ചെറുതോണി: വൃക്കസംബന്ധമായ രോഗത്താല്‍ രണ്‌ടുവര്‍ഷമായി കോലഞ്ചേരി മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സ നടത്തിവരുന്ന കഞ്ഞിക്കുഴി ചുരുളി സ്വദേശി മലേപ്പറമ്പില്‍ ജോര്‍ജിന്റെ മകള്‍ ജിജി(28) സുമനസുകളുടെ കാരുണ്യത്തിനായി കൈനീട്ടുന്നു.
നാട്ടുകാരുടെയും മറ്റ് പരിചയക്കാരുടെയും സഹായത്താല്‍ ആഴ്‌ചയില്‍ രണ്‌ടുതവണവീതം ഡയാലിസിസ് നടത്തിവരുന്ന യുവതിയുടെ വൃക്കകളുടെ പ്രവര്‍ത്തനം അഞ്ചുശതമാനം മാത്രമേയുള്ളെന്ന് ചികിത്സിക്കുന്ന ഡോക്ടര്‍മാര്‍ പറയുന്നു. യുവതിയുടെ ജീവന്‍ നിലനിര്‍ത്തണമെങ്കില്‍ വൃക്ക മാറ്റിവയ്‌ക്കണം.
നിര്‍ധനകുടുംബമായ ഇവര്‍ക്ക് ഇതിനുള്ള ചെലവുകള്‍ താങ്ങാവുന്നതല്ല. മാതാപിതാക്കള്‍ നിത്യരോഗികളായതിനാല്‍ യുവതിയുടെ ചികിത്സാചിലവിനായി മറ്റുള്ളവരെ ആശ്രയിക്കുകയാണ്. മൃക്ക മാറ്റിവയ്‌ക്കുന്നതിനുള്ള തുക മാത്രമല്ല എ പോസീറ്റീവ് ഗ്രൂപ്പിലുള്ള വൃക്കയും ആവശ്യമായി വന്നിരിക്കുകയാണ്.
ജീവിതത്തിന്റെ നല്ലൊരുഭാഗവും ജീവിച്ചുതീര്‍ന്നിട്ടില്ലാത്ത ജിജി വൃക്കക്കും വൃക്കമാറ്റിവയ്‌ക്കുന്നതിനുള്ള തുകയ്‌ക്കുമായി കാത്തിരിക്കുകയാണ്. ചേലച്ചുവട് യൂണിയന്‍ ബാങ്കില്‍ അക്കൗണ്‌ടും ആരംഭിച്ചു. നമ്പര്‍ - 423102010019271. ഫോണ്‍: 9526839472, 9446508712.







