Home » » ഇടുക്കിയില്‍ താന്‍ മത്സരിക്കണമെന്ന് പൊതുജനാഭിപ്രായമുണ്ടെന്ന് ഫ്രാന്‍സിസ് ജോര്‍ജ്.

ഇടുക്കിയില്‍ താന്‍ മത്സരിക്കണമെന്ന് പൊതുജനാഭിപ്രായമുണ്ടെന്ന് ഫ്രാന്‍സിസ് ജോര്‍ജ്.

Written By Unknown on Monday, 24 February 2014 | 14:48

തൊടുപുഴ : ഇടുക്കിയില്‍ താന്‍ മത്സരിക്കണമെന്ന് പൊതുജനാഭിപ്രായമുണ്ടെന്ന് ഫ്രാന്‍സിസ് ജോര്‍ജ്. ഇടുക്കിയില്‍ ജയിച്ചയാളെ മാറ്റിനിര്‍ത്തി തോറ്റയാളെ മത്സരിപ്പിക്കുന്നത് ധാര്‍മികമല്ലെന്ന ചീഫ് വിപ്പ് പി.സി. ജോര്‍ജിന്റെ പ്രസ്താവനയ്ക്ക് മറുപടി പറയുകയായിരുന്നു അദ്ദേഹം.
പി.സി. ജോര്‍ജിന് എന്തും പറയാനുള്ള സ്വാതന്ത്ര്യം എല്ലാവരും നല്കിയിട്ടുണ്ട്+. അതുകൊണ്ടുതന്നെ അദ്ദേഹത്തിന്റെ നിലപാടുകള്‍ക്ക് വലിയ പ്രാധാന്യമില്ല. അദ്ദേഹത്തിനു മറുപടി നല്‍കേണ്ടത് കേരള കോണ്‍ഗ്രസ് ചെയര്‍മാന്‍ കെ.എം. മാണിയാണെന്നും ആന്റണി രാജു എംഎല്‍എ പറഞ്ഞത് ഇടുക്കിയിലെ പൊതുവികാരമാണെന്നും ഫ്രാന്‍സിസ് ജോര്‍ജ് പറഞ്ഞു.
Share this article :

 
Copyright © 2014. Mvartha.com - All Rights Reserved
Proudly powered by axinture
Powered by Blogger.