Home » » ബ്രിട്ടാസിനെ 'പ്രണയിക്കാന്‍` ഇനിയ...

ബ്രിട്ടാസിനെ 'പ്രണയിക്കാന്‍` ഇനിയ...

Written By Unknown on Tuesday, 4 February 2014 | 09:17

പ്രമുഖ മാധ്യമപ്രവര്‍ത്തകന്‍ ജോണ്‍ ബ്രിട്ടാസ്‌ നായകനാകുന്ന ചിത്രം വരുന്നു. തെന്നിന്ത്യയിലെ താരസുന്ദരി ഇനിയ ആണ്‌ ബ്രിട്ടാസിന്റെ നായികയായി എത്തുന്നത്‌.

മധു കൈതപ്രം സംവിധാനം ചെയ്യുന്ന ഇന്‍ ദ ലൈം ലൈറ്റ്‌ എന്ന സിനിമയിലൂടെയാണ്‌ ബ്രിട്ടാസ്‌ അഭിനയലോകത്തേക്ക്‌ കാലെടുത്തുവയ്‌ക്കുന്നത്‌. ചിത്രം പൂര്‍ണമായും മസ്‌കറ്റില്‍ വച്ചാണ്‌ ചിത്രീകരിക്കുക. പ്രശസ്‌ത നോവലിസ്‌റ്റ്‌ സി.വി ബാലകൃഷ്‌ണനാണ്‌ ചിത്രത്തിന്റെ കഥയും തിരക്കഥയും രചിച്ചിരിക്കുന്നത്‌.

ഒരു നര്‍ത്തകിയുടെ വേഷത്തിലാണ്‌ ഇനിയ ഈ ചിത്രത്തില്‍ അഭിനയിക്കുന്നത്‌. ബ്രിട്ടീഷ്‌ കമ്പനിയുടെ എക്‌സിക്യൂട്ടീവിന്റെ വേഷത്തിലാണ്‌ ബ്രിട്ടാസ്‌ എത്തുന്നത്‌.
Share this article :

 
Copyright © 2014. Mvartha.com - All Rights Reserved
Proudly powered by axinture
Powered by Blogger.