Home » » ഒരു ആനയെ പോലെയാണ്‌ ഇന്ന്‌ ബി ജെ പി.

ഒരു ആനയെ പോലെയാണ്‌ ഇന്ന്‌ ബി ജെ പി.

Written By Unknown on Thursday, 6 February 2014 | 04:35


ഒ കെ വാസുമാസ്റ്റര്‍ ( ബി ജെ പി മുന്‍ ദേശീയ കൗണ്‍സില്‍ അംഗം)

നാല്‌ കാലുകളും ചങ്ങലയിട്ട്‌ മുറുക്കിയ ഒരു ആനയെ പോലെയാണ്‌ ഇന്ന്‌ ബി ജെ പി. അതിന്‌ പാ
പാന്‍മാര്‍ രണ്ടാണ്‌. ബി ജെ പിയും, ആര്‍ എസ്‌ എസും, ഒരു പാപാന്‍ ഇടത്തോട്ട്‌ പോകാന്‍ പറയുമ്പോള്‍ മറ്റേ പാപാന്‍ വലത്തോട്ട്‌ പോകാന്‍ പറയും, പിന്നെങ്ങനെ ഈ പാര്‍ട്ടി മുന്നോട്ട്‌ പോകും. ബി ജെ പിയുടെ മെമ്പര്‍ഷിപ്പു പോലുമില്ലാത്തവരാണ്‌ ഇന്ന്‌, പാര്‍ട്ടിയുടെ നയപരിപാടികള്‍ തീരുമാനിക്കുന്നതും, നിയന്ത്രിക്കുന്നതും. മൂല്യാധിഷ്‌ഠിത നിലപാടുകള്‍ ഉയര്‍ത്തിപ്പിടിക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്ക്‌ പ്രവര്‍ത്തിക്കാന്‍ കഴിയാത്ത പാര്‍ട്ടിയായി ബി ജെ പി മാറിക്കഴിഞ്ഞിരിക്കുന്നു.
സ്വഭാവഭൂഷ്യത്തിന്റേയും അഴിമതിയുടേയും കൂത്തരങ്ങായി. ബി ജെ പി നേതൃത്വം മാറിക്കഴിഞ്ഞിരിക്കുന്നു. ജനാധിപത്യരീതിയില്‍ അത്‌ ചൂണ്ടിക്കാണിക്കുകയാണ്‌ ഞങ്ങള്‍ ചെയ്‌തത്‌. അതിന്‌ ഗുണ്ടകളെ ഇറക്കി തല്ലിച്ചതക്കുകയാണ്‌ ചെയ്‌തത്‌. ജനാധിപത്യ, മൂല്യാധിഷ്‌ഠിത പ്രവര്‍ത്തന ശൈലിയാണോയിത്‌.
തെരഞ്ഞെടുപ്പ്‌ വേളകളില്‍, ഒരു മനസാക്ഷിക്കുത്തുമില്ലാതെ വോട്ടു കച്ചവടം നടത്തുന്നു. ഇത്‌ ചോദ്യം ചെയ്‌താണ്‌ ഞാന്‍ ചെയ്‌ത കുറ്റം സമീപകാലത്തെ തിരഞ്ഞെടുപ്പുകളില്‍, പാര്‍ട്ടിനേതൃത്വവുമായി ആലോചിക്കാതെ ചില നേതാക്കള്‍ വോട്ട്‌ കച്ചവടം നടത്തുകയായിരുന്നു. കോടിയേരി ബാലകൃഷ്‌ണനെ തോല്‍പ്പിക്കാന്‍ വോട്ടുകള്‍ മറിച്ചുവിട്ടു. കണ്ണൂരില്‍ കെ സുധാകരന്‌ വേണ്ടി സ്ഥിരമായി വോട്ട്‌ കച്ചവടം നടത്തിക്കൊണ്ടിരിക്കുന്നു. ഇങ്ങനെ പലയിടത്തും ആത്മാര്‍ത്ഥതയുള്ള പ്രവര്‍ത്തകരെ വഞ്ചിക്കുകയല്ലേ ഇതെല്ലാം.
വോട്ടുവിറ്റ്‌ കാശാക്കാനുള്ളതാണോ പാര്‍ട്ടിപ്രവര്‍ത്തനം. കണ്ണൂരിലെ ജില്ലാ പ്രസിഡണ്ടിന്റെ സ്വഭാവഭൂഷ്യത്തിനെതിരെ തെളിവുസഹിതം പരാതിപ്പെട്ടിട്ടും ഒരു നടപടിയുണ്ടാവില്ല. ആരോപണം വിധേയനെ സംരക്ഷിക്കുകയാണ്‌ നേതാക്കള്‍ ചെയ്‌തത്‌. ഇത്തരം ജീര്‍ണതകള്‍ക്കെതിരെ പ്രതികരിച്ചാണ്‌ ഞങ്ങള്‍ പാര്‍ട്ടിവിട്ടതും സി പി എമ്മില്‍ ചേര്‍ന്നതും.
ഇതൊരു വലിയ തുടക്കമാണ്‌. കേരളത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നും, അസംതൃപ്‌തരായ ആയിരക്കണക്കിന്‌ ബി ജെ പി പ്രവര്‍ത്തകര്‍ ഞങ്ങളെ ബന്ധപ്പെട്ടു കൊണ്ടിരിക്കുകയാണ്‌. തൃശൂര്‍ ജില്ലയില്‍ നിന്ന്‌ മാത്രം അയ്യായിരത്തോളം ബി ജെ പി പ്രവര്‍ത്തകര്‍ ഒട്ടും താമസിയാതെ പുറത്ത്‌ വരും, സി പി എമ്മില്‍ അണിചേരും. മതേതരത്വത്തിന്റെ ശക്തി ഉയര്‍ത്തിപ്പിടിക്കും.

Share this article :

 
Copyright © 2014. Mvartha.com - All Rights Reserved
Proudly powered by axinture
Powered by Blogger.