കണ്ണൂര്‍: ആധാരമെഴുത്ത് മേഖലയിലെ തൊഴില്‍ സംരക്ഷിക്കുമെന്നു സിവില്‍ സപ്ലെസ് രജിസ് ട്രേഷന്‍ മന്ത്രി അനൂപ് ജേക്കബ്. ഈ മേഖലയിലെ തൊഴില്‍ നഷ്ടപ്പെടുത്തി ആധാരങ്ങള്‍ ഓണ്‍ലൈ ന്‍വഴി രജിസ്റ്റര്‍ ചെയ്യില്ല. രജിസ്‌ട്രാര്‍ ഓഫീസുകളില്‍ ഫ്രണ്‌ട് ഡസ്‌ക് സംവിധാനം നടപ്പാക്കുന്ന കാര്യം ആലോചനയിലാണ്. ആരേയും തൊഴില്‍ രഹിതരാക്കില്ല. തൊഴില്‍ സംരക്ഷിക്കുകയാണു സര്‍ക്കാര്‍ ചെയ്യുന്നതെന്നും മന്ത്രി പറഞ്ഞു. ആള്‍ കേരള ഡോക്യുമെന്റ് റൈറ്റേഴ്‌സ് ആന്‍ഡ് സ്‌െ്രെകബ്‌സ് അസോസിയേഷന്‍ സംസ്ഥാന സമ്മേളനത്തിന്റെ സമാപന സമ്മേളനം കണ്ണൂര്‍ സ്‌റ്റേഡിയം കോര്‍ണറില്‍ ഉദ്‌ഘാ ടനം ചെയ്യുകയായിരുന്നു മന്ത്രി.
രജിസ്‌ട്രേഷന്‍ മേഖലയിലെ മാറ്റങ്ങളും ഉള്‍ക്കൊള്ളേണ്‌ടതുണ്‌ട്. ആധാരമെഴുത്ത് മേഖലയി ലുള്ളവരുടെ പെന്‍ഷന്‍ കാര്യത്തില്‍ ഉടന്‍ തീരുമാന മെടുക്കും. ആറു കോടി രൂപയുടെ ഫണ്‌ട് ഇതിനായി ലഭ്യമാണ്. രജിസ്‌ട്രേഷന്‍ വകുപ്പിന്റെ 150 ാം വാര്‍ഷി കത്തിന്റെ ഭാഗമായി അമൂല്യമായ രേഖകള്‍ സൂക്ഷിക്കു ന്നതിനു മ്യൂസിയം സ്ഥാപിക്കും. ഒരു റിസര്‍ച്ച് സെന്റര്‍ കൂടി ലക്ഷ്യം വച്ചുകൊണ്‌ടാണു പദ്ധതി ആവിഷ് കരിക്കുന്നതെന്നും മന്ത്രി പറഞ്ഞു. പ്രസിഡന്റ് കെ.ജി. ഇന്ദുകലാധരന്‍ അധ്യക്ഷത വഹിച്ചു. മുന്‍ മന്ത്രി എന്‍. കെ.പ്രേമചന്ദ്രന്‍, എ.പി. അബ്ദുള്ളക്കുട്ടി എം എല്‍എ, ജോയി കൊന്നക്കല്‍, അഗസ്റ്റിന്‍ ജോസ്, എസ്. കൃഷ്‌ണസ്വാമി പിള്ള, രമേ ശന്‍ കോയിലോടന്‍ എന്നിവര്‍ പ്രസംഗിച്ചു. പൊതുസമ്മേളന ത്തിനു മുന്നോടിയായി നഗരത്തില്‍ പ്രകടനം നടന്നു. വനിതാ സമ്മേളനം കെ.കെ. ശൈലജ ടീച്ചര്‍ ഉദ്‌ഘാടനം ചെയ്‌തു.







