കോഴിക്കോട്: നിരാഹാര സമരത്തിന്റെ വിജയം ആര്‍എംപിയുടെ
വിജയമാണെന്നു കെ.കെ. രമ. വി.എസിന്റെ കത്തുകൊണ്‌ടു മാത്രമല്ല സമരം വിജയിച്ചത്.
അതേസമയം, വിഎസിന്റെ കത്ത് ഉണര്‍വുണ്‌ടാക്കിയെന്നും രമ പറഞ്ഞു.
നമോവിചാര്‍ മഞ്ച് പ്രവര്‍ത്തകരും പോപ്പുലര്‍ ഫ്രണ്‌ടുമൊക്കെ സിപിഎമ്മില്‍ ചേരുന്നത് അണികള്‍ കണ്‌ടുനില്‍ക്കില്ല. പാര്‍ട്ടിയുടെ അപചയം തിരിച്ചറിയുന്ന പ്രവര്‍ത്തകര്‍ ആര്‍എംപിയിലേക്കു കടന്നുവരികയാണെന്നും അവര്‍ പറഞ്ഞു.
സിപിഎം സാധാരണക്കാരന്റെ പാര്‍ട്ടിയല്ലാതായി മാറിക്കഴിഞ്ഞു. അന്വേഷണം ഉന്നതരിലേക്ക് എത്തുമെന്ന ഭയമാണ് ഇപ്പോള്‍ സിപിഎമ്മിനുള്ളത്. അതാണ് അവര്‍ സിബിഐ അന്വേഷണത്തെ തള്ളിപ്പറയുന്നത്. ഇ.പി. ജയരാജന്റെ പ്രസ്‌താവന അവജ്‌ഞയോടെ തള്ളിക്കളയുന്നു, ജയരാജനു മറുപടിയില്ലെന്നും രമ പറഞ്ഞു. കോഴിക്കോട് റയില്‍വേ സ്റ്റേഷനില്‍ മാധ്യമപ്രവര്‍ത്തകരോടു സംസാരിക്കുകയായിരുന്നു അവര്‍. നൂറുകണക്കിനു പാര്‍ട്ടി പ്രവര്‍ത്തകര്‍ രമയ്‌ക്ക് അഭിവാദ്യം അര്‍പ്പിക്കാന്‍ എത്തിയിരുന്നു. സ്റ്റേഷനിലുണ്‌ടായിരുന്ന യാത്രക്കാരും രമയെ കണ്‌ട് അഭിവാദ്യം അര്‍പ്പിക്കാനെത്തി.