
തിരുവനന്തപുരം: യോഗ്യതാ പരീക്ഷയില്‍ ജയിക്കാനാവശ്യമായ മാര്‍ക്കു വാങ്ങാതിരുന്ന ഉദ്യോഗാര്‍ത്ഥികളെ തിരുകി കയറ്റി പിഎസ്‌സി പുതിയ പോലീസ് സബ്‌ഇന്‍സ്‌പക്‌ടര്‍മാരുടെ പട്ടിക തയ്യാറാക്കി. 2010ല്‍ ആദ്യ പരീക്ഷ നടത്തിയ സബ്‌ഇന്‍സ്‌പക്‌ടര്‍ നിയമനം അന്നു തന്നെ വിവാദത്തിലായതാണ്. പരീക്ഷ റദ്ദാക്കണമെന്ന ആവശ്യം അന്നു തന്നെ ഉയര്‍ന്നിരുന്നെങ്കിലും അത് അംഗീകരിക്കാതെയാണ് പിഎസ്‌സി എഴുത്തു പരീക്ഷയില്‍ താഴ്‌ന്ന മാര്‍ക്ക് വാങ്ങിയവരെ കൂടി ഉള്‍പ്പെടുത്തി 838 പേര്‍ക്ക് നിയമനം നല്‍കിയിരിക്കുന്നത്. ഇവര്‍ക്കുള്ള പരിശീലനം മാര്‍ച്ച് 3ന് ആരംഭിക്കും.
2013 ജനുവരിയില്‍ ഇവര്‍ക്കായി കായികക്ഷമതാ പരീക്ഷ നടത്തുകയും 848 പേരെ ഉള്‍പ്പെടുത്തി പട്ടിക തയ്യാറാക്കുകയും ചെയ്‌തു. പിന്നീട് അഭിമുഖത്തിന്റെ അടിസ്ഥാനത്തിലാണ് 838 പേരുടെ അവസാന പട്ടിക തയ്യാറാക്കിയത്. കായിക ക്ഷമതാ പരീക്ഷയുടെ നടപടികള്‍ റിക്കോര്‍ഡ് ചെയ്‌തത് വിവരാവകാശ നിയമപ്രകാരം ചോദിച്ചെങ്കിലും നല്‍കാന്‍ പിഎസ്‌സി തയ്യാറായിട്ടില്ല. മാനദണ്‌ഡപ്രകാരം കായികക്ഷമതാ പരീക്ഷയില്‍ വിജയിച്ചത് 600 പേര്‍ മാത്രമാണ്. 248 പേരെ അനര്‍ഹമായി തിരുകി കയറ്റുകയായിരുന്നു. കൂടാതെ 49 മാര്‍ക്കിന് താഴെ വാങ്ങിയ നിരവധി പേര്‍ അവസാന പട്ടികയില്‍ കയറിക്കൂടുകയും ചെയ്‌തു. മാര്‍ച്ച് 3 ന് ആരംഭിക്കുന്ന പരിശീലനത്തിന് തെരഞ്ഞെടുക്കപ്പെട്ടവരുടെ പട്ടികയില്‍ 47ഉം 46 ഉം മാര്‍ക്ക് ആദ്യവട്ട പരീക്ഷയില്‍ വാങ്ങിയവരു്.
35 വയസ്സാണ് എസ്‌ഐ നിയമനത്തിന്റെ പ്രായപരിധി നിശ്ചയിച്ചിരുന്നത്. വിജ്ഞാപനത്തിലും ഇത് പ്രസിദ്ധീകരിച്ചിരുന്നു. എന്നാല്‍ നിയമനം ലഭിച്ച് പരിശീലനത്തിന് തെരഞ്ഞെടുക്കപ്പെട്ടവരില്‍ 1969ലും 70ലും 71ലും ജനിച്ചവരുള്‍പ്പെട്ടിട്ടു്. എല്ലാതരത്തിലും അനര്‍ഹരായവരെ തിരുകിക്കയറ്റിയാണ് പിഎസ്‌സി എസ്‌ഐ നിയമനത്തിനുള്ള പട്ടിക തയ്യാറാക്കിയിരിക്കുന്നത്. ആദ്യഘട്ടത്തില്‍ തന്നെ പുറത്താകേിയിരുന്നവരാണ് അന്തിമപട്ടികയിലിടം നേടിയത്.







