Home » » മാധ്യമങ്ങള്‍ നരേന്ദ്രമോഡിയെ കമ്പോള ചരക്കാക്കുന്നു: സിറാജ്‌ സേഠ്‌

മാധ്യമങ്ങള്‍ നരേന്ദ്രമോഡിയെ കമ്പോള ചരക്കാക്കുന്നു: സിറാജ്‌ സേഠ്‌

Written By Unknown on Sunday, 23 February 2014 | 11:23


കാസര്‍ഗോഡ്‌: ഗുജറാത്ത്‌ മുഖ്യമന്ത്രി നരേന്ദ്രമോഡിയെ മാധ്യമങ്ങള്‍ കമ്പോളചരക്കാക്കി കൊണ്‌ടാടുകയാണെന്നും പാര്‍ലമെന്റ്‌ തെരഞ്ഞെടുപ്പില്‍ ഇന്ത്യയില്‍ ഒരു ചലനവും സൃഷ്ടിക്കാന്‍ മോഡിക്കും ബിജെപിക്കും കഴിയില്ലെന്നും മുസ്‌ലിം ലീഗ്‌ അഖിലേന്ത്യാ സെക്രട്ടറി സിറാജ്‌ ഇബ്രാഹിം സുലൈമാന്‍ സേഠ്‌. മതേതര ഇന്ത്യക്ക്‌ ഫാസിസത്തോട്‌ പൊരുതുക എന്ന പ്രമേയത്തില്‍ യൂത്ത്‌ലീഗ്‌ സംസ്ഥാന വ്യാപകമായി നടത്തിവന്ന കാമ്പയിന്റെ ഭാഗമായുള്ള യൂത്ത്‌ അസംബ്ലി പുതിയ ബസ്‌സ്റ്റാന്‍ഡിനു സമീപം സ്‌പീഡ്‌ വേ ഗ്രൗണ്‌ടില്‍ ഉദ്‌ഘാടനം ചെയ്‌തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. നരേന്ദ്ര മോഡി എന്ന ഭീകരന്‌ മീഡിയകളും അമേരിക്കയും എത്ര നല്ല സര്‍ട്ടിഫിക്കറ്റു നല്‍കിയാലും മോഡി പ്രധാമന്ത്രിയായി വരാന്‍ ജനാധിപത്യ മതേതര വിശ്വാസികള്‍ അനുവദിക്കില്ലെന്നും അദ്ദേഹം പറഞ്ഞു. അടുത്ത തെരഞ്ഞെടുപ്പില്‍ ഫാസിസവും മതേതരത്വവും തമ്മിലാണ്‌ മത്സരം. കേരള രക്ഷാമാര്‍ച്ച്‌ നടത്തുന്ന പിണറായി വിജയന്‍ പാര്‍ട്ടിയെ രക്ഷിക്കാനുള്ള മാര്‍ച്ചാണു നടത്തേണ്‌ടതെന്നും സേഠ്‌ പറഞ്ഞു. ജില്ലാ പ്രസിഡന്റ്‌ മൊയ്‌തീന്‍ കൊല്ലമ്പാടി അധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി എ.കെ.എം.അഷറഫ്‌ സ്വാഗതം പറഞ്ഞു. അഖിലേന്ത്യ കണ്‍വീനര്‍ പി.കെ.ഫിറോസ്‌ പ്രമേയ പ്രഭാഷണം നടത്തി. സംസ്ഥാന വൈസ്‌ പ്രസിഡന്റ്‌ അബ്ദുള്ളക്കുഞ്ഞി ചെര്‍ക്കള പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. മുസ്‌ലിം ലീഗ്‌ സംസ്ഥാന വൈസ്‌ പ്രസിഡന്റ്‌ സി.ടി.അഹമ്മദലി, ജില്ലാ പ്രസിഡന്റ്‌ ചെര്‍ക്കളം അബ്ദുള്ള, എന്നിവര്‍ പ്രസംഗിച്ചു.
Share this article :

 
Copyright © 2014. Mvartha.com - All Rights Reserved
Proudly powered by axinture
Powered by Blogger.