പഞ്ചാബ് നാഷണല്‍ ബാങ്കില്‍ താഴെപറയുന്ന തസ്‌തികകളിലായി 82 ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു.
1 മാനേജര്‍ (സെക്യൂരിറ്റി) 26 ഒഴിവ്
ബിരുദമാണ് യോഗ്യത. ഉയര്‍ന്ന പ്രായം 32
2 മാനേജര്‍ (സിവില്‍ എഞ്ചിനീയര്‍) നാല് ഒഴിവ്
എഞ്ചിനീയറിങ്ങ് ബിരുദം (സിവില്‍ എഞ്ചിനീയറിങ്ങ്) ആണ് യോഗ്യത. 21നും 35നും ഇടയില്‍ പ്രായക്കാര്‍ക്ക് അപേക്ഷിക്കാം.
3 മാനേജര്‍ (മെക്കാനിക്കല്‍ എഞ്ചിനീയര്‍) ഒരു ഒഴിവ്
മെക്കാനിക്കല്‍ എഞ്ചിനീയറിങ്ങില്‍ ബി എ/ ബി ടെക്. 21നും 35നും ഇടയില്‍ പ്രായക്കാര്‍ക്ക് അപേക്ഷിക്കാം.
4 മാനേജര്‍ (ആര്‍ക്കിടെക്‌ചര്‍) രണ്ട് ഒഴിവ്
ആര്‍ക്കിടെക്‌ചറില്‍ ബിരുദം അല്ലെങ്കില്‍ എഞ്ചിനീയറിങ്ങ് ബിരുദം. 21നും 35നും ഇടയില്‍ പ്രായക്കാര്‍ക്ക് അപേക്ഷിക്കാം.
5 മാനേജര്‍ (ഫിനാന്‍ഷ്യല്‍ അസിസ്റ്റന്റ്) അഞ്ച് ഒഴിവ്
ബിരുദം അല്ലെങ്കില്‍ ബാങ്കിങ് ആന്റ് ഫിനാന്‍ഷ്യല്‍ പി ജി അല്ലെങ്കില്‍ മാനേജ്‌മെന്റില്‍ (ബാങ്കിങ്ങ് ആന്റ് ഫിനാന്‍ഷ്യല്‍ സര്‍വീസസ്) പി ജി ഡിപ്ലോമ. 21നും 35നും ഇടയില്‍ പ്രായക്കാര്‍ക്ക് അപേക്ഷിക്കാം.
6 മാനേജര്‍ (ഇന്‍ഡസ്‌ട്രി) സിവില്‍ അഞ്ച് ഒഴിവ്
സിവില്‍ എഞ്ചിനീയറിങ്ങ് ബിരുദമാണ് യോഗ്യത. 21നും 35നും ഇടയില്‍ പ്രായക്കാര്‍ക്ക് അപേക്ഷിക്കാം.
7 മാനേജര്‍ (ഇന്‍ഡസ്‌ട്രി) കെമിക്കല്‍ അഞ്ച് ഒഴിവ്
കെമിക്കല്‍ എഞ്ചിനീയറിങ്ങ് ബിരുദമാണ് യോഗ്യത. 21നും 35നും ഇടയില്‍ പ്രായക്കാര്‍ക്ക് അപേക്ഷിക്കാം.
8 മാനേജര്‍ (ഇന്‍ഡസ്‌ട്രി) ഇലക്‌ട്രിക്കല്‍ അഞ്ച് ഒഴിവ്
ഇലക്‌ട്രിക്കല്‍ എഞ്ചിനീയറിങ്ങ് ബിരുദമാണ് യോഗ്യത. 21നും 35നും ഇടയില്‍ പ്രായക്കാര്‍ക്ക് അപേക്ഷിക്കാം.
9 മാനേജര്‍ (ഇന്‍ഡസ്‌ട്രി) മെക്കാനിക്കല്‍ അഞ്ച് ഒഴിവ്
മെക്കാനിക്കല്‍ എഞ്ചിനീയറിങ്ങ് ബിരുദമാണ് യോഗ്യത. 21നും 35നും ഇടയില്‍ പ്രായക്കാര്‍ക്ക് അപേക്ഷിക്കാം.
10 മാനേജര്‍ (ഇന്‍ഡസ്‌ട്രി) ടെക്‌സ്റ്റൈല്‍ അഞ്ച് ഒഴിവ്
ടെക്‌സ്റ്റൈല്‍ എഞ്ചിനീയറിങ്ങ് ബിരുദമാണ് യോഗ്യത. 21നും 35നും ഇടയില്‍ പ്രായക്കാര്‍ക്ക് അപേക്ഷിക്കാം.
11 മാനേജര്‍ (ഇന്‍ഡസ്‌ട്രി) ഇലക്‌ട്രോണിക്‌സ് ആന്റ് ടെലികമ്യൂണിക്കേഷന്‍ മൂന്ന് ഒഴിവ്
ഇലക്‌ട്രോണിക്‌സ് ആന്റ് കമ്യൂണിക്കേഷന്‍ എഞ്ചിനീയറിങ്ങ് ബിരുദമാണ് യോഗ്യത. 21നും 35നും ഇടയില്‍ പ്രായക്കാര്‍ക്ക് അപേക്ഷിക്കാം.
12 മാനേജര്‍ (ഇന്‍ഡസ്‌ട്രി) കമ്പ്യൂട്ടര്‍ സയന്‍സ്/ ഐ ടി രണ്ട് ഒഴിവ്
കമ്പ്യൂട്ടര്‍ സയന്‍സ്/ ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജിയില്‍ എഞ്ചിനീയറിങ്ങ് ബിരുദമാണ് യോഗ്യത. 21നും 35നും ഇടയില്‍ പ്രായക്കാര്‍ക്ക് അപേക്ഷിക്കാം.
13 ഓഫീസര്‍ (സിവില്‍ എഞ്ചിനീയര്‍) എട്ട് ഒഴിവ്
സിവില്‍ എഞ്ചിനീയറിങ്ങ് ബിരുദമാണ് യോഗ്യത. 21നും 30നും ഇടയില്‍ പ്രായക്കാര്‍ക്ക് അപേക്ഷിക്കാം.
14 ഓഫീസര്‍ (ഇലക്‌ട്രിക്കല്‍ എഞ്ചിനീയര്‍) മൂന്ന് ഒഴിവ്
ഇലക്‌ട്രിക്കല്‍ എഞ്ചിനീയറിങ്ങില്‍ ബി എ/ ബി ടെക് ബിരുദമാണ് യോഗ്യത. 21നും 30നും ഇടയില്‍ പ്രായക്കാര്‍ക്ക് അപേക്ഷിക്കാം.
15 ഓഫീസര്‍ (മെക്കാനിക്കല്‍ എഞ്ചിനീയര്‍) ഒരു ഒഴിവ്
മെക്കാനിക്കല്‍ എഞ്ചിനീയറിങ്ങില്‍ ബിരുദം. 21നും 30നും ഇടയില്‍ പ്രായക്കാര്‍ക്ക് അപേക്ഷിക്കാം.
16 ഓഫീസര്‍ (പ്രിന്റിങ് ടെക്‌നോളജിസ്റ്റ്) രണ്ട് ഒഴിവ്. ബിരുദവും പ്രിന്റിങ് ടെക്‌നോളജിയില്‍ ഡിപ്ലോമയോ ബിരുദമോ. 21നും 30നും ഇടയില്‍ പ്രായക്കാര്‍ക്ക് അപേക്ഷിക്കാം.
ഒരു അപേക്ഷകന് ഒരു തസ്‌തികയില്‍ മാത്രമാണ് അപേക്ഷിക്കാനാവുക. ഒന്നില്‍ കൂടുതല്‍ തസ്‌തികയിലേക്കുള്ള അപേക്ഷകള്‍ നിരസിക്കപ്പെടും.
യോഗ്യതയും പ്രായവും കണക്കാക്കുന്നത് 2014 ജനുവരി 28 അടിസ്ഥാനമാക്കിയാണ്. സംവരണ വിഭാഗക്കാര്‍ക്ക് നിയമാനുസൃത വയസ്സിളവിന് അര്‍ഹതയുണ്ട്. എഴുത്തുപരീക്ഷയുടെയും (ഓണ്‍ലൈന്‍) കൂടിക്കാഴ്‌ചയുടെയും അടിസ്ഥാനത്തിലായിരിക്കും നിയമനം.
ജനറല്‍ ഒ ബി സി, വിമുകത്ഭടന്‍ എന്നീ വിഭാഗങ്ങള്‍ക്ക് 400 രൂപയും എസ് സി, എസ് ടി ശാരീരിക വെല്ലുവിളികള്‍ നേരിടുന്നവര്‍ക്ക് 50 രൂപയുമാണ് അപേക്ഷാ ഫീസ്
ഫെബ്രുവരി 11 വരെ ഓണ്‍ലൈനായും ഫെബ്രുവരി 13 വരെ ഓഫ്‌ളൈനായും ഫീസടക്കാം. മാസ്റ്റര്‍ / വിസ ഡെബിറ്റ് അല്ലെങ്കില്‍ ക്രെഡിറ്റ് കാര്‍ഡുപയോഗിച്ചോ ഇന്റര്‍നെറ്റ് ബാങ്കിങ്ങ് വഴിയോ ഓണ്‍ലൈനായി ഫീസടക്കാം.
പഞ്ചാബ് നാഷണല്‍ ബാങ്ക് ശാഖകള്‍ വഴിയും ഫീസടക്കാനാകും. www.pnbindia.in റിക്രൂട്ട്‌മെന്റ് പേജില്‍ ഓണ്‍ലൈന്‍ അപ്ലിക്കേഷന്‍ ഫോറത്തിലൂടെയാണ് അപേക്ഷിക്കേണ്ടത്.
അപേക്ഷിക്കേണ്ട അവസാന തീയതി ഫെബ്രുവരി 11. മാര്‍ച്ച് 23നായിരിക്കും എഴുത്തുപരീക്ഷ നടക്കുക. മാര്‍ച്ച് 10 മുതല്‍ ഹാള്‍ടിക്കറ്റ് വെബ്‌സൈറ്റില്‍ നിന്ന് ഡൗണ്‍ലോഡ് ചെയ്യാം. കൂടുതല്‍ വിവരങ്ങള്‍ക്ക്: www.pnbindia.in കാണുക.
ശാസ്‌ത്രവിഷയങ്ങളില്‍ നെറ്റ്.
ശാസ്‌ത്രവിഷയങ്ങളില്‍ കോളേജുകളില്‍ അധ്യാപകരാകാനും ഗവേഷണത്തിനുമുള്ള യോഗ്യതാപരീക്ഷയായ നെറ്റിന് ഫെബ്രുവരി 10മുതല്‍ മാര്‍ച്ച് നാലുവരെ അപേക്ഷിക്കാം.
എര്‍ത്ത് , അറ്റ്‌മോസ്‌ഫിയര്‍, ഓഷ്യന്‍ ആന്റ് പ്‌ളാനറ്ററി സയന്‍സ്, ലൈഫ് സയന്‍സ്, കെമിക്കല്‍ സയന്‍സ്, മാത്തമാറ്റിക്കല്‍ സയന്‍സ്, ഫിസിക്കല്‍ സയന്‍സ്, എഞ്ചിനീയറിങ് സയന്‍സ് എന്നീ ശാസ്‌ത്രവിഷയങ്ങളിലെ നെറ്റ് പരീക്ഷ യു ജി സിയും കൗണ്‍സില്‍ ഓഫ് സയന്റിഫിക് ആന്റ് ഇന്‍ഡസ്‌ട്രിയല്‍ റിസര്‍ച്ചും (സി എസ് ഐ ആര്‍) സംയുക്തമായാണ് നടത്തുന്നത്. ബന്ധപ്പെട്ട വിഷയങ്ങളില്‍ കുറഞ്ഞത് 55 ശതമാനം മാര്‍ക്കോടെ ബിരുദാനന്ദര ബിരുദമാണ് യോഗ്യത. അവസാനവര്‍ഷ പരീക്ഷ എഴുതുന്നവര്‍ക്കും അപേക്ഷിക്കാം. അവര്‍ രണ്ടുവര്‍ഷത്തിനുള്ളില്‍ യോഗ്യത പൂര്‍ത്തിയാക്കേണ്ടതുണ്ട്. ജൂനിയര്‍ റിസര്‍ച് ഫെലോഷിപ്പിനും കൂടി അപേക്ഷിക്കുന്നവര്‍ അത് അപേക്ഷയില്‍ പ്രത്യേകം രേഖപ്പെടുത്തേണ്ടതുണ്ട്. 28 വയസ്സാണ് ശാസ്‌ത്രവിഷയങ്ങളിലെ ജെ ആര്‍ എഫിന് ഉയര്‍ന്ന പ്രായപരിധി, പട്ടികജാതി-വര്‍ഗ വിദ്യാര്‍ത്ഥികള്‍ക്കും വനിതകള്‍ക്കും ശാരീരിക വെല്ലുവിളികള്‍ നേരിടുന്ന വിദ്യാര്‍ത്ഥികള്‍ക്കും ഉയര്‍ന്ന പ്രായപരിധിയില്‍ അഞ്ചുവര്‍ഷം ഇളവുണ്ട്. ജെ ആര്‍ എഫ് യോഗ്യത നേടുന്നവര്‍ രണ്ടുവര്‍ഷത്തിനകം ഗവേഷണപഠനത്തിന് ചേര്‍ന്നിരിക്കണം. പ്രത്യേക സാഹചര്യങ്ങളില്‍ സി എസ് ഐ ആര്‍ ഒരു വര്‍ഷം കൂടി കാലാവധി നീട്ടി നല്‍കിയേക്കും. ഗവേഷണപഠനത്തിന് ആദ്യ രണ്ടുവര്‍ഷം മാസത്തില്‍ 16,000 രൂപ വീതവും മൂന്നാം വര്‍ഷം മുതല്‍ (ഗവേഷണപുരോഗതി വിലയിരുത്തിയ ശേഷം) മാസത്തില്‍ 18,000 രൂപയും ഫെലോഷിപ്പ് ലഭിക്കും. കേരളത്തില്‍ കൊച്ചിയിലും തിരുവനന്തപുരത്തുമാണ് പരീക്ഷാകേന്ദ്രങ്ങള്‍. ജൂണ്‍ 22നാകും പരീക്ഷ നടക്കുക. ഫെബ്രുവരി 10 മുതല്‍ മാര്‍ച്ച് മൂന്നു വരെ ഫീസടക്കാം. അപേക്ഷയുടെ പ്രിന്റൗട്ടും മറ്റു രേഖകളും തപാലില്‍ പരീക്ഷാകേന്ദത്തില്‍ സ്വീകരിക്കുന്ന അവസാന തീയതി മാര്‍ച്ച് എട്ടാണ്. ജൂണ്‍ പകുതിയോടെ ഹാള്‍ടിക്കറ്റ് ഓണ്‍ലൈനില്‍ ലഭ്യമായിത്തുടങ്ങും.www.pnbindia.in എന്ന വെബ്‌സൈറ്റ് വഴിയാണ് അപേക്ഷിക്കേണ്ടത്. ജനറല്‍ വിഭാഗത്തില്‍ 400 രൂപയും ഒ ബി സി വിഭാഗത്തിന് 200 രൂപയും എസ് സി, എസ് ടി ശാരീരികവെല്ലുവിളികള്‍ നേരിടുന്ന വിഭാഗക്കാര്‍ക്ക് 100 രൂപയുമാണ് അപേക്ഷാഫീസ്. വെബ്‌സൈറ്റില്‍നിന്ന് ഡൗണ്‍ലോഡ് ചെയ്‌തെടുക്കുന്ന ചലാന്‍ ഉപയോഗിച്ച് ഇന്ത്യന്‍ ബാങ്ക് ശാഖകളിലാണ് ഫീസടക്കേണ്ടത്. ഫീസ് വിവരങ്ങള്‍ അപേക്ഷയില്‍ രേഖപ്പെടുത്തേണ്ടതുണ്ട്. വിശദമായ വിജ്ഞാപനം വെബ്‌സൈറ്റില്‍.








