Home » » ഗുരുവിനെക്കുറിച്ച്‌ വാതോരാതെ സംസാരിക്കുന്ന ചിലരെല്ലാം മദ്യക്കച്ചവടക്കാരായി വി.എസ്‌.

ഗുരുവിനെക്കുറിച്ച്‌ വാതോരാതെ സംസാരിക്കുന്ന ചിലരെല്ലാം മദ്യക്കച്ചവടക്കാരായി വി.എസ്‌.

Written By Unknown on Monday, 24 February 2014 | 09:59

തിരുവനന്തപുരം * മദ്യം വിഷമാണെന്നും അതു കുടിക്കരുതെന്നുമുള്ള ശ്രീനാരായണ ഗുരുവിന്റെ ദര്‍ശനം നിലനില്‍ക്കുമ്പോള്‍ തന്നെ ഗുരുവിനെക്കുറിച്ച്‌ വാതോരാതെ സംസാരിക്കുന്ന ചിലരെല്ലാം മദ്യക്കച്ചവടക്കാരായി മാറിയിരിക്കുന്ന സ്‌ഥിയുണ്ടെന്നു പ്രതിപക്ഷ നേതാവ്‌ വി.എസ്‌. അച്യുതാനന്ദന്‍. ജാതിരഹിത കേരളം മദ്യരഹിത സമൂഹം എന്ന മുദ്രാവാക്യമുയര്‍ത്തി ശ്രീനാരായണീയ ധര്‍മ പ്രചാരണ സഭ നടത്തിയ ഗുരുദേവ സന്ദേശ യാത്രയുടെ സമാപന സമ്മേളനത്തില്‍ പങ്കെടുക്കുകയായിരുന്നു അദ്ദേഹം.
ജാതി ഭേദവും മതദ്വേഷവും പാടില്ലെന്നായിരുന്നു ഗുരുവിന്റെ മറ്റൊരു ആഹ്വാനം. ജാതിരഹിത സമൂഹത്തിനായി ഗുരു വാദിച്ച്‌ ഒരു നൂറ്റാണ്ടു പിന്നിടാറാകുമ്പോഴും, ഗുരുദര്‍ശനം പറയുന്ന ചിലര്‍ തന്നെ ജാതിക്കായി വാദിക്കുന്നു. ഇക്കാര്യങ്ങളെക്കുറിച്ചു സമൂഹത്തില്‍ ഗൗരവമായ ചര്‍ച്ചകള്‍ ഉണ്ടാകണമെന്നു വിഎസ്‌ പറഞ്ഞു.
Share this article :

 
Copyright © 2014. Mvartha.com - All Rights Reserved
Proudly powered by axinture
Powered by Blogger.