ഗുരുവായൂര്‍: തട്ടുകട നടത്താന്‍
കൗണ്‍സിലര്‍മാരും മുന്‍കൗണ്‍സിലര്‍മാരും അനധികൃത പണപ്പിരിവു നടത്തിയ സംഭവം
പോലീസ് അന്വേഷിക്കണമെന്ന് പ്രതിപക്ഷം കൗണ്‍സിലില്‍ ആവശ്യപ്പെട്ടു. ദിനം
പ്രതി 500 മുതല്‍ 750 രൂപ വരെ തട്ടുകടക്കാരില്‍നിന്ന് അനധികൃത പിരിവ്
നടത്തുന്നുവെന്ന പരാതി പോലീസ് അന്വേഷിക്കണമെന്നാണ് പ്രതിപക്ഷം
ആവശ്യപ്പെട്ടത്. കഴിഞ്ഞ ദിവസം നഗരസഭ ഓഫീസില്‍ വിജിലന്‍സ് അന്വേഷണം
നടത്തിയപ്പോഴാണ് പണപിരിവ് പുറത്തായത്. അതോടെ നഗരസഭ ആരോഗ്യവിഭാഗം
തട്ടുകടകള്‍ നീക്കം ചെയ്‌തിരുന്നു.
അനധികൃത പണപ്പിരിവു കണെ്‌ടത്താന്‍ കഴിയാതിരുന്നത് ഉദ്യോഗസ്ഥരുടെ ഭാഗത്തുനിന്നുള്ള വീഴ്‌ചയാണെന്ന് യോഗത്തില്‍ ആക്ഷേപമുയര്‍ന്നു.
എന്നാല്‍ ഉപജീവനമാര്‍ഗമെന്ന നിലയില്‍ തട്ടുകട നടത്തുന്നവരെ ഒഴിപ്പിച്ച നടപടി പുനഃപരിശോധിക്കണെമെന്ന് ഭരണപക്ഷ കൗണ്‍സിലര്‍ കെ.പി. വിനോദ് ആവശ്യപ്പെട്ടു. ജനങ്ങളോടുള്ള പ്രതിബദ്ധത മറന്നു വൃത്തിഹീനമായ അന്തരീക്ഷത്തിലാണ് തട്ടുകടകള്‍ പ്രവര്‍ത്തിക്കുന്നതെന്നും ഇത് യാതൊരു തരത്തിലും അംഗീകരിക്കാനാവില്ലെന്നും ചെയര്‍മാന്‍ ടി.ടി. ശിവദാസന്‍ ചൂണ്‌ടിക്കാട്ടി. എന്നാല്‍ വിജിലന്‍സ് ഉദ്യോഗസ്ഥര്‍ പരിശോധന നടത്തി ഉദ്യോഗസ്ഥരെ പീഡിപ്പിക്കുകയാണെന്ന് വൈസ്‌ചെയര്‍പേഴ്‌സണ്‍ മഹിമ രാജേഷ് കുറ്റപ്പെടുത്തി.
തട്ടുകടയുടെ മറവില്‍ അധികൃത ഷെഡുകള്‍ നിര്‍മിച്ച് ടീസ്റ്റാള്‍ നടത്തുകയാണെന്നും യോഗത്തില്‍ ആരോപണമുയര്‍ന്നു. കൗണ്‍സിലര്‍മാരുടെ ഭര്‍ത്താക്കന്‍മാരും കൗണ്‍സിലര്‍മാരല്ലാത്ത മറ്റുള്ളവരും നഗരസഭ ഓഫീസില്‍ കയറിയിറങ്ങി അവിഹിത മാര്‍ഗത്തിലൂടെ കാര്യങ്ങള്‍ നടത്തുന്നതായി പരാതി ഉയര്‍ന്നു.
വിവാഹ രജിസ്‌ട്രേഷന്‍ വിഭാഗത്തില്‍ സാക്ഷി ഒപ്പിടുന്നതിന് ഒരു ലോബി പ്രവര്‍ത്തിക്കുന്നതായി ആക്ഷപമുയര്‍ന്നപ്പോള്‍ സ്ഥിരം സാക്ഷികളെ അംഗീകരിക്കില്ലെന്നും ഇവര്‍ക്കെതിരേ നടപടി സ്വീകരിക്കുമെന്നും ചെയര്‍മാന്‍ പറഞ്ഞു.
കിഴക്കേനടയിലെ റെയില്‍വേഗേറ്റ് അടിക്കടി തകരാറിലാവുന്നത് ഭക്തരെ ബുദ്ധിമുട്ടിക്കുന്നതായും ശാശ്വത പരിഹാരം ബന്ധപ്പെട്ടവരുടെ ശ്രദ്ധയില്‍പ്പെടുത്തണമെന്നും ആവശ്യമുയര്‍ന്നു.
ഗുരുവായൂര്‍ ക്ഷേത്രോത്സവത്തോടനുബന്ധിച്ച് നഗസഭ നടത്തുന്ന പുഷ്‌പോത്സവ സംഘാടനം കരാര്‍ നല്‍കാന്‍ യോഗം തീരുമാനിച്ചു.
പുഷ്‌പോത്സവത്തിന്റെ പേരില്‍ അനധികൃത പണപ്പിരിവു നടത്തുന്നുണെ്‌ടന്ന ആരോപണത്തെ തുടര്‍ന്നാണ് തീരുമാനം. നഗരസഭ ചെയര്‍മാന്‍ ടി.ടി. ശിവദാസന്‍ അധ്യക്ഷത വഹിച്ചു. വൈസ് ചെയര്‍പേഴ്‌സണ്‍ മഹിമ രാജേഷ്, പ്രതിപക്ഷ നേതാവ് കെ.പി.എ. റഷീദ്, സിജി സ്‌റ്റീഫന്‍, മേരിലോറന്‍സ്, മാഗി ആല്‍ബര്‍ട്ട്, രാഖി എസ്. വാര്യര്‍ തുടങ്ങിയവര്‍ സംസാരിച്ചു.