ചിലരങ്ങനെയാണ്, പഴയ കാര്യങ്ങള്‍ക്കൊക്കെ
ഉറക്കത്തില്‍ സ്വപ്‌നം കാണുന്നതുപോലെയങ്ങ് ഇടക്കിടെ തെളിഞ്ഞ് വരും. അത്
പിന്നെ മാലോകരെ അറിയിച്ചില്ലെങ്കില്‍ വലിയ ശ്വാസം മുട്ടലാണ്.
പൊതുജനത്തോട് ബാധ്യതയുള്ള സാമൂഹ്യപ്രവര്‍ത്തനകന്‍ അങ്ങനെ തന്നെയാണല്ലോ
വേണ്ടതും.
അങ്ങനെയാണ് 200 പേജ് വരെയുള്ള നോട്ടുപുസ്‌തകം തന്നെ വാങ്ങി, അത് നിറയെ കമ്യൂണിസ്റ്റ് വിരുദ്ധ സാഹിത്യം എഴുതിവെച്ചത്. മാതൃഭൂമിക്കാര്‍ അതെടുത്ത് പുസ്‌തകവുമാക്കി. അതുവഴി മലയാള സാഹിത്യത്തില്‍ `ലക്ഷണമൊത്ത' ഒരു ആത്മകഥ പിറന്ന് വീണു.
പറഞ്ഞ് വരുന്നത് കണ്ണൂരിലെ യുവകേസരിയെക്കുറിച്ചാണ്. ഒരു കാലത്ത് സി പി എമ്മിന്റെ സിംഹക്കുട്ടി. ഇപ്പോള്‍ സുധാകരന്‍ എം പിയുടെ വെറുപ്പുക്കൂട്ടി. സാക്ഷാല്‍ അബ്‌ദുള്ളകുട്ട സാഹിബ്.
കസേര കോണ്‍ഗ്രസിലാണെങ്കിലും അദ്ദേഹത്തിന്റെ കൂറ് മോഡിയോടാണ്. വികസന വിപ്ലവത്തിന് 1 കൈപോര, `താമര' തന്നെ വേണം. അതാണ് പുത്തന്‍ലൈന്‍.
ഇപ്പോള്‍ അദ്ദേഹത്തിന് പഴയ ചില കാര്യങ്ങള്‍ കൂടി ഓര്‍മ്മ വന്നിരിക്കുന്നു. കൊലപാതക രാഷ്‌ട്രീയത്തെക്കുറിച്ചുള്ള പിണറായിയുടെ സ്റ്റഡിക്ലാസാണ് സംഗതി. കേരളത്തിലെ പൊളിറ്റിക്കല്‍ മര്‍ഡര്‍ സ്റ്റൈലിനോട് പിണറായിക്ക് വലിയ താത്‌പര്യമില്ല. കാര്‌ണം, ഇവിടെ കൊല്ലുമ്പോള്‍ ചോര പൊടിയും. ബംഗാളില്‍ ചോര പൊടിയില്ല. അവിടെ കുഴി എടുത്ത് ഉപ്പിട്ട് മൂടലാണ് ലൈന്‍.
പൊടിപോലും ആര്‍ക്കും കണ്ടെത്താന്‍ ആകില്ല. അതല്ല സ്റ്റൈലന്‍ ആക്ഷന്‍...!
ക്ലാസ്സ് കേട്ട് ഞെട്ടിത്തരിച്ചിരുന്നു പോയി എന്നാണ് ഗദ്‌ഗദകണ്‌ഠനായി അബ്‌ദുള്ളക്കുട്ടി വീക്ഷണത്തില്‍ വിതുമ്പുന്നത്. ഈ കാര്യം പിണറായി പറയുന്നത് 2008 കാലത്താണെന്നാണ് ഇദ്ദേഹം പറഞ്ഞു വയ്‌ക്കുന്നത്. അതേസമയം, സി പി എമ്മിലെ മറ്റ് എം പിമാരായ അഡ്വ പി സതീദേവിയും, പി കരുണാകരനുമൊക്കെ ഉണ്ടായിരുന്നതായും സാക്ഷ്യപ്പെടുത്തുന്നുണ്ട്.
എന്നാല്‍ പുത്തന്‍ യജമാനന്‍മാരെ സുഖിപ്പിക്കാന്‍ പറയുന്ന കാര്യങ്ങളിലേക്ക് തങ്ങളെ വലിച്ചിഴക്കണ്ടാ എന്നും, അബ്‌ദുള്ളക്കുട്ടി പച്ചക്കുഞ്ഞുമാണ് പറയുന്നതെന്നുമാണ് അവര്‍ തുറന്നടിച്ചിരിക്കുന്നത്.
മറ്റൊരു പ്രധാന കാര്യം, 2008 ജനുവരി 17നാണ് സി പി എമ്മിന്റെ മയ്യില്‍ ഏരിയാ കമ്മറ്റിയംഗമായിരുന്ന അബ്‌ദുള്ളക്കുട്ടിയെ സസ്‌പെന്റ് ചെയ്യുന്നത്. ഈ വിധത്തില്‍ പാര്‍ട്ടിക്ക് പുറത്തേക്ക് പോകുന്ന വ്യക്തിയെ വിളിച്ചിരുത്തി, ഈ 2008-ല്‍ തന്നെ പിണറായി സ്റ്റഡിക്ലാസ് എടുത്തു എന്ന് പറയാന്‍ അസാമാന്യ ചങ്കൂറ്റം തന്നെ വേണം.
കടുത്ത കമ്യൂണിസ്റ്റ് വിദഗ്‌ധര്‍ പോലുമിത് മുഖവിലക്കെടുക്കാത്തതെന്തെന്ന് അബ്‌ദുള്ളക്കുട്ടി വിലയിരുത്തണം. ഉണ്ടയില്ലാ വെടികള്‍ക്ക് കേരളരാഷ്‌ട്രീയത്തില്‍ ഇടം കുറഞ്ഞ് വരികയാണെന്ന് തിരിച്ചറിയുന്നത് ഏവര്‍ക്കും നന്ന്.

പെരുംനുണ

.jpg)