Home » » ഗാഡ്‌ഗില്‍ റിപ്പോര്‍ട്ടില്‍ കുടുങ്ങി സ്ഥലവില്‍പന മുടങ്ങി: യുവാവ്‌ ജീവനൊടുക്കി

ഗാഡ്‌ഗില്‍ റിപ്പോര്‍ട്ടില്‍ കുടുങ്ങി സ്ഥലവില്‍പന മുടങ്ങി: യുവാവ്‌ ജീവനൊടുക്കി

Written By Unknown on Monday, 24 February 2014 | 14:59


തിരുവമ്പാടി:ഗാഡ്‌ഗില്‍-കസ്‌തൂരിരംഗന്‍ റിപ്പോര്‍ട്ടിലുള്‍പ്പെട്ട പ്രദേശത്തെ സ്ഥലവില്‍പന മുടങ്ങിയതില്‍ മനംനൊന്ത്‌ യുവാവ്‌ തൂങ്ങിമരിച്ചു.തിരുവമ്പാടി പാലക്കടവ്‌ വട്ടേരിയില്‍ രമേഷി (32) നെയാണ്‌ ഇന്നലെ വീട്ടിനുള്ളില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്‌ടത്‌.

സഹോദരിയുടെ വിവാഹത്തിനായി തമ്പലമണ്ണയില്‍ ഉള്ള സ്ഥലം രമേശ്‌ വില്‍പന നടത്തിയിരുന്നെങ്കിലും ഗാഡ്‌ഗില്‍,കസ്‌തൂരിരംഗന്‍ റിപ്പോര്‍ട്ട്‌ പുറത്ത്‌ വന്നതിനെ തുടര്‍ന്ന പിന്നീട്‌ വില്‍പന മുടങ്ങി.ഇതില്‍ മനം നൊന്താണ്‌ രമേഷ്‌ ജീവനൊടുക്കിയതെന്നാണ്‌ ബന്ധുക്കള്‍ പറയുന്നത്‌. പാലക്കടവ്‌ വട്ടേരിയില്‍ പരേതനായ ശ്രീധരന്റെയും തങ്കമ്മയുടേയും മകനാണ്‌.
Share this article :

 
Copyright © 2014. Mvartha.com - All Rights Reserved
Proudly powered by axinture
Powered by Blogger.