സോമയാഗവേദിയിലെത്തിയ മുസ്‌ലിം ലീഗ് നേതാവും സാദിഖലി ശിഹാബു തങ്ങളും, ആര്‍ എസ് എസ് ആചാര്യനായ സ്വാമി ബാബം രാംദേവും ആലിംഗന ബദ്ധരായതിനെതിരെ ലീഗണുകളില്‍ ശക്തമായ പ്രതിഷേധമുയരുന്നു.
സാമൂഹ്യജീര്‍ണതകളെ പുനഃസ്ഥാപിക്കാന്‍ ആസൂത്രിതനീക്കം നടത്തുന്ന യാഗസംസ്‌കാരത്തെ വാഴ്‌ത്തി ലീഗ്നേതാവ് സംസാരിച്ചത് ഞെട്ടലോടെയാണ് ലീഗണികള്‍ കണ്ടത്. ഇ കെ വിഭാഗം സുന്നി നേതാവുകൂടിയായ സാദിഖലിക്കെതിരെയും ഇ കെ വിഭാഗം സുന്നി (സമസ്‌തിക്കെതിരെയും അധിക്ഷേപങ്ങള്‍ ചെറിയാന്‍ മറുവിഭാഗമായ എ പി വിഭാഗം ഈ അവസരം ഉപയോഗപ്പെടുത്തി. ജമാഅത്തെ ഇസ്‌ലാമിയെ പോലുള്ള സംഘടനകളും ശകതമായ പ്രതികരണങ്ങളുമായി രംഗത്തെത്തി.
ആര്‍ എസ് എസിന്റെ തന്ത്രങ്ങള്‍ തിരിച്ചറിയാതെ പരിപാടിയില്‍ പങ്കെടുത്തത് തന്നെ തെറ്റായി പോയി എന്ന വിധത്തിലാണ് യൂത്ത് ലീഗ് സംസ്ഥാന കമ്മിറ്റിയും പ്രതികരിച്ചത്. പ്രവര്‍ത്തകര്‍ക്കിടയില്‍ പ്രതിഷേധം ശക്തമായതിനാലാണ് യൂത്ത്‌ലീഗ് നേതൃത്വത്തിന് ഈ വിധത്തില്‍ പരസ്യമായി പ്രതികരിക്കേണ്ടി വന്നത്.
ഇത്തരം പരിപാടികളില്‍ പലവിധ ചതിക്കുഴികള്‍ ഉണ്ടാകുമെന്ന് മനസ്സിലാക്കുന്നതില്‍ വീഴ്‌ച പറ്റിയെന്നാണ് യൂത്ത്‌ലീഗ് സംസ്ഥാന പ്രസിഡണ്ട്, പി എം സാദിഖലിയും, ജനറല്‍ സെക്രട്ടറി സി കെ സുബൈറും, പത്ര സമ്മേളനത്തില്‍ അറിയിച്ചത്.

.png)






