയില്‍ 85 സെ.മീ.), കുറഞ്ഞത് 50 കിലോ തൂക്കം വേണം.
ടെലഫോണ്‍ ഓപ്പറേറ്റര്‍ ഗ്രേഡ്-2: പ്ലസ്‌ടു ജയം, പി.ബി.എക്‌സ് ബോര്‍ഡ് ഹാന്റ്‌ലിംഗ്, ഇലക്‌ട്രോണിക്‌സ് എക്‌സ്ചേഞ്ചില്‍ പ്രാവീണ്യം.
ലോവര്‍ ഡിവിഷന്‍ ക്ലാര്‍ക്ക്- പ്ലസ്‌ടു/തത്തുല്യം. സ്‌കില്‍ ടെസ്‌റ്റ് (കംപ്യൂട്ടര്‍) ഇംഗ്ലീഷില്‍ മിനിറ്റില്‍ 35 വാക്ക് ടൈപ്പിംഗ് വേഗത അല്ലെങ്കില്‍ ഹിന്ദിയില്‍ മിനിറ്റില്‍ 30 വാക്ക് ടൈപ്പിംഗ് വേഗത.
ദര്‍വാന്‍ (പുരുഷന്‍)- പത്താംക്ലാസ്/തത്തുല്യ ജയം.
ശാരീരിക യോഗ്യത- ഷൂ ധരിക്കാതെ 165 സെ.മീ. ഉയരം വേണം. നെഞ്ചളവ് 77 സെ.മീ. അഞ്ചു സെന്റീമീറ്റര്‍ വികാസം വേണം. തൂക്കം 45 കിലോ.
സിവിലിയന്‍ മോട്ടോര്‍ ഡ്രൈവര്‍- ഒ.ജി. (പുരുഷന്‍)- മെട്രിക്കുലേഷന്‍, ഹെവി, ലൈറ്റ് വെഹിക്കിള്‍ ഡ്രൈവിംഗ് ലൈസന്‍സ്, ഓട്ടോമൊബൈല്‍ റിപ്പയറിംഗില്‍ അടിസ്‌ഥാന അറിവ്.
സീനിയര്‍ നഴ്‌സ് ഗ്രേഡ്-2 (സ്‌ത്രീ)- പ്ലസ്‌ടു ജയം/സയന്‍സ് പഠിച്ച് തത്തുല്യം. ബന്ധപ്പെട്ട സ്‌ഥാപനത്തില്‍നിന്നും ജനറല്‍ നഴ്‌സിംഗ്, മിഡ്‌വൈഫറി കോഴ്‌സ് ജയം, ഹോസ്‌പിറ്റലില്‍ കുറഞ്ഞതു രണ്ടു വര്‍ഷം പ്രവൃത്തിപരിചയം. അതില്‍ ഒരു വര്‍ഷം ഓപ്പറേഷന്‍ തീയറ്ററില്‍ വേണം. കംപ്യൂട്ടര്‍ പരിജ്‌ഞാനം.
ആംബുലന്‍സ് മോട്ടോര്‍ ഡ്രൈവര്‍ (ഒ.ജി.)- മെട്രിക്കുലേഷന്‍ ജയം/തത്തുല്യം, ഡ്രൈവിംഗ് ലൈസന്‍സ്, മെയിന്റനന്‍സ് ആന്‍ഡ് മൈനര്‍ റിപ്പയറിംഗില്‍ അറിവ്, ഫസ്‌റ്റ് എയ്‌ഡില്‍ പ്രലിമിനറി അറിവ്.
സൂപ്പര്‍വൈസര്‍ ഗ്രേഡ്-3 (കാന്റീന്‍)- മെട്രിക്കുലേഷന്‍/തത്തുല്യം
അപേക്ഷ അയയ്‌ക്കുന്നതിനും മറ്റു വിശദവിവരങ്ങള്‍ക്കും വെബ്‌സൈറ്റ്: ofrd.gov.inവിജ്‌ഞാപനത്തിന്റെ പൂര്‍ണ രൂപം മാര്‍ച്ച് 14-20 ലക്കം എംപ്ലോയ്‌മെന്റ് ന്യൂസിലും ലഭിക്കും.








