തിരുവനന്തപുരം: കേരളത്തില്‍ ഇരുമുന്നണികള്‍ക്കും ബദലായി ബിജെപിയുടെ നേതൃത്വത്തില്‍ മൂന്നാം മുന്നണി രൂപീകരിക്കേണ്‌ടത് ആവശ്യമാണെന്നു
ഗുജറാത്ത് മുഖ്യമന്ത്രിയും ബിജെപിയുടെ പ്രധാനമന്ത്രി സ്ഥാനാര്‍ഥിയുമായ നരേന്ദ്ര
മോഡി.
ലോക്‌സഭാ തെരഞ്ഞെടുപ്പു പ്രചാരണത്തിനു തുടക്കംകുറിച്ചുകൊണ്‌ടു ബിജെപി തിരുവനന്തപുരം ശംഖുമുഖത്തു സംഘടിപ്പിച്ച പൊതുസമ്മേളനം ഉദ്‌ഘാടനം ചെയ്‌തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
കേരളത്തില്‍ കോണ്‍ഗ്രസും സിപിഎമ്മും തമ്മില്‍ പല കാര്യങ്ങളിലും ഒത്തുകളി നടത്തുകയാണ്. ടി.പി വധക്കേസില്‍ യഥാര്‍ഥ പ്രതികള്‍ രക്ഷപ്പെട്ടത് ഇടതു-വലതു മുന്നണികളുടെ ഒത്തുകളിമൂലമാണ്. അതിനാലാണു ടി.പി. ചന്ദ്രശേഖരന്റെ ഭാര്യ കെ.കെ. രമയ്‌ക്കു സിബിഐ അന്വേഷണം ആവശ്യപ്പെട്ടു നിരാഹാരം കിടക്കേണ്‌ടിവന്നത്. ഇക്കാര്യത്തില്‍ എല്ലാ അമ്മമാരും രമയെ പിന്തുണയ്‌ക്കണം.
മാറാട് കൂട്ടക്കൊലയില്‍ സത്യം പുറത്തു വരാത്തതിനു കാരണവും ഇരുമുന്നണികളുടെയും ഒത്തുകളിയാണ്. മുംബൈ ഭീകരാക്രമണത്തില്‍ ജീവന്‍ ബലികഴിച്ച മലയാളി സൈനികനോടു കേരളത്തിലെ സര്‍ക്കാര്‍ അവഗണന കാട്ടിയെന്നും നരേന്ദ്രമോഡി പറഞ്ഞു.
സംസ്ഥാനത്തും രാജ്യത്തും വികസനം വരണമെങ്കില്‍ ഉത്‌പാദനരംഗത്തും കാര്‍ഷിക രംഗത്തും സേവനരംഗത്തും ഊന്നല്‍ നല്‍കണം. കേരള സര്‍ക്കാരും കേന്ദ്രസര്‍ക്കാരും കര്‍ഷകര്‍ക്ക് അനുകൂലമായ നടപടികള്‍ സ്വീകരിക്കുന്നില്ല. കേരളത്തില്‍ 50 ശതമാനത്തിലധികം കൃഷിഭൂമികള്‍ തരിശായിക്കിടക്കുന്നു. ഈ സ്ഥലങ്ങളില്‍ കൃഷി നടത്താനുള്ള നടപടികള്‍ ഉണ്‌ടാകണമെന്നും മോഡി പറഞ്ഞു.