. കൊച്ചി: അമൃതാനന്ദമയിയെ ന്യായീകരിച്ച് മന്ത്രി വി.കെ ഇബ്രാഹിം കുഞ്ഞ് രംഗത്ത്. അമ്മയെ
അറിയുന്നവര്‍ അമ്മക്കെതിരായ അപവാദം അവജ്ഞയോടെ തള്ളിക്കളയുമെന്നും മന്ത്രി പറഞ്ഞു.
കൊച്ചിയിലെ അമൃത
ആശുപത്രിയില്‍ നടന്ന ചടങ്ങില്‍ സംസാരിക്കുകയായിരുന്നു ഇബ്രാഹിം കുഞ്ഞ്.
മാതാ
അമൃതാനന്ദമയിയ്ക്കെതിരായ ആരോപണം വലിയ വിവാദമായ അവസരത്തില്‍ ‘അമ്മ’യെ ന്യായീകരിച്ചുകൊണ്ട് ലീഗിന്റെ തന്നെ
മുതിര്ന്ന ഒരു
നേതാവ് രംഗത്തെത്തിയതില്‍ മുസ്ലീം ലീഗ് മറുപടി
പറയേണ്ടി വരുമെന്നാണ് കരുതപ്പെടുന്നത്.
മുസ്ലിം ലീഗ് സംസ്ഥാന സെക്രട്ടറിയേറ്റ് അംഗമാണ് ഇബ്രാഹിം കുഞ്ഞ്.
പാര്ട്ടിയുടെ സ്ഥാനാര്ത്ഥിയായി കളമശ്ശേരി മണ്ഡലത്തില്നിന്നും 2011 ലെ
നിയമസഭാ തിരഞ്ഞെടുപ്പില്‍
വിജയിച്ചാണ് ഇബ്രാഹിം കുഞ്ഞ് മന്ത്രിയായത്.
കഴിഞ്ഞ
യു.ഡി.എഫ്
മന്ത്രി സഭയിലും മന്ത്രിയായിരുന്നു.








