Home » » മത്സ്യത്തൊഴിലാളികള്‍ക്ക്‌ ടോയ്‌ലെറ്റ്‌ പദ്ധതി: കരട്‌ ലിസ്റ്റ്‌ പ്രസിദ്ധീകരിച്ചു

മത്സ്യത്തൊഴിലാളികള്‍ക്ക്‌ ടോയ്‌ലെറ്റ്‌ പദ്ധതി: കരട്‌ ലിസ്റ്റ്‌ പ്രസിദ്ധീകരിച്ചു

Written By Unknown on Wednesday, 5 February 2014 | 09:15

ജില്ലയില്‍ ഫിഷറീസ്‌ വകുപ്പ്‌ നടപ്പാക്കുന്ന മത്സ്യത്തൊഴിലാളികള്‍ക്ക്‌ ടോയ്‌ലെറ്റ്‌ നിര്‍മ്മിക്കുന്നതിനുള്ള ധനസഹായ പദ്ധതിയുടെ ഗുണഭോക്താക്കളുടെ കരട്‌ പട്ടിക പ്രസിദ്ധീകരിച്ചു. ഈ പട്ടികയില്‍ നിന്നും സര്‍ക്കാര്‍ മാനദണ്‌ഡപ്രകാരമായിരിക്കും അന്തിമ ഗുണഭോക്താക്കളെ തെരെഞ്ഞെടുക്കുന്നത്‌. ലിസ്റ്റിനെ സംബന്ധിച്ച്‌ ആക്ഷേപമുള്ളവര്‍ ഫെബ്രുവരി 7ന്‌ മുമ്പായി വെസ്റ്റ്‌ഹില്ലിലെ ഫിഷറീസ്‌ ഡെപ്യൂട്ടി ഡയറക്‌ടര്‍ക്ക്‌ പരാതി സമര്‍പ്പിക്കാം. വെസ്റ്റ്‌ ഹില്ലിലുള്ള ഫിഷറീസ്‌ ഡെപ്യൂട്ടി ഡയറക്‌ടറാഫീസ്‌, കൊയിലാണ്ടി ഫിഷറീസ്‌ ഇന്‍സ്‌പെക്‌ടറാഫീസ്‌ , വടകര ഫിഷറീസ്‌ സബ്ബ്‌ ഇന്‍സ്‌പെക്‌ടര്‍ ആഫീസ്‌ എന്നിവിടങ്ങളില്‍ കരട്‌ പട്ടിക പരിശോധനക്ക്‌ ലഭിക്കും
മോഡല്‍ റസിഡന്‍ഷ്യല്‍ സ്‌പോര്‍ട്‌സ്‌ സ്‌കൂള്‍ പ്രവേശനം: സെലക്ഷന്‍ ട്രയല്‍ 7ന്‌
Share this article :

 
Copyright © 2014. Mvartha.com - All Rights Reserved
Proudly powered by axinture
Powered by Blogger.