Home » » മുന്‍ നമോമഞ്ചുകാര്‍ കര്‍ഷക സംഘത്തില്‍

മുന്‍ നമോമഞ്ചുകാര്‍ കര്‍ഷക സംഘത്തില്‍

Written By Unknown on Saturday, 22 February 2014 | 08:11



കണ്ണൂര്‍: ബി ജെ പി നേതാവായിരുന്ന ഒ കെ വാസു സി പി എമ്മില്‍ ചേര്‍ന്നതിനു പിന്നാലെ പാര്‍ട്ടിയുടെ പോഷകസംഘടനയായ കര്‍ഷകസംഘത്തിന്റെ കണ്ണൂര്‍ ജില്ലാ വൈസ്‌ പ്രസിഡന്റായി സി പി എമ്മിലേക്കു ചേക്കേറിയ ബി ജെ പി കണ്ണൂര്‍ ജില്ലാ മുന്‍ ജനറല്‍ സെക്രട്ടറി എ അശോകനെ കര്‍ഷകസംഘം ജില്ലാ എക്‌സിക്യൂട്ടീവ്‌ കമ്മിറ്റി അംഗമായും നേരത്തെ കര്‍ഷക മോര്‍ച്ചയുടെ ജില്ലാ വൈസ്‌ പ്രസിഡന്റായിരുന്ന അപ്പുക്കുട്ടനെ കര്‍ഷകസംഘം ജില്ലാ കമ്മിറ്റി അംഗമായും തെരഞ്ഞെടുത്തു.
ജില്ലാ പ്രസിഡന്റ്‌ ഒ വി നാരായണന്റെ അധ്യക്ഷതയില്‍ ഇന്നലെ ചേര്‍ന്ന യോഗമാണു മൂവരേയും കര്‍ഷകസംഘത്തിന്റെ ഔദ്യോഗിക ഭാരവാഹിത്വത്തിലേക്കെടുത്തത്‌. ഇതോടെ കര്‍ഷകസംഘം ജില്ലാ കമ്മിറ്റിയില്‍ 53 പേരായി. ബി ജെ പി കണ്ണൂര്‍ ജില്ലാ പ്രസിഡന്റിനെതിരെയുള്ള ആരോപണത്തിന്റെ പേരില്‍ ബി ജെ പി വിട്ടു. നമോ വിചാര്‍ മഞ്ച്‌ എന്ന പേരില്‍ സംഘടന രൂപീകരിച്ച ഇവര്‍ കഴിഞ്ഞ മാസമാണ്‌ സി പി എമ്മില്‍ ചേര്‍ന്നത്‌. സി പി എമ്മില്‍ ചേര്‍ന്നശേഷം ഒട്ടേറെ പാര്‍ട്ടി പൊതുപരിപാടികളില്‍ മുഖ്യാതിഥിയായും ഉദ്‌ഘാടകനായും ഒ കെ വാസു എത്തിയിട്ടുണ്ട്‌.
Share this article :

 
Copyright © 2014. Mvartha.com - All Rights Reserved
Proudly powered by axinture
Powered by Blogger.