മലപ്പുറം * നിലമ്പൂരിലെ സ്‌ത്രീയുടെ കൊലപാതകത്തിനു
പിന്നില്‍ ദൃശ്യ ത്തിനു പങ്കുണ്ടോ? കോണ്‍ഗ്രസ് ഓഫിസിലെ തൂപ്പുകാരിയുടെ
കൊലപാതകത്തില്‍ തെളിവു നശിപ്പിക്കുന്നതില്‍ ദൃശ്യം സിനിമയിലെ രംഗങ്ങള്‍
സ്വാധീനിച്ചതായി പ്രതികള്‍ പൊലീസിനോടു സമ്മതിച്ചതായി സൂചന.
നിലമ്പൂര്‍ ബ്ലോക്ക് കോണ്‍ഗ്രസ് ഓഫിസിലെ തൂപ്പുകാരി കോവിലകത്തുംമുറി പരേതനായ ചിറയ്‌ക്കല്‍ വേലായുധന്റെ മകള്‍ രാധയെ (49) കൊലപ്പെടുത്തിയെന്ന കേസിലാണു ദൃശ്യ ത്തിന്റെ ഇടപെടല്‍ സംശയിക്കുന്നത്. മന്ത്രി ആര്യാടന്‍ മുഹമ്മദിന്റെ പഴ്‌സനല്‍ സ്‌റ്റാഫില്‍ അംഗവും ബ്ലോക്ക് ഓഫിസ് സെക്രട്ടറിയുമായ നിലമ്പൂര്‍ ബിജുന ഹൗസില്‍ കെ.എം. ബിജു (38), സുഹൃത്ത് ഉണ്ണിക്കുളം കുന്നശ്ശേരി വീട്ടില്‍ ഷംസുദ്ദീന്‍ (29) എന്നിവരെ ഇന്നലെ രാത്രി പൊലീസ് അറസ്‌റ്റ് ചെയ്‌തിരുന്നു. ഇവരെ ചോദ്യം ചെയ്‌തതില്‍നിന്നാണു ദൃശ്യ ത്തിലെ രംഗങ്ങള്‍ പ്രതികളെ സ്വാധീനിച്ചതായി പൊലീസിനു സൂചനകള്‍ ലഭിച്ചത്.
രാധയെ കൊന്നശേഷം ചാക്കില്‍കെട്ടിയാണു കുളത്തില്‍ താഴ്‌ത്തിയത്. കുഴിച്ചിടാനാണത്രെ ആദ്യം തീരുമാനിച്ചത്. എന്നാല്‍, ഒരു ദിവസം മുഴുവന്‍ മൃതദേഹം ഓഫിസിലെ കടലാസ്സുകൂനയ്‌ക്കിടയില്‍ സൂക്ഷിച്ചശേഷം രാത്രിയില്‍ പൂക്കോട്ടുംപാടം ഉണ്ണിക്കുളത്തെ പഞ്ചായത്തുകുളത്തില്‍ കെട്ടിത്താഴ്‌ത്തുകയായിരുന്നു. `ദൃശ്യത്തില്‍ കൊല നടത്തിയശേഷം യുവാവിന്റെ മൃതദേഹം ചാക്കില്‍കെട്ടിയാണു തെളിവു നശിപ്പിക്കുന്നത്. പക്ഷേ, സിനിമയില്‍ മൃതദേഹം കുഴിച്ചിടുകയാണെന്നു മാത്രം. നിലമ്പൂരില്‍ കുളത്തില്‍ കെട്ടിത്താഴ്‌ത്തുകയാണു ചെയ്‌തത്.
കൃത്യം നടത്തിയശേഷം രാധയുടെ മൊബൈലിന്റെ സിം കാര്‍ഡ് അങ്ങാടിപ്പുറത്ത് റയില്‍വേ ട്രാക്കിലാണ് ഉപേക്ഷിച്ചത്. നിലമ്പൂരില്‍നിന്ന് 40 കിലോമീറ്ററിലധികം അകലെയാണ് അങ്ങാടിപ്പുറം. സിനിമയില്‍, കൊല ചെയ്യപ്പെട്ട യുവാവിന്റെ സിം കാര്‍ഡ് സംഭവസ്‌ഥലത്തുനിന്ന് ഏറെ മാറി ഒരു നാഷനല്‍ പെര്‍മിറ്റ് ലോറിയിലാണു കഥാനായകന്‍ ഉപേക്ഷിക്കുന്നത്.
കൂട്ടുപ്രതി ഷംസുദ്ദീന്റെ പൂക്കോട്ടുംപാടം ഉണ്ണിക്കുളത്തെ വീട്ടില്‍ നടത്തിയ പരിശോധനയില്‍ രാധയുടെ കമ്മലും വളയും മാലയും പൊലീസ് കണ്ടെത്തി. രാധയുടെ ചെരിപ്പ്, ഇവര്‍ ഉപയോഗിച്ച കുട തുടങ്ങിയവയും പൊലീസ് കണ്ടെത്തിയിട്ടുണ്ട്.