വാഗമണ്‍: കാര്‍ബണ്‍ ക്രെഡിറ്റ് ഫണ്‌ട് മേടിച്ചവരുടെ ലിസ്റ്റ് കയ്യിലുണെ്‌ടന്നും സമയ മാവുമ്പോള്‍ അത് പുറത്തു വിടുമെന്നും ഗവണ്‍മെന്റ് ചീഫ് വിപ്പ് പി.സി. ജോര്‍ജ്. ഒന്നിലധികം കേന്ദ്രമന്ത്രിമാര്‍ ഈ ഫണ്‌ട് മേടിച്ച് കീശയിലിട്ടിരിക്കുകയാണെന്നും കസ്‌തൂരിരംഗന്‍ റിപ്പോര്‍ട്ട് നടപ്പിലായാല്‍ എന്ത് സംഭവിക്കും എന്നതിനെക്കുറിച്ച് ജനം ബോധവാന്‍മാരായാല്‍ രാഷ്‌ട്രീയക്കാരെ വെടിവെച്ചു കൊല്ലുമെന്നും പി.സി. ജോര്‍ജ് പറഞ്ഞു. കേരള വ്യാപാരി വ്യവസായി ഏകോപന സമിതി യൂത്ത്‌വിംഗ് ഏര്‍പ്പെടുത്തിയ മികച്ച ബിസിനസുകാര്‍ക്കുള്ള അവാര്‍ഡുദാന ചടങ്ങ് വാഗമണ്ണില്‍ ഉദ്‌ഘാടനം ചെയ്‌ത് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. കസ്‌തൂരിരംഗന്‍ റിപ്പോര്‍ട്ടില്‍ തല്‍ക്കാലം ഉമ്മന്‍ചാണ്‌ടിയെ വിശ്വസിച്ച് മുന്നോട്ട് പോവുകയാണ്. ആ വിശ്വാസം തെരഞ്ഞെടുപ്പ് വിജ്ഞാപനം വരയെ ഉണ്‌ടാവുകയുള്ളു. ഇടുക്കിയിലെ കര്‍ഷകര്‍ക്ക് ഉപാധിരഹിത പട്ടയം കൊടുക്കാത്തത് ശുദ്ധ അസംബന്ധമാണ്. കര്‍ഷകര്‍ക്ക് പട്ടയം കൊടുക്കണം എന്നതാണ് കേരള കോണ്‍ഗ്രസ് നയം. ഈ നയത്തില്‍ തീരുമാനം ഉണ്‌ടായില്ലെങ്കില്‍ കേരള കോണ്‍ഗ്രസില്‍ പി.സി. ജോര്‍ജ് ഉണ്‌ടാവുകയില്ല. കസ്‌തൂരിരംഗന്‍ റിപ്പോര്‍ട്ട് നടപ്പിലാക്കാന്‍ ഗ്രീന്‍ ട്രൈബ്യൂണല്‍ തീരുമാനിച്ചാല്‍ രാഷ്‌ട്രീയം ഉപേക്ഷിച്ച് യുദ്ധത്തിന് താല്‍പര്യമുള്ളവരുടെ കൂടെ കൂടുമെന്നും പി.സി. ജോര്‍ജ് പറഞ്ഞു.
Home »
More News
» കാര്‍ബണ്‍ ക്രെഡിറ്റ് ഫണ്‌ട് വാങ്ങിയവരുടെലിസ്റ്റ് കൈയിലുണ്‌ട്: പി.സി. ജോര്‍ജ്
കാര്‍ബണ്‍ ക്രെഡിറ്റ് ഫണ്‌ട് വാങ്ങിയവരുടെലിസ്റ്റ് കൈയിലുണ്‌ട്: പി.സി. ജോര്‍ജ്
Written By Unknown on Sunday, 23 February 2014 | 11:33