നിതാഖത്ത് പോലുള്ള നിയമപ്രശ്‌നങ്ങളില്‍ അകപ്പെട്ട് കേരളത്തിലെത്തുന്ന പ്രവാസികള്‍ക്ക് ആവശ്യമായ സുരക്ഷകള്‍ ഇന്ന് ലഭിക്കുന്നില്ല. അതുകൊണ്ട് തന്നെ അവര്‍ക്കായി പ്രവാസി സംരക്ഷണ നിയമം ആവിഷ്‌ക്കരിക്കേണ്ടത് അനിവാര്യമാണ്. പ്രവാസികള്‍ക്ക് അവരുടെ പ്രശ്‌നങ്ങള്‍ അവതരിപ്പിക്കാനുള്ള വേദി ഉണ്ടാകണം. അതിനായി പ്രവാസി കമ്മീഷന്‍ രൂപീകരിക്കണം.
വിവിധ രാജ്യങ്ങളില്‍ നടക്കുന്ന നിയമപരമായ മാറ്റങ്ങള്‍ കണക്കിലെടുത്ത് കാലാനുസൃതമായ സമഗ്രകുടിയേറ്റ നിയമം രാജ്യത്ത് നടപ്പാക്കണം. അതോടൊപ്പം തന്നെ നോര്‍ക്കയുടെ പ്രവര്‍ത്തനവും, സംവിധാനവും വിപുലീകരിക്കണം.
എമിഗ്രേഷന്‍ ഫീ ഇനത്തില്‍ തന്നെ കേന്ദ്രസര്‍ക്കാരിന് 25,000 കോടി രൂപ ലഭിച്ചിട്ടുണ്ട്. ആ തുക ഗുണകരമായി ചെലവഴിക്കുന്നതേയില്ല. എമിഗ്രേഷന്‍ വഴി ലഭിക്കുന്ന തുക അതത് സംസ്ഥാനങ്ങള്‍ക്ക് വീതിച്ച് നല്‍കുകയാണ് വേണ്ടത്. പ്രവാസികളുടെ അടിസ്ഥാനപ്രശ്‌നങ്ങള്‍ കണ്ടെത്തി പരിഹരിക്കുകയാണ് പ്രധാനം. അതിനുള്ള ക്രിയാത്മകവും ദീര്‍ഘവീക്ഷണാത്മകവുമായ നയപദ്ധതികളാണ് ഭരണാധികാരികള്‍ നടപ്പിലാക്കേണ്ടത്.
പ്രവാസികളെ ഇനിയും രണ്ടാംതരം പൗരന്മാരായി കണ്ടാല്‍ അതിശക്തമായ തിരിച്ചടി നേരിടേണ്ടി വരും. പ്രവാസികള്‍ക്ക് ആധാര്‍കാര്‍ഡ് കിട്ടാത്തതിനാല്‍, ഇപ്പോള്‍ പ്രഖ്യാപിച്ച പല സബ്‌സിഡികളും അവര്‍ക്ക് ലഭിക്കുന്നില്ല. ഇത്തരം നടപടികള്‍ തിരുത്തി, പ്രവാസിക്ഷേമത്തിനായി ആകര്‍ഷകമായ പദ്ധതികള്‍ തയ്യാറാക്കണം - കോടിയേരിപറഞ്ഞു








