തിരുവനന്തപുരം ;കെ.പി.യോഹന്നാന്റെ നേതൃത്വത്തിലുള്ള ഗോസ്പല്‍ മിനിസ്ട്രി എന്ന
സന്നദ്ധ സംഘടന 1980-ല്‍ കേവലം
900/- രൂപ
മുടക്കുമുതലില്‍
തിരുവല്ല സബ്രജിസ്ട്രാര്‍ ആഫീസില്‍ രജിസ്റ്റര്‍ ചെയ്ത്
പ്രവര്ത്തിച്ചിരുന്ന ഒരു
സ്ഥാപനമാണ്. ഈ സംഘടന ഗോസ്പല്‍ മിനിസ്ട്രീസ് ഇന്ത്യ
എന്നും 1991-ല്‍ ഗോസ്പല്‍ ഫോര്‍
ഏഷ്യ എന്ന പേരിലും രൂപാന്തരപ്പെട്ടു. തിരുവല്ല താലൂക്കില്‍ നിരണം
വില്ലേജില്‍ കടപ്പിലാരില്‍ വീട്ടില്‍ ചാക്കോ പുന്നൂസിന്റെ മക്കളായ കെ.പി.ചാക്കോ, കെ.പി.യോഹന്നാന്‍, കെ.പി.മാത്യൂ എന്ന
മൂന്ന് സഹോദരന്മാരാല്
രൂപീകൃതമായി പ്രവര്ത്തിച്ചു വരുന്ന
ഒരു പൊതുജന-മതപരമായ-ധര്മ്മസ്ഥാപനമായിട്ടാണ്
ഈ കുടുംബ ട്രസ്റ്റ് പ്രവര്ത്തിച്ചു വരുന്നത്. ഈ സ്ഥാപനത്തിന്റെ നിയമാവലിയില്‍ പറഞ്ഞിരിക്കുന്ന യാതൊരു
വിധ നടപടികളും പാലിക്കാതെ ശ്രീ.കെ.പി.യോഹന്നാന്റെ സ്വാര്ത്ഥതാല്പര്യത്തിനും, സുഖലോപനങ്ങള്ക്കുമായി ഈ സ്ഥാപനത്തെ ഉപയോഗിച്ചു വരുന്നു.
ഈ
സ്ഥാപനം ഇന്ത്യ ഗവണ്മെന്റ്
ആഭ്യന്തര വകുപ്പ് കാര്യാലയത്തില്‍
നിന്നും
13/11/1987-ല്‍
ഫോറിന് കോണ്ട്രിബ്യൂഷന്(റെഗുലേഷന്‍) ആക്റ്റ് 1976 പ്രകാരം വിദേശപണം സ്വീകരിക്കുന്നതിന് FCR-052850064 പ്രകാരം അംഗീകാരം ലഭിച്ചിട്ടുള്ളതാണ്. എന്നാല് ഈ
നിയമത്തെ കാറ്റില്‍ പറത്തികൊണ്ടാണ്
ഈ സ്ഥാപനം പ്രവര്ത്തിച്ചു വരുന്നത്. ഇവര്ക്ക് ലഭിച്ചിരിക്കുന്ന രജിസ്ട്രേഷന് സര്‍ട്ടിഫിക്കറ്റില്‍ സൗത്ത്
ഇന്ത്യന്‍ ബാങ്ക് തിരുവല്ല ബ്രാഞ്ചിലും യൂണിയന് ബാങ്ക്
തിരുവല്ല ബ്രാഞ്ചിലും മാത്രമേ വിദേശപണം സ്വീകരിക്കാവൂ
എന്ന് വ്യക്തമാക്കുന്നു.
എന്നാല് ഇവര്‍
ഹാജരാക്കിയിരിക്കുന്ന
FC-3 സ്റ്റേറ്റ്മെന്റില്‍ സ്റ്റേറ്റ് ബാങ്ക്
ഓഫ് ഇന്ത്യ തിരുവല്ല ബ്രാഞ്ചില്‍ 3028575-ാം നംബര്
അക്കൗണ്ടില്‍ ആണ് കോടിക്കണക്കിന് രൂപയുടെ വിദേശപണമിടപാട് നടന്നിട്ടുള്ളതായി പറയുന്നത്.1991-ല്‍
രജിസ്ട്രര്‍ ചെയ്ത ഈ സ്ഥാപനത്തിന് 1987-ല്‍
FCR നംബര്
ലഭിച്ചു എന്നുള്ളതിലും
ദുരൂഹതയുണ്ട്. രാഷ്ട്രീയ തലത്തിലുള്ള കെ.പി.യോഹന്നാന്റെ ബന്ധമാണ് ഈ
നിയമലംഘനത്തിന്
സഹായമായതും.
മതപരവും ദുരിതാശ്വാസത്തിനും പൊതുജനങ്ങളെ സംരക്ഷിക്കുക, പാവപ്പെട്ട കുട്ടികള്ക്ക്
വിദ്യാഭ്യാസം നല്കുക എന്നീ
കാര്യങ്ങള്‍ പറഞ്ഞ് യു.കെ,
യു.എസ്.എ,
കാനഡ, സ്വിറ്റ്സര്ലാന്റ്, ജര്മ്മനി,
തായ്വാന് ആസ്ട്രേലിയ, ബഹറിന്‍ എന്നീ രാജ്യങ്ങളില്‍ നിന്നും കോടിക്കണക്കിന് രൂപ
ഈ ട്രസ്റ്റിന്റെ അക്കൗണ്ടിലേക്ക് ഒഴുകിയതായി ഇവര്‍
ഹൈക്കോടതിയില്‍
ഹാജരാക്കിയിരിക്കുന്ന
WP(C)NO:20812/2010-ാം
നംബര് കൗണ്ടര്‍ അഫഡവിറ്റില് നിന്നും മനസ്സിലാക്കുവാന്‍ സാധിക്കുന്നത്.
വിവിധ
രാജ്യങ്ങളില്‍ നിന്നും എത്തിച്ചേര്ന്ന കോടിക്കണക്കിന് രൂപ
സിനിമയ്ക്കും, ഫിലിമിനും, ചാനല്‍ ഇന്‍കംജനറേഷനും, അഗ്രികള്‍ച്ചറല്‍
ആക്റ്റിവിറ്റിക്കും,
സ്കൂള്‍, കോളേജ്,
മെയ്ന്റന്സിനും വസ്തുക്കച്ചവടത്തിനുമായി ഭൂരിഭാഗം തുകയും
വകമാറ്റി ചിലവഴിച്ചതായി
രേഖകളിലൂടെ മനസിലാക്കാന്‍ സാധിക്കുന്നു.
2005-2006 കാലഘട്ടത്തില്
ഹാരിസണ്‍ മലയാളം കമ്പനിയില്‍ നിന്നും ചെറുവള്ളി എസ്റ്റേറ്റ് വാങ്ങുന്നതിനായി 63 കോടി
രൂപയാണ് വക മാറ്റി ചിലവഴിച്ചിരിയ്ക്കുന്നത്. ഹൈക്കോടതിയില്‍ ഇവര്‍
ഹാജരാക്കിയിരിയ്ക്കുന്ന
സ്റ്റേറ്റ്മെന്റില്‍ 2002-2003 കാലഘട്ടത്തില് ഈ
സ്ഥാപനത്തിന് ലഭിച്ച വിദേശസഹായം 78116117 രൂപയും, 2003-2004 കാലഘട്ടത്തില്‍ 26498612 രൂപയും, 2004-2005 കാലഘട്ടത്തില്‍ 385784428 രൂപയും, 2005-2006 കാലഘട്ടത്തില്‍ 582927643 രൂപയും, 2006-2007 കാലഘട്ടത്തില്‍ 775176159 രൂപയും 2007-2008 കാലഘട്ടത്തില്‍ 862009826 രൂപയും, 2008-2009 കാലഘട്ടത്തില്‍ 528270493 രൂപ ഉള്പ്പെടെ 3265281896/- രൂപ 2002-2009 വരെ വിദേശനിക്ഷേപമായി ലഭിച്ചു എന്നാണ് കണക്ക്.
ഈ
സ്ഥാപനത്തിന്റെ
വെട്ടിപ്പുകളെ
സംബന്ധിച്ച് അന്വേഷിക്കുന്നതിനായി
27/09/2007- ല്‍
കേരളഗവണ്മെന്റ് അഡീഷണല്‍ ചീഫ്
സെക്രട്ടറി(റവന്യൂ ഹൗസിംഗ്) ചെയര്‍പേഴ്സണ്‍ ആയും
സെക്രട്ടറി ഫോറസ്റ്റ് വൈല്ഡ്, ലൈഫ്,
ലാന് റവന്യൂകമ്മീഷണര്‍, ചീഫ്
ഫോറസ്റ്റ് കണ്സിഡേറ്റര്‍, ചീഫ്
കണ്സര്വേറ്റര്‍, ഫോറസ്റ്റ് (പ്രൊട്ടക്ഷന്‍) ജില്ലാ
കളക്ടര്മാരായ കൊല്ലം, പത്തനംതിട്ട, കോട്ടയം, ഇടുക്കി, തൃശൂര്‍,
വയനാട്, കണ്സര്വേറ്റര്‍ ഓഫ് ഫോറസ്റ്റ് കൊല്ലം,
പത്തനംതിട്ട, കോട്ടയം, ഇടുക്കി, തൃശൂര്‍, കോഴിക്കോട് എന്നിവരെ മെമ്പര്മാരായി
ഒരു ഹൈലെവല്‍ കമ്മിറ്റി രൂപീകരിച്ചു. ആ
കമ്മിറ്റിയുടെ
റിപ്പോര്‍ട്ടില്‍ കെ.പി
യോഹന്നാന്‍ വാങ്ങിയിരിക്കുന്ന
ചെറുവള്ളി എസ്റ്റേറ്റ് ഗവണ്മെന്റ് ലാന്റ് ആണെന്നും ഈ
സ്ഥലം എത്രയും വേഗം
ഗവണ്മെന്റിലേക്ക് ഏറ്റെടുക്കേണ്ടതാണെന്നും വ്യക്തമാക്കുന്നു.
20/06/2008- ലെ ആഭ്യന്തര വകുപ്പ് അഡീഷണല്‍ സെക്രട്ടറി കെ.കെ.രമണിയുടെ 29484/SSA2/2008-ാം നംബര്
റിപ്പോര്‍ട്ടില്‍ 1044 കോടി രൂപ യു.എസ്.എ ടെക്സ്സാസില്‍ നിന്നും ഈ
സ്ഥാപനത്തിന് ലഭിച്ചിട്ടുണ്ടെന്നും
ഈ തുക ചിലവഴിച്ചതില്‍ ദുരൂഹത
ഉണ്ടെന്നും വിവിധ സ്ഥലങ്ങളില്‍ ഭൂമി
വാങ്ങിക്കുന്നതിനുവേണ്ടിയാണ്
വിനിയോഗിച്ചതെന്നും
ഇതിനെപ്പറ്റി ആഭ്യന്തര വകുപ്പ് വിശദമായ അന്വേഷണം നടത്തണമെന്നും
ആവശ്യപ്പെട്ടിട്ടുള്ളതാണ്.
11/12/2008 ല്‍ B8-12633/2005 നംബര് ആയി ഹാരിസണ്‍ മലയാളം
കമ്പനിയുടെ മിച്ചഭൂമി കേസില്പ്പെട്ട അനധികൃത കൈമാറ്റം, പോക്കുവരവ്്, എന്നിവ
റദ്ദ് ചെയ്യുന്നതിന് ഉത്തരവായിട്ടുള്ളതും തന്മൂലം കെ.പി.യോഹന്നാന്റെ അനധികൃത കൈവശമായ ചെറുവള്ളി എസ്റ്റേറ്റിന്റെ പോക്ക് വരവും റദ്ദ്
ചെയ്തിട്ടുള്ളതാണ്.
ഇതിനെതിരെ കെ.പി.യോഹന്നാന്‍ ഹൈക്കോടതിയില്‍ ഫയല്‍
ചെയ്ത OP (C) നംമ്പര്‍:
6258/2010 നംമ്പര്‍ കേസില്‍
ജസ്റ്റിസ് എ.കെ.ബഷീറും,
ജസ്റ്റിസ് പി,ക്യൂ.ബര്ക്കത്ത് അലി എന്നിവരുടെ ഉത്തരവില്‍ 34-ാം
ഖണ്ണികയില്‍
(However, we make it clear that it will be open to the Government to initiate
other appropriate proceedings in accordance with law എന്നാണ്.
20-05-2008ലെ കേരളാ ഗവണ്മെന്റ് (GO(MS) നംമ്പര്‍.153/2008)
പ്രകാരം മുകളില്‍ പറഞ്ഞ ഹൈലെവല്‍ കമ്മിറ്റി റിപ്പോര്ട്ടിനെ
പറ്റിയുളള ലീഗല്‍ അഡൈ്വസിന് വേണ്ടി
ജസ്റ്റിസ് എല്‍.മനോഹരന് ചുമതലപ്പെടുത്തുകയും ഗോസ്പല്‍ ഫോര്‍
ഏഷ്യാ വാങ്ങിയിരിക്കുന്ന 2263 ഏക്കര്‍
സ്ഥലം ഗവണ്മെന്റ്
ഭൂമി ആണെന്നും ആയത്
എത്രയും വേഗം ഗവണ്മെന്റിലേക്ക് കണ്ടുകെട്ടണം എന്നാണ് പറഞ്ഞിരിക്കുന്നത്. 10-09-2009ല്‍ GORTNO.3197/2009 ആം നമ്പര്‍
ഉത്തരവില്‍ അസിസ്റ്റന്റ് ലാന്റ് റവന്യൂ കമ്മീഷണര്‍ ശ്രീ
സജിത് ബാബുവിന്റെ നേതൃത്വത്തില്‍ ഉളള
കമ്മിറ്റിയുടെ
അന്വേഷണത്തിലും
കെ.പി.യോഹന്നാന്‍ കൈവശപ്പെടുത്തിയിരിക്കുന്ന ഭൂമി
ഗവണ്മെന്റിന്റേതാണെന്നും ആയത്
എത്രയും വേഗം ഏറ്റെടുക്കണമെന്നും വ്യക്തമാക്കുന്നു.
വൈത്തിരി ലാന്റ്
ബോര്ഡിലെ TLB(SW)No.37/81 നമ്പര്‍ കേസിന്
എതിരെ ബഹു.കേരള
ഗവണ്മെന്റ് OP(C)NO.3508/2011 ഫയല്‍ ചെയ്യുകയും താലൂക്ക് ലാന്റ്
ബോര്ഡിന്റെ എല്ലാ
നടപടികളും ബഹു.കേരള ഹൈക്കോടതി 30/11/2011ലെയും 23/11/2011ലെയും ഉത്തരവുകള്‍ പ്രകാരം സ്റ്റേ
ചെയ്തിട്ടുളളതുമാണ്.
ഈ സ്റ്റേയുടെ അടിസ്ഥാനത്തില്‍ കേരള
ഗവണ്മെന്റ് റവന്യൂ
(a) ഡിപ്പാര്ട്ട്മെന്റ് 12/03/2012 2945al/12/RD ഉത്തരവ് പ്രകാരം ഹാരിസണ്‍ മലയാളം കമ്പനിയുടെയും അതില്‍
നിന്ന് വ്യാജ പ്രമാണം ചമച്ച്
വാങ്ങിയിരിക്കുന്ന
ഗോസ്പല്‍ ഫോര്‍ ഏഷ്യയുടെയും സ്ഥലങ്ങളില്‍ യാതൊരു
വിധ രൂപഭാവദേദങ്ങളോ ഉടമസ്ഥാവകാശമോ കൈവശമോ
എന്നിവയില്‍ മാറ്റം വരുത്താന്‍ പാടില്ല എന്ന്
ഉത്തരവ് ഉളളതാണ്.
എന്നാല് ഈ
ഉത്തരവുകളെല്ലാം
മറികടന്ന് കെ.പി.യോഹന്നാന്‍ ഗവണ്മെന്റ് ഭൂമിയില്‍ നില്ക്കുന്ന റബര്‍ തടി ഉള്പ്പെടെയുളള എല്ലാ മരങ്ങളും 19/03/2012.20/03/2012 എന്നീ തീയതികളില്‍ ലോഡ്
കണക്കിന് വെട്ടിക്കടത്തി
കൊണ്ട് പോയിട്ടുളളതാണ്. മേല്പ്പറഞ്ഞ ഉത്തരവുകളെല്ലാം
കാഞ്ഞിരപ്പളളി
തഹസീല്ദാരുടെയും എരുമേലി സൗത്ത്
,മണിമല വില്ലാജോഫീസറുടെയും പക്കല്‍
ഉണ്ടായിരുന്നിട്ടും
അവരുടെ അറിവോടും സമ്മതത്തോടും കൂടി
മാത്രമാണ് ഈ പ്രവര്‍ത്തനങ്ങള്‍ നടക്കുന്നത്.
കെ.പി.യോഹന്നാന്‍ FCRന്റെ
മറവില്‍ കോടിക്കണക്കിന് രൂപയുടെ ഇന്കം ടാക്സും
മറ്റ് ടാക്സുകളും
വെട്ടിപ്പ് നടത്തിയിട്ടുളളതാണ്.
ഇന്കം ടാക്സ് ആഫീസര്‍മാര്‍
കൂട്ട് നിന്നിട്ടുളളതായി ആരോപണങ്ങള്‍ നിലനില്ക്കുന്നുണ്ട്. 278/ADM/CIT/KTM നമ്പര്‍ വിവരാവകാശ നിയമപ്രകാരം 15/05/2007ല്‍ 2005,2006,2007 കാലഘട്ടത്തിലെ ഗോസ്പല്‍ ഫോര്‍
ഏഷ്യയുടെ ബാലന്സ് ഷീറ്റ്
ചോദിച്ച് കൊണ്ട് കത്ത് അയച്ചിരുന്നു. അതിലെ
മറുപടി ആയി ലഭിച്ചത് Right to information Act 8(1)j പ്രകാരം ആവശ്യപ്പെട്ട വിവരങ്ങള്‍ നല്കുവാന് പാടില്ലെന്നാണ്. എന്നാല് ഈ
ആക്ടില്‍ 8(!) J പാര്ലമെന്റിനോ അല്ലെങ്കില്‍ ഒരു
സംസ്ഥാന നിയമസഭയ്ക്കോ നിഷേധിക്കാവുന്നതല്ലാത്ത വിവരം
ഏതെങ്കിലും വ്യക്തിയ്ക്ക്
നിഷേധിക്കുവാന്‍
പാടുളളതല്ല.
ഔദ്യോഗിക രഹസ്യങ്ങള്‍ ആക്ട്
1923(1923ലെ
19)ലും
ഒന്നാം ഉപവകുപ്പ് പ്രകാരം അനുവദനീയമായ എന്തെങ്കിലും ഒഴിവാക്കലുകളിലും എന്തു
തന്നെ ആയാലും ,സംരക്ഷിത താത്പര്യങ്ങള്ക്കുളള
ദോഷങ്ങളെക്കാളുപരിയാണ്
വെളിപ്പെടുത്തലിനുളള
പൊതുതാത്പര്യമെങ്കില്
ഒരു പൊതു അധികാര
സ്ഥാനത്തിന് വിവരത്തിന്റെ പ്രാപ്യതയ്ക്ക്
അനുവദിക്കാവുന്നതാണ്.
(1)ആം ഉപവകുപ്പിലെ (ക)യും (ഗ)യും
(ച)യും ഖണ്ഡങ്ങളിലെ വ്യവസ്ഥകള്ക്ക്
വിധേയമായി ഏതെങ്കിലും സംഭവവുമായി ബന്ധപ്പെട്ട ഏതെങ്കിലും വിവരവും നടന്നിട്ടുളള ഏതെങ്കിലും കാര്യവും അല്ലെങ്കില്‍ സംഭവവും അല്ലെങ്കില്‍ ആറാം വകുപ്പിന് കീഴില്‍
അപേക്ഷ നല്കുന്ന
തീയതിയ്ക്ക് ഇരുപത് വര്ഷം
മുമ്പ് നടന്നതോ സംഭവിച്ചതോ ആയ
ഏതെങ്കിലും വിവരത്തെ സംബന്ധിച്ചും ഉളള വിവരം ആ
വകുപ്പില്‍ ഒരപേക്ഷ നല്കുന്ന ഏതൊരാള്ക്കും
നല്കേണ്ടതാണ്.
എന്നാല് ഇരുപത്
വര്ഷക്കാലം കണക്കാക്കേണ്ടത് ഏത്
തീയതി മുതലാണെന്നുളള ചോദ്യം
ഉത്ഭവിക്കുന്നിടത്ത്
ഈ ആക്ടില്‍ വ്യവസ്ഥ ചെയ്തിട്ടുളള സാധാരണ
അപ്പീലുകള്ക്ക് വിധേയമായി കേന്ദ്രസര്ക്കാരിന്റെ തീരുമാനം അന്തിമമായിരിക്കും. ഗോസ്പല്‍ ഫോര്‍
ഏഷ്യയുടെയും കെ.പി.യോഹന്നാന്റെയും കോടിക്കണക്കിന് രൂപ
കൈക്കൂലി കൈപ്പറ്റിക്കൊണ്ടാണ്
ഇന്കം ടാക്സ് ഡിപ്പാര്ട്ട്മെന്റ് 1980 മുതല്‍ ഇവരെ
സഹായിച്ച് വരുന്നത്. ഗോസ്പല്‍ ഫോര്‍ ഏഷ്യയുടെയും ബീലിവേഴ്സ്
ചര്ച്ചിന്റെയും പേരില്‍
കെ.പി.യോഹന്നാനും സഹോദരന്മാരും
നടത്തി വരുന്ന അഴിമതികളും ടാക്സ് വെട്ടിപ്പുകളും കണ്ടില്ലെന്ന് നടിക്കുകയാണ് സര്ക്കാര്. ഗോസ്പല്‍ ഫോര്‍
ഏഷ്യയ്ക്കെതിരെ പൊലീസ്
ഫയല്‍ ചെയ്ത കേസുകളും വന്‍
സ്വാധീനമുപയോഗിച്ച്
ഇവര്‍ അട്ടിമറിച്ചെന്നൊരാരോപണവും നിലനില്ക്കുന്നുണ്ട്.








