Home » » വൈദ്യുതി ബോര്‍ഡിന്റെ സംസ്ഥാനതല കലാകായികമേള

വൈദ്യുതി ബോര്‍ഡിന്റെ സംസ്ഥാനതല കലാകായികമേള

Written By Unknown on Wednesday, 5 February 2014 | 09:18


സംസ്ഥാന്‌ വൈദ്യുതി ബോര്‍ഡ്‌ സംഘടിപ്പിക്കുന്ന സംസ്ഥാനതല കലാകായികമേള ഫെബ്രുവരി എട്ട്‌, ഒമ്പത്‌ തിയ്യതികളില്‍ വൈദ്യുതി ഭവനില്‍ നടക്കും. കലാകായിക മേളയുടെ ഭാഗമായി ഊര്‍ജ്ജ സംരക്ഷണത്തിന്റെയും സുരക്ഷയുടെയും സന്ദേശം പകരുന്ന ദീപശിഖാപ്രയാണവും നടക്കും. ഫെബ്രുവരി ഏഴിന്‌ വൈദ്യുതി ഭവനില്‍ നടക്കുന്ന ദീപശിഖാപ്രയാണം കോര്‍പ്പറേഷന്‍ മേയര്‍ എ.കെ പ്രേമജം നിര്‍വ്വഹിക്കും. എട്ടിന്‌ രാവിലെ 9 മണിക്ക്‌ നടക്കുന്ന കലാകായിക മേള ഊര്‍ജ്ജ വകുപ്പ്‌ മന്ത്രി ആര്യാടന്‍ മുഹമ്മദും വൈകീട്ട്‌ അഞ്ചിന്‌ നടക്കുന്ന കലാസന്ധ്യ സിനിമാതാരം മാമൂക്കോയും ഉദ്‌ഘാടനം ചെയ്യും. വൈദ്യുതി ഭവനം, ഇന്റോര്‍ സ്റ്റേഡിയം, ദേവഗിരി കോളേജ്‌ മൈതാനം എന്നീ വേദികളില്‍ വെച്ചാണ്‌ പരിപാടി നടക്കുക. സമാപന സമ്മേളനം 9ന്‌ വൈകുന്നേരം 3 മണിക്ക്‌ സ്റ്റേറ്റ്‌ ഇലക്‌ട്രിസിറ്റി ബോര്‍ഡ്‌ ചെയര്‍മാന്‍ ആന്റ്‌ മാനേജിംഗ്‌ ഡയറക്‌ടര്‍ എം. ശിവശങ്കര്‍ ഉദ്‌ഘാടനം നിര്‍വ്വഹിക്കും.


Share this article :

 
Copyright © 2014. Mvartha.com - All Rights Reserved
Proudly powered by axinture
Powered by Blogger.